കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ എസ് എം എ എം എന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയിലൂടെ കാര്‍ഷികയന്ത്രങ്ങള്‍ വിലക്കിഴിവില്‍ സ്വന്തമാക്കാന്‍ ജൂലൈ ഒന്നുമുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 40 മുതല്‍ 80 വരെ ശതമാനം സബ്സിഡി ഈ പദ്ധതിപ്രകാരം നല്‍കുന്നുണ്ട്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണനയുണ്ട്.
കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് പുറമെ വിള സംസ്കരണയന്ത്രങ്ങള്‍, നെല്ല് കുത്ത് മില്ലുകള്‍, ധാന്യങ്ങള്‍ പൊടിക്കുന്ന യന്ത്രങ്ങള്‍, ഓയില്‍ മില്ലുകള്‍, തുടങ്ങിയവയെല്ലാം ഈ പദ്ധതിയുടെ കീഴില്‍ ലഭ്യമാണ്.
വ്യക്തിഗത ഉപഭോക്താക്കള്‍ക്ക് പദ്ധതി നിബന്ധനകളോടെ 40 മുതല്‍ 60 ശതമാനം വരെയും
അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍ക്ക് ഫാം പദ്ധതി തുകയുടെ 80 ശതമാനം നിരക്കിലും കിഴിവ് ലഭിക്കും. https://agrimachinery.nic.in/ എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. പദ്ധതിയുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
You can buy agricultural machinery at a discount and apply from July 1
തൃശൂര്‍ ചെമ്പുകാവിലെ കൃഷി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസ്, അക്ഷയകേന്ദ്രങ്ങള്‍, കൃഷിഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും വിവരങ്ങള്‍ ലഭിക്കും. ഫോണ്‍-0487 2325208, 9656882645, 9383471799.