ക്ലര്‍ക്ക് ഒഴിവ്
വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള ക്ലര്‍ക്ക് തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പത്താം ക്ലാസ് യോഗ്യതയും, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം മാര്‍ച്ച് എട്ടിന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രാവിലെ 11 മുതല്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04735-252029.
വാക്-ഇൻ-ഇന്റർവ്യൂ
സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ വിവിധ ബി.ആർ.സികളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ, വർക്ക് എഡ്യൂക്കേഷൻ, ആർട്ട് എഡ്യൂക്കേഷൻ (മ്യൂസിക്, ഡ്രോയിംഗ്) എന്നീ വിഭാഗങ്ങളിൽ സ്‌പെഷ്യൽ ടീച്ചേഴ്‌സിന്റെ ഒഴിവുകളിൽ അർഹരായ ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് മാർച്ച് ഏഴിന് രാവിലെ 9ന് ജില്ലാ പ്രോജക്ട് ഓഫീസിൽ (ഗവ. ഗേൾസ് എച്ച്.എസ്. സ്‌കൂൾ, കോമ്പൗണ്ട്, തിരുവനന്തപുരം) വാക്-ഇൻ-ഇന്റർവ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2455590, 2455591.
വാക് ഇനി ഇന്റര്‍വ്യൂ
ലൈഫ് മിഷന്‍ എറണാകുളം ജില്ലാ കോര്‍ഡിനേറ്ററുടെ ഓഫീസില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്/ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത : അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (ഡി.സി.എ ) അല്ലെങ്കില്‍ തതുല്യം, എം.എസ് ഓഫീസ് പരിജ്ഞാനം, ഇംഗ്ലീഷ് /മലയാളം ടൈപ്പിങ്ങില്‍ പ്രാവീണ്യം, പ്രവര്‍ത്തി പരിചയം (സ്പീഡ് ആന്റ് എഫിഷ്യന്‍സി ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം).
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റായും വിദ്യാഭ്യാസ യോഗ്യതയുടെയും പ്രവര്‍ത്തി പരിചയത്തിന്റെയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മാര്‍ച്ച് 9 ബുധനാഴ്ച രാവിലെ 11 മുതല്‍ 3 വരെയുള്ള സമയം കാക്കനാട് സിവില്‍ സ്റ്റേഷന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0484 2422221
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര ഗവ ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവ് ഉണ്ട്. സിവില്‍ എഞ്ചിനീറിംഗില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഐടിഐ( എന്‍എസി/എന്‍ടിസി ) യും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ ഈ മാസം അഞ്ചിന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐടിഐയില്‍ ഹാജരാകണം. ഫോണ്‍: 0468-2258710.
ഓവര്‍സീയര്‍ ഒഴിവ്
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് സിവില്‍ ഡിപ്ലോമ, സര്‍ട്ടിഫിക്കേറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ഈ മാസം എട്ടിന് വൈകിട്ട് അഞ്ചിന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തിദിനങ്ങളില്‍ പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നോ പഞ്ചായത്ത് വെബ്സൈറ്റ് മുഖേനയോ അറിയാം. ഫോണ്‍ : 04735-240230.