ലോക പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി ജൂൺ അഞ്ചിന് സംസ്ഥാനത്ത് 64 ലക്ഷം വൃക്ഷത്തൈകൾ വിതരണം ചെയ്യും. സംസ്ഥാനത്തൊട്ടാകെ 83 വ്യത്യസ്ത ഇനങ്ങളിൽപെട്ട 64 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. 44.24 % ഫലവൃക്ഷങ്ങളും 10.55% അലങ്കാരസസ്യങ്ങളും, 17.56% തടികളായി ഉപയോഗിക്കാൻ പറ്റുന്നതും 15.79 % ..ഔഷധസസ്യങ്ങളും 11.86% മണ്ണ്, ജലം, നദീ-കടൽത്തീര സംരക്ഷണത്തിനുള്ളതുമാണ്.
വിവിധ ജില്ലകളിലെ 97 നഴ്‌സറികളിലായാണു വിതരണം. വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും അധീനതയിലുള്ള സ്ഥലങ്ങളിൽ ഒരു വർഷം പ്രായമുള്ള 3.2 ലക്ഷംവൃക്ഷത്തൈകളും നട്ടുപിടിപ്പിപ്പിക്കുന്നുണ്ട്.വായുമലിനീകരണം മുഖ്യവിഷയമാക്കിയാണ് ഇത്തവണ ലോകപരിസ്ഥിതിദിനം ആചരിക്കുന്നത്. വനംവകുപ്പിൻ്റെ 97 നഴ്സറികളിലായി തയ്യാറാക്കിയ 83 ഇനം തൈകളാണ് വിതരണത്തിനുള്ളത്.