മണ്ണ് അനന്തമായ ജീവന്റെ ഉറവിടമാണ്. ഏകദേശം 33 ശതമാനത്തോളം മണ്ണിൻറെയും മൂല്യ ശോഷണം സംഭവി ച്ചിരിക്കുന്നു എന്ന് ലോക ഭക്ഷ്യ സംഘടന സൂചിപ്പിക്കുന്നു. ജീവദായിനിയായ മണ്ണിനെ പ രിരക്ഷിക്കേണ്ടതുണ്ട്. ലോക ഭക്ഷ്യ സംഘടന എല്ലാ വർഷവും ആഗോള വ്യാപകമായി ഡിസംബർ 5 നു ലോക മണ്ണ് ദിനമായിനാചരിക്കുന്നു. 2002 മുതലാണ് ലോക മണ്ണ് ദിനം ആഘോഷിച്ചുവരുന്നത്. മണ്ണൊലിപ്പ് നിർത്തുക, നമ്മുടെ ഭാവി സംരക്ഷിക്കുക" എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. മണ്ണിന്റെ പരിപാലനത്തിൽ വർദ്ധിച്ചുവരുന്ന വെല്ലുവിളികളെ അഭിമുഖീകരിച്ച് ആരോഗ്യകരമായ ആവാസവ്യവസ്ഥയും ജീവജാലങ്ങളുടെ ക്ഷേമവും നിലനിർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഈ ദിനം ഉദ്ദേശിക്കുന്നു.
മണ്ണൊലിപ്പ് നിർത്തുക, നമ്മുടെ ഭാവി സംരക്ഷിക്കുക" എന്നതാണ് മുഖ്യ വിഷയം . മണ്ണിന്റെ പരിപാലനത്തിൽ വർദ്ധിച്ചുവരുന്ന വെല്ലുവിളികളെ അഭിമുഖീകരിച്ച് ആരോഗ്യകരമായ ആവാസവ്യവസ്ഥയും ജീവജാലങ്ങളുടെ ക്ഷേമവും ഭൂമിയിൽ ജീവൻ നിർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഈ ദിനം ഉദ്ദേശിക്കുന്നു
ജീവന്‍ നിലനില്‍ക്കാന്‍ ശുദ്ധമായ മണ്ണ് കൂടാതെ കഴിയില്ല. അതിനാൽ സംരക്ഷിക്കപെടേണ്ടതുണ്ട് ജീവന്റെ നിലനില്‍പിന് ആധാരമായ മണ്ണും അതുവഴി മനുഷ്യ കുലവും. എല്ലാ വർഷവും ലോക മണ്ണ് ദിനത്തിൽ, ജീവിതത്തിൽ മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിലേക്കെത്തിക്കാൻ വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.