Updated on: 4 December, 2020 11:18 PM IST
മനുഷ്യനുമായി ഏറ്റവും അടുത്തിടപഴകുന്ന പക്ഷികളാണ് അങ്ങാടിക്കുരുവികള്‍. അങ്ങാടിയുടെ ഐശ്വര്യമായാണ് കച്ചവടക്കാര്‍ ഈ കുഞ്ഞിക്കിളികളെ കണ്ടിരുന്നത്. എന്നാൽ നമ്മുടെ തൊടികളിലും, മരക്കൊമ്പുകളിലും അരിക്കടകളോടും പലചരക്ക് വ്യാപാര കേന്ദ്രങ്ങളോടും ചേര്‍ന്ന് വ്യാപകമായി കണ്ടിരുന്ന അങ്ങാടിക്കുരുവികളെ  ഇപ്പോൾ കാണാറില്ല. തിരക്കേറിയ അങ്ങാടികളിലും ധാന്യഗോഡൗണുകളിലും കൂട്ടമായി പാറിപ്പറന്നെത്തിയിരുന്ന ഈ ചെറുകിളികൾ  ഇന്ന് വംശനാശ ഭീഷണി നേരിടുകയാണ്.

നഗരങ്ങളിലെ മാറുന്ന ജീവിതശൈലിയുടെ സൂചകമാണ് അങ്ങാടിക്കുരുവികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവെനന്നാണ്  വിദഗ്ധര്‍ വിലയിരുത്തുന്നത്. പുല്‍മേട് നശീകരണം, ആഗോളതാപനം, കുരുവികള്‍ക്ക് അനുയോജ്യമല്ലാത്ത കെട്ടിടനിര്‍മാണം, ഭക്ഷണ ദൗര്‍ലഭ്യം തുടങ്ങിയവയാണ് ഇവയുടെ വംശനാശത്തിന് കാരണം.നഗരമേഖലയിൽ കൂടുണ്ടാക്കാനുള്ള ഇടങ്ങള്‍ കുറയുന്നതും,വികസന പ്രവര്‍ത്തനത്തിനായി നഗരങ്ങളിലെ മരങ്ങള്‍ വ്യാപകമായി വെട്ടിനിരത്തുന്നതും കുരുവികളുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ട്. പുതിയ കെട്ടിടങ്ങളിൽ കൂടുകൂട്ടാനുള്ള സ്ഥലമില്ലെന്നതിനു പുറമെ കീടനാശിനികളുടെയും മറ്റ് രാസവസ്തുക്കളുടെയും ഉപയോഗം മൂലം തീറ്റയ്ക്കാവശ്യമായ പ്രാണികളെയും ചെറുകീടങ്ങളെയും കിട്ടുന്നില്ലെന്നതും കുരുവികള്‍ക്ക് വിനയായി. ഭക്ഷ്യധാന്യങ്ങള്‍ ചണം ചാക്കുകള്‍ക്ക് പകരം പ്ലാസ്റ്റിക് ചാക്കുകളിലും പാക്കറ്റുകളിലുമായതും കുരുവികള്‍ നാടുവിടാന്‍ കാരണമായി.മൊബൈൽ ടവറുകളിൽ നിന്നുള്ള വികിരണങ്ങൾ, ആവാസവ്യവസ്ഥയുടെ തകർച്ച, എന്നിവ കൊണ്ടും ഇവ  വേഗത്തിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. 



അങ്ങാടിക്കുരുവികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ജനങ്ങളിൽ അവബോധം വളർത്തുവാനായി ആചരിക്കുന്ന ദിനമാണ് വേൾഡ് ഹൗസ് സ്പാരോ ഡേ അഥവാ ലോക അങ്ങാടിക്കുരുവി ദിനം. ഇവയുടെ സംരക്ഷണത്തിനായി  ഞാൻ അങ്ങാടിക്കുരുവികളെ സ്നേഹിക്കുന്നു’ എന്ന മുദ്രാവാക്യമുയർത്തി 2011 മുതലാണ് മാർച്ച് 20 ലോക അങ്ങാടിക്കുരുവി ദിനമായി ആചരിക്കുന്നത്.ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻസ് ഓഫ് ബേർഡ്സ്, നേച്ചർ ഫോർ എവർ സൊസൈറ്റി എന്നീ സംഘടനകളാണ് അങ്ങാടിക്കുരുവികളുടെ സംരക്ഷണം ഏറ്റെടുത്തു നടത്തുന്നത്. ന്യൂഡല്‍ഹിയുടെ സംസ്ഥാന പക്ഷിയായി 2012ല്‍ അങ്ങാടിക്കുരുവിയെ പ്രഖ്യാപിച്ചിരുന്നു.

എണ്ണം കുറഞ്ഞെങ്കിലും നഗരത്തിലെ ഹരിതപ്രദേശങ്ങളിലും നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലും ഇനിയും കുരുവികളുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുരുവികള്‍ക്ക് കൂടൊരുക്കാനുള്ള ഇടവും തീറ്റയും വെള്ളവും ഒരുക്കിയാൽ നമ്മുടെ തെരുവുകളിലേയ്ക്ക് ഇനിയുമേറെ കുരുവികൾ പറന്നെത്തും. ഈ ദിനം നമുക്ക് അങ്ങാടിക്കുരുവികളുടെ സംരക്ഷണത്തിനായി കൈകോർക്കാം.

English Summary: world sparrow day March 20th Angaadi Kuruvi
Published on: 20 March 2019, 08:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now