Updated on: 3 August, 2021 10:03 AM IST
അകിറാ മിയവാക്കി വിടവാങ്ങി

ലോകപ്രശസ്ത ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ അകിറാ മിയവാക്കി അന്തരിച്ചു. മസ്തിഷകാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചെറിയ മേഖലകളിൽ ചുരുങ്ങിയ സമയം കൊണ്ട് സ്വാഭാവിക വനം രൂപപ്പെടുത്താൻ കഴിയുമെന്ന ആശയം ആദ്യമായി ലോകത്തിന് മുൻപിൽ സമർപ്പിച്ച വ്യക്തിയായിരുന്നു മിയാവാക്കി.

1992ലെ ഭൗമ ഉച്ചകോടിയിലാണ് അദ്ദേഹം തന്റെ ആശയം മുന്നോട്ടുവെക്കുന്നത്.1994 ലെ പാരീസ് ജൈവവൈവിധ്യ കോൺഗ്രസ് മികച്ച പരിസ്ഥിതി മാതൃകയായി ഇത് അംഗീകരിക്കുകയും ചെയ്തു. ഏകദേശം 200 വർഷം കൊണ്ട് രൂപപ്പെടുത്തുന്ന സ്വാഭാവിക വനങ്ങളെ അതേ രീതിയിൽ 30 വർഷംകൊണ്ട് സൃഷ്ടിക്കാൻ ഈ ജാപ്പനീസ് രീതി വഴി സാധിക്കുന്നു. പ്രകൃതിയുടെ സ്വാഭാവികതയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഒരുപാടുപേർ ഇന്ന് മിയാവാക്കി കൃഷിരീതി പിന്തുടരുന്നു. 

ജപ്പാനിൽ നൂറുകണക്കിന് ചെറു കാടുകൾ സൃഷ്ടിച്ച മിയവാക്കി ചരിത്രം കുറിച്ചപ്പോൾ ലോകത്താകമാനം അതിൻറെ സ്വീകാര്യതയും വർധിച്ചു. 2006ൽ ബ്ലൂ ബാനറ്റ് അംഗീകാരത്തിനും അദ്ദേഹം അർഹനായി. നിരവധി സർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസറായും അദ്ദേഹം പ്രവർത്തിച്ചു. തന്റെ അനുഭവങ്ങളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങൾ അക്ഷരങ്ങളിലേക്ക് ആവാഹിച്ച് നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു.

World-renowned Japanese botanist Akira Miyawaki has died. He died of a stroke. Miyawaki was the first person to present to the world the idea that a natural forest could be formed in a short period of time in small areas.

പ്ലാന്റ് ട്രീസ്, ജി ഹീലിങ് പവേർസ് ഓഫ് ഫോറസ്റ്റ്, ഫോറസ്റ്റ് ടു പ്രൊട്ടക്ട് ദി പീപ്പിൾ യു ലവ് തുടങ്ങിയവയാണ് പ്രശസ്ത ഗ്രന്ഥങ്ങൾ.

English Summary: World renowned Japanese botanist Akira Miyawaki has died
Published on: 03 August 2021, 10:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now