Updated on: 22 January, 2022 10:45 AM IST
എൽപിജിയ്ക്ക് ക്യാഷ്ബാക്ക് ഓഫർ; അറിയാം വിശദ വിവരങ്ങൾ

കത്തിക്കയറുന്ന പാചകവാതകത്തിന്റെ വില കാരണം സാധാരണക്കാരന് നിവൃത്തിയില്ലാതായിരിക്കുന്നു. ദിനംപ്രതി ഇന്ധനവില കുതിച്ചുയരുന്നത് മാസശമ്പളവും ചിലവും കൂട്ടിക്കെട്ടാൻ പരിശ്രമിക്കുന്നവരെ കാര്യമായി ബാധിക്കുന്നു. എന്നാൽ പാചകാവശ്യത്തിനായി എൽപിജി സിലിണ്ടറിനെ (LPG Cylinder) ആശ്രയിക്കുന്നവർക്ക് ആശ്വാസമേകുന്ന ഒരു വാർത്തയാണ് ഇനി പറയുന്നത്.

വിലക്കയറ്റത്തിൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ലെങ്കിലും അമിതമായി വില നൽകാതെ എൽപിജി എങ്ങനെ വാങ്ങാമെന്നത് തീർച്ചയായും അറിഞ്ഞിരിക്കണം. അതായത്, ഗ്യാസ് ബുക്ക് ചെയ്യുമ്പോൾ മികച്ച ഓഫറുകളും ക്യാഷ്ബാക്കും ലഭിക്കുന്ന ഒരു ആപ്ലിക്കേഷനെ കുറിച്ചാണ് പറയുന്നത്. ഈ ആപ്പിലൂടെ എങ്ങനെയുള്ള ഓഫർ ആണ് ലഭിക്കുന്നതെന്നും അതിനായി എന്തൊക്കെ ചെയ്യണമെന്നതും പരിശോധിക്കാം.

സിലിണ്ടറിന് ക്യാഷ്ബാക്ക് ഓഫർ ലഭിക്കുന്ന ആപ്പ് ( App Providing Cashback Offers For LPG Cylinder)

എൽപിജി സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ ക്യാഷ്ബാക്ക് ഓഫർ (Cashback offer) ലഭിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണിത്. പോക്കറ്റ്‌സ് ആപ്പ് (Pockets App) എന്നാണ് ഈ ആപ്ലിക്കേഷന്റെ പേര്. ഡിജിറ്റൽ പേയ്മെന്റ് സുഗമമാക്കുന്ന ഈ പോക്കറ്റ്‌സ് ആപ്പിലൂടെ നിങ്ങൾക്ക് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാം.
ഇങ്ങനെ നിങ്ങൾക്ക് 10 ശതമാനം ക്യാഷ്ബാക്ക് വരെ ലഭിക്കുന്നതാണ്. അതായത് പരമാവധി 50 രൂപ ഇതിലൂടെ ലഭ്യമാകുന്നു. ഐസിഐസിഐ ബാങ്കാണ് ഈ ആപ്ലിക്കേഷൻ പ്രവർത്തിപ്പിക്കുന്നത്.

ഒരു പ്രൊമോകോഡും ഉപയോഗിക്കാതെ ഈ ഓഫർ നിങ്ങൾക്ക് ലഭ്യമാകും എന്നതും മറ്റൊരു പ്രത്യേകതയാണ്. 200 രൂപയാണ് നിങ്ങൾ ബില്ല് അടക്കുന്നതെങ്കിലും ഈ ഓഫർ കിട്ടും. അതിൽ കൂടുതലുള്ള ബില്ലുകൾക്കും ഇതുപോലെ ക്യാഷ് ബാക്കുണ്ട്.

ക്യാഷ്ബാക്ക് ഓഫർ നമുക്കും സ്വന്തമാക്കാം (We Can Also Avail the Cashback Offer )

  • ക്യാഷ്ബാക്ക് ഓഫർ എങ്ങനെ നേടാം എന്നത് പരിശോധിക്കാം. ഇതിനായി നിങ്ങൾ ആദ്യം മൊബൈലിൽ പോക്കറ്റ്സ് വാലറ്റ് (Pockets Wallet) ആപ്പ് ഡൗൺലോഡ് ചെയ്യുക. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ആയ ശേഷം തുറക്കുക.

  • ശേഷം Recharge and Pay Bills എന്ന വിഭാഗത്തിൽ Pay Bills എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.

  • തുടർന്ന് Choose Billers എന്നതിൽ More എന്ന ഓപ്ഷനിൽ പോയി അതിൽ ക്ലിക്ക് ചെയ്യുക.

  • ഇവിടെ നിങ്ങൾ കാണുന്ന LPG എന്ന ഓപ്ഷനിൽ നിന്നും service provider തെരഞ്ഞെടുക്കുക.

  • തുടർന്ന് മൊബൈൽ നമ്പർ നൽകുക. ശേഷം ബുക്കിങ് തുക അടയ്ക്കുക.

ഇടപാട് പൂർത്തിയാകുന്നതോടെ, നിങ്ങൾക്ക് 10 ശതമാനം ക്യാഷ്ബാക്ക് റിവാർഡുകൾ ലഭിക്കുന്നതാണ്. ഈ റിവാർഡ് തുറന്നാൽ നിങ്ങളുടെ പോക്കറ്റ്സ് വാലറ്റിൽ ക്യാഷ്ബാക്ക് ക്രെഡിറ്റ് ആകും.

ബന്ധപ്പെട്ട വാർത്തകൾ: വിലക്കുതിപ്പിൽ എൽപിജിയിൽ കീശ കീറണ്ട; പകരക്കാരൻ പിഎൻജി

ഇതിന് പുറമെ, ആമസോൺ പേ (amazon pay)യിലൂടെയും മറ്റും ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നതും ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതിന് സഹായിക്കും. എന്നാൽ ഇവ നിശ്ചിത കാലയളവിലേക്കുള്ള ഓഫറുകളാണ്. കൂടാതെ, ഗ്യാസ് സിലിണ്ടറുകൾക്ക് സബ്സിഡിയും ലഭിക്കുന്നുണ്ട്. ചില ഉപഭോക്താക്കൾക്ക് 158.52 രൂപ അല്ലെങ്കിൽ 237.78 രൂപ എന്ന നിരക്കിൽ എൽപിജി ഗ്യാസിനായി സബ്‌സിഡി നൽകുന്നുണ്ട്.

English Summary: You Can Also Avail Cashback Offer for LPG Cylinders If You Book Through This Mobile App
Published on: 22 January 2022, 10:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now