Updated on: 29 September, 2023 12:59 PM IST
പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന; അവസാന തീയതി നാളെ

1. പ്രധാനമന്ത്രി മത്സ്യ സംപാദ യോജന പദ്ധതി പ്രകാരം കോട്ടയം ജില്ലയിലുള്ളവർക്ക് മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷിക്കാം. പുതിയ ഓരുജലമത്സ്യകൃഷി, കുളംനിര്‍മാണം, ഓരുജല മത്സ്യകൃഷിയ്ക്കുള്ള ഇന്‍പുട്ടുകള്‍, മീഡിയം സ്‌കെയില്‍ അലങ്കാര മത്സ്യപരിപാലന യൂണിറ്റ്, ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യപരിപാലന യൂണിറ്റ്, മിനി ആര്‍.എ.എസ് യൂണിറ്റ് എന്നീ പദ്ധതികള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ളവര്‍ ഈമാസം 30നകം അപേക്ഷിക്കണം. വൈക്കം മത്സ്യഭവൻ – 04829 291550, 9400882267, കോട്ടയം മത്സ്യഭവൻ – 0481 2434039, 9074392350, പാലാ മത്സ്യ ഭവൻ – 0482 2299151, 9847387180.

കൂടുതൽ വാർത്തകൾ: PM Kisan; 3 വർഷത്തെ തുക തിരിച്ചടയ്ക്കാൻ കർഷകർക്ക് നോട്ടീസ്!!

2. വയനാട്, ഇടുക്കി ജില്ലകളിലെ കർഷകർ 2020 ഓഗസ്റ്റ് 31 വരെയും, മറ്റ് 12 ജില്ലകളിലെ കർഷകർ 2016 മാര്‍ച്ച് 31 വരെയും എടുത്ത കാര്‍ഷിക വായ്പകള്‍ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് ഉത്തരവായി. വ്യക്തിഗത അപേക്ഷകള്‍ സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷനില്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കും. നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷിക്കാം. കമ്മീഷനിലൂടെ കാര്‍ഷിക കടാശ്വാസം മുമ്പ് ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടില്ല. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം, കര്‍ഷകനാണെന്ന് തെളിയിക്കുന്ന കൃഷി ഓഫീസറുടെ സാക്ഷ്യപത്രം, വായ്പ നിലനിര്‍ത്തുന്ന പാസ്സ് ബുക്കിന്റെ പകര്‍പ്പ് എന്നിവ അപേക്ഷയ്ക്കൊപ്പം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2743782, 2743783.

3. രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം വില്ലേജിനുള്ള ഗോള്‍ഡന്‍ അവാർഡ് സ്വന്തമാക്കി കാന്തല്ലൂർ. സ്ട്രീറ്റ് പദ്ധതിയിലൂടെ സാമ്പത്തിക-സാമൂഹിക-പാരിസ്ഥിതിക മേഖലകളിൽ കാഴ്ചവച്ച പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേരളടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ്, സംസ്ഥാന റൂറല്‍ ടൂറിസം നോഡല്‍ ഓഫീസറും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്ററുമായ കെ. രൂപേഷ് കുമാര്‍, കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹന്‍ദാസ് എന്നിവര്‍ ചേർന്ന് കേന്ദ്ര ടൂറിസം സെക്രട്ടറി വിദ്യാവതിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. രാജ്യത്ത് തന്നെ ആദ്യമായി പഞ്ചായത്ത് പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ടൂറിസം അടിസ്ഥാന സൗകര്യ വികസനം നടത്തിയ പഞ്ചായത്താണ് കാന്തല്ലൂര്‍.

4. തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഒരു മാസം പ്രായമുളള ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍ 140 രൂപ നിരക്കില്‍ വിൽക്കുന്നു. ബുക്കിംഗ് സമയം രാവിലെ 10 മണി മുതല്‍ 4 മണി വരെയാണ്. ഫോണ്‍: 9400483754. 

English Summary: You can apply for Pradhan Mantri Matsya sampada Yojana now
Published on: 29 September 2023, 12:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now