ആരോഗ്യകരമായ നിലനിൽപ്പിന് മണ്ണും വായുവും വെള്ളവും അത്യാവശ്യമാണ്. ചെടികൾക്ക് വളരാൻ, കർഷകന് വിളവ് ലഭിക്കുന്നതിന്, എല്ലാത്തിനും മണ്ണ് അനിവാര്യമാണ്. എന്നാൽ ഇന്ന് 2022 അവസാനിക്കുമ്പോൾ മണ്ണ് എത്രത്തോളം ശുദ്ധമാണ്. എത്രത്തോളം നമ്മൾ സംരക്ഷിക്കുന്നുണ്ട് മണ്ണിനെ?
ആരോഗ്യകരമായ മണ്ണിന്റെ പ്രാധാന്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, മണ്ണിൻ്റെ വിഭവത്തിൻ്റെ സുസ്ഥിര പരിപാലനത്തിനും ജനങ്ങളെ ബോധവാൻമാരാക്കുന്നതിനും എല്ലാ വർഷവും ഡിസംബർ 5 ന് ലോക മണ്ണ് ദിനമായി ആചരിക്കുന്നു. 2014 ഡിസംബർ 5 മുതലാണ് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ഈ ദിനം ആചരിച്ച് വരുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കാർഷിക പാഠ്യപദ്ധതിയിൽ പ്രകൃതി കൃഷി ഉൾപ്പെടുത്തുമെന്ന് മന്ത്രി നരേന്ദ്ര സിംഗ് തോമർ
2022 ൽ ‘മണ്ണ്: ഭക്ഷണം എവിടെ തുടങ്ങുന്നു' എന്നതാണ് മണ്ണ് ദിനത്തിൻ്റെ തീം.
ലോക മണ്ണ് ദിനം 2022: ചരിത്രം
2002-ൽ ഇന്റർനാഷണൽ യൂണിയൻ ഓഫ് സോയിൽ സയൻസസ് (IUSS) ആണ് ഈ ദിനം ആദ്യമായി ശുപാർശ ചെയ്തത്. 2013 ഡിസംബറിൽ UN ജനറൽ അസംബ്ലി 2014 ഡിസംബർ 5 ന് ആദ്യത്തെ ഔദ്യോഗിക ലോക മണ്ണ് ദിനമായി പ്രഖ്യാപിച്ചു.
മണ്ണ് സംരക്ഷണം
മണ്ണിനെ സംരക്ഷിക്കാനുള്ള ബാധ്യത എപ്പോഴും മനുഷ്യർക്കാണ്. എന്നാൽ നാം അത് സംരക്ഷിക്കാറുണ്ടോ? പ്ലാസിറ്റുകളും, മറ്റ് മാലിന്യങ്ങളും കൊണ്ട് മണ്ണ് നശിപ്പിക്കുകയാണ് നമ്മൾ ചെയ്യുന്നത്. അതിൻ്റെ കൂടെ തന്നെ കൃഷിക്ക് ഉപയോഗിക്കുന്ന രാസ വളങ്ങളും മണ്ണിൻ്റെ ഗുണമേൻമയെ ബാധിക്കുന്നു. മണ്ണ് നശിക്കുന്നതോടെ നശിക്കുന്നത് കോടിക്കണക്കിന് സൂഷ്മ ജീവികൾ നശിക്കുന്നതിനും കാരണമാകുന്നു.
ലോക മണ്ണ് ദിനം 2022:
‘മണ്ണ്: ഭക്ഷണം എവിടെ തുടങ്ങുന്നു' (Soils: Where food begins) എന്നതാണ് 2022ലെ ലോക മണ്ണ് ദിനത്തിന്റെ പ്രമേയം. മണ്ണ് പരിപാലനത്തിലെ വർധിച്ചുവരുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്തും, മണ്ണിന്റെ ആരോഗ്യം, മെച്ചപ്പെടുത്തുന്നതിന് സമൂഹങ്ങളെ പ്രോത്സാഹിപ്പിച്ചും ആരോഗ്യകരമായ ആവാസവ്യവസ്ഥയും മനുഷ്യ ക്ഷേമവും നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളർത്തുകയാണ് ദിനം ലക്ഷ്യമിടുന്നത്.
ലോക മണ്ണ് ദിനം 2022: വസ്തുതകൾ
നമ്മുടെ ഭക്ഷണത്തിന്റെ 95 ശതമാനവും മണ്ണിൽ നിന്നാണ്.
ഒരു ടേബിൾസ്പൂൺ മണ്ണിൽ ഭൂമിയിലെ മനുഷ്യരേക്കാൾ കൂടുതൽ ജീവജാലങ്ങളുണ്ട്.
18 പ്രകൃതിദത്ത രാസ ഘടകങ്ങൾ സസ്യങ്ങൾക്ക് അത്യന്താപേക്ഷിതമാണ്.
2050-ലെ ആഗോള ഭക്ഷ്യ ആവശ്യം നിറവേറ്റാൻ കാർഷിക ഉൽപ്പാദനം 60 ശതമാനം വർധിപ്പിക്കേണ്ടിവരും.
സുസ്ഥിരമായ മണ്ണ് പരിപാലനത്തിലൂടെ 58 ശതമാനം വരെ കൂടുതൽ ഭക്ഷണം ഉൽപ്പാദിപ്പിക്കാനാകും.
സദ്ഗുരു ഉദ്ധരണികൾ
ആരോഗ്യമുള്ള മണ്ണാണ് ഗ്രഹത്തിലെ എല്ലാ ജീവജാലങ്ങളുടെയും അടിസ്ഥാനം. നമ്മുടെ മണ്ണിലെ ജൈവാംശം സംരക്ഷിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെ അഭിസംബോധന ചെയ്തില്ലെങ്കിൽ, ഭക്ഷ്യസുരക്ഷ ഗുരുതരമായ ഭീഷണിയിലാകും.
മണ്ണ് നമ്മുടെ സ്വത്തല്ല; അത് ഒരു പൈതൃകമായി നമ്മിലേക്ക് വന്നിരിക്കുന്നു, ഭാവി തലമുറകൾക്ക് നാം അത് കൈമാറണം.
സമൃദ്ധമായ മണ്ണും സമൃദ്ധമായ വെള്ളവുമുള്ള ഒരു ഭൂമി, വരും തലമുറകൾക്ക് നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനമാണ്.
ഗ്രഹത്തിലെ ഏറ്റവും കാലാവസ്ഥാ സൗഹൃദ ഘടകമാണ് മണ്ണ്. കൃഷിരീതികൾ പുനഃക്രമീകരിക്കുന്നതിലൂടെ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലപ്രദമായ നിയന്ത്രകനാകാൻ മണ്ണിന് കഴിയും.
ബന്ധപ്പെട്ട വാർത്തകൾ: വരും ദിവസങ്ങളിൽ ഗോതമ്പു വില ഉയരും!!