Updated on: 17 July, 2021 11:07 AM IST
Rubi Roman Grapes

ഒരു കുല മുന്തിരിയുടെ വില 7 ലക്ഷം രൂപ! അവിശ്വനീയം! ജപ്പാനിലെ ഒരു റൂബി റോമൻ (Rubi Roman) മുന്തിരിയുടെ വില 35000 രൂപയാണ്. 2019 ൽ ജപ്പാനിൽ വെച്ച് നടന്ന ഒരു ലേലത്തിൽ റോൾസ് റോയ്സ് ഓഫ് ഗ്രേപ്സ് (Rolls Royce of Grapes) എന്നു കൂടി അറിയപ്പെടുന്ന ഈ മുന്തിരി, ഒരു കുലയ്ക്ക് 7,55,000 രൂപ എന്ന റെക്കോർഡ് വിലയ്ക്കാണ് വിൽക്കപ്പെട്ടത്.

റൂബി റോമൻ മുന്തിരിയുടെ പ്രത്യേകത എന്താണ്?

കുറഞ്ഞ അസിഡിറ്റിയ്ക്കും 18 ശതമാനത്തിലധികം പഞ്ചസാരയ്ക്കും പേരുകേട്ട ഈ മുന്തിരിപ്പഴത്തിൽ ധാരാളം ജ്യൂസ് അടങ്ങിയിരിക്കുന്നു. ഈ ഇനത്തിന്റെ ഓരോ മുന്തിരിപ്പഴവും ടെന്നീസ് ബോളിൻറെ വലുപ്പമുള്ളതും കുറഞ്ഞത് 30 ഗ്രാം ഭാരമുള്ളതുമാണ്. ഓരോ കുലയ്ക്കും 700 ഗ്രാം ഭാരം വരും.

വിലപിടിച്ച സമ്മാനമായും, ബിസിനസ്സ് പ്രൊമോഷണൽ ആവശ്യങ്ങൾക്കായും വാങ്ങിക്കുന്ന ഈ മുന്തിരിയ്ക്ക് പേരുകേട്ടതാണ് ജപ്പാൻ. രുചികരവും സുഗന്ധമുള്ളതും കാണാൻ മനോഹരവുമായ ഈ പഴങ്ങൾ ഉൽപ്പാദിപ്പിക്കാൻ കർഷകർക്കിടയിൽ കടുത്ത മത്സരമുണ്ട്.  വാങ്ങുന്നതിനും ഉൽ‌പാദിപ്പിക്കുന്നതിനുമുള്ള മത്സരം ഈ പഴങ്ങളെ ലോകത്തിലെ ഏറ്റവും വിലയേറിയ പഴങ്ങളാക്കി മാറ്റിയിരിക്കുന്നു.

റൂബി റോമൻ മുന്തിരി ജപ്പാനിലെ ഇഷികാവ എന്ന സ്ഥലത്താണ് വളർത്തുന്നത്. 2008 ൽ ഇത് പുതിയ പ്രീമിയം ഗുണനിലവാരമുള്ള പഴങ്ങളായാണ് വിപണിയിൽ എത്തിച്ചത്. ഓരോ മുന്തിരിപ്പഴവും അതിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി നന്നായി പരിശോധിക്കപ്പെടുകയും സർട്ടിഫിക്കേഷൻ മുദ്ര നൽകുകയും ചെയ്യുന്നു. വളരെ വിചിത്രവും അപൂർവവുമായ ഈ പഴങ്ങൾ പരിമിതമായ അളവിലാണ് വളർത്തുന്നത്. അതായത് 2400 കുലകൾ മാത്രമാണ് ജപ്പാനിൽ വളർത്തുന്നത്.

ഹയാകുരാക്കുസോ (Hyakurakuso ) എന്ന കമ്പനി, ഒരു മൊത്തക്കച്ചവടക്കാരൻ വഴി നിരവധി മുന്തിരിപ്പഴം കനസാവയിലെ സെൻ‌ട്രൽ മാർ‌ക്കറ്റിൽ‌ നടന്ന ഒരു ലേലത്തിൽ വാങ്ങിയിരുന്നു. ഏറ്റവും കൂടുതൽ വിലയും പ്രചാരവും ഈ മുന്തിരിക്ക് ലഭിച്ച വിൽപ്പനയായിരുന്നു അത്.  

ഡിമാൻഡ് ഉയർന്ന നിലയിൽ നിലനിർത്താൻ വളരെ കുറച്ച് മാത്രമേ ഈ മുന്തിരി ഉൽ‌പാദിപ്പിക്കപ്പെടുന്നുള്ളൂ.

English Summary: World's most valuable grape: Rs 7 lakh for a bunch of grapes!
Published on: 17 July 2021, 10:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now