ഉപയോഗം കഴിഞ്ഞ് അധികമായി ലഭിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കി കര്‍ഷകര്‍ക്ക് അധികവരുമാനം നേടാം
എറണാകുളം: കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പമ്പുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. ഊര്‍ജ്ജ വകുപ്പിന്റെ കീഴിലുള്ള അനെർട്ടിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ ഉപയോഗിക്കുന്ന പമ്പ് സെറ്റുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റാം.
ഉപയോഗം കഴിഞ്ഞ് അധികമായി ലഭിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കി കര്‍ഷകര്‍ക്ക് അധികവരുമാനം നേടാം. 1 എച്ച്.പി മുതല്‍ 10 എച്ച്.പി വരെയുള്ള പമ്പുകളാണ് സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നത്. 1 എച്ച്.പി പമ്പ് സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന് 54000 രൂപയാണ് ചെലവ്. 60 ശതമാനം തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സബ്‌സിഡിയായി നല്‍കും. പദ്ധതിക്കായി അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുകളില്‍ രെജിസ്‌ട്രേഷന്‍ ആരംഭിച്ചു. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമായ നിഴല്‍രഹിത സ്ഥലമുള്ള കര്‍ഷകര്‍ക്ക് പദ്ധതി പ്രയോജനപ്പെടുത്താമെന്ന് അനെര്‍ട്ട് ജില്ലാ പ്രോജക്ട് എഞ്ചിനീയര്‍ അറിയിച്ചു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ന്യൂ ഏജ് ഇക്കോണോമിക് സർവേ 2020 പോസ്റ്റ് കോവിഡ് ഇൻസൈറ്റ്സ്--പ്രധാന നിർദേശങ്ങൾ