പ്രോജക്ട് ഫെല്ലോ
കേരളസര്‍വകലാശാലയുടെ കാര്യവട്ടത്തുള്ള ജിയോളജി പഠനവകുപ്പില്‍ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: എം.എസ്‌സി. ജിയോളജി (55% മാര്‍ക്കോടെയുളള വിജയം). താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ 2022 മാര്‍ച്ച് 4 ന് രാവിലെ 11 മണിക്ക് കേരളസര്‍വകലാശാലയുടെ കാര്യവട്ടത്തുളള ജിയോളജി വിഭാഗത്തില്‍ എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് www. keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഐറ്റി പ്രെഫഷണല്‍
പത്തനംതിട്ട ജില്ലാദാരിദ്ര്യലഘൂകരണ വിഭാഗം ഓഫീസില്‍ പി.എം.എ.വൈ(ജി) പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഐ.റ്റി പ്രെഫഷണലിനെ നിയമിക്കുന്നതിന് നിശ്ചിതയോഗ്യതയുള്ള യുവതി യുവാക്കളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രവര്‍ത്തനം തൃപ്തികരമെങ്കില്‍ കരാര്‍ പുതുക്കി നല്‍കാന്‍ സാധ്യതയുണ്ട്. യോഗ്യത-അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള ബി.ടെക് ഐ.ടി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് നിശ്ചിതയോഗ്യതയുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റുകളുടെ പകര്‍പ്പും ബയോഡാറ്റയും ഈ മാസം 17 മുമ്പ് ലഭിക്കത്തക്കവിധം അപേക്ഷകള്‍ പ്രൊജക്ട് ഡയറക്ടര്‍, പോവര്‍ട്ടി അലിവിയേഷന്‍ യൂണിറ്റ്, ഒന്നാം നില, മണ്ണില്‍ റീജന്‍സി, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട 689645 എന്ന വിലാസത്തില്‍ 17ന് വൈകുന്നേരം അഞ്ചിന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍: 0468-2962686.
ഈ വിവിധ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
അപ്രന്‍റിസ് ട്രെയിനി
ആലപ്പുഴ: ഹോംകോയുടെ ഗുണനിലവാര നിയന്ത്രണ വിഭാഗത്തില്‍ അപ്രന്‍റിസ് ട്രെയിനിയെ നിയമിക്കുന്നു. ബി.ഫാം യോഗ്യതയുള്ള 40 വയസ്സ് കവിയാത്തവര്‍ക്ക് ഫെബ്രുവരി 24ന് രാവിലെ 11ന് പാതിരപ്പള്ളി ഹോംകോ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഫോണ്‍: 9495958012.
ഫാർമസിസ്റ്റ്
ആലപ്പുഴ: തണ്ണീർമുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ താൽക്കാലിക ഫാർമസിസ്റ്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 19ന് രാവിലെ 10.30ന് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൽ നടത്തും. ഡി.ഫാം/ബി.ഫാം യോഗ്യതയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് പങ്കെടുക്കണം. ഫോണ്‍: 8606077227
എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം
റെസിഡന്റ് ട്യൂട്ടര്‍
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗവ. പ്രീമെട്രിക് ഹോസ്റ്റല്‍ മുണ്ടൂര്‍ (പെണ്‍കുട്ടികള്‍), ഗവ. പ്രീമെട്രിക് ഹോസ്റ്റല്‍ മങ്കര (ആണ്‍കുട്ടികള്‍) എന്നിവിടങ്ങളിലേക്ക് രാത്രികാല പഠന മേല്‍നോട്ട ചുമതല വഹിക്കുന്നതിനായി റെസിഡന്റ് ട്യൂട്ടര്‍മാരെ താല്കാലികമായി നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബിരുദവും ബി.എഡും ഉള്ളവരായിരിക്കണം. നിശ്ചിത യോഗ്യതയുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഫെബ്രുവരി 18 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 8547630126