ഉത്പാദനവും ഉത്പാദനക്ഷമതയും കൂട്ടി പ്രകൃതിദത്ത റബ്ബറിന്റെ കാര്യത്തില്‍ രാജ്യത്തെ സ്വയംപര്യാപ്തമാക്കുക എന്ന സന്ദേശം കര്‍ഷകരിലെത്തിക്കുന്നതിനായി റബ്ബര്‍ബോര്‍ഡ് നടത്തുന്ന തീവ്ര പ്രചാരണപരിപാടി (കാംപെയ്ന്‍ 2021) യെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം.
ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് 2021 നവംബര്‍ 11-ാം തീയതി വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബര്‍ ബോര്‍ഡിലെ ജോയിന്റ് റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ കെ.ജി. ജോണ്‍സണ്‍ മറുപടി പറയും. കോള്‍ സെന്റര്‍ നമ്പര്‍ - 0481- 2576622.
റബ്ബര്‍ നഴ്‌സറി പരിപാലനത്തില്‍ പരിശീലനം
റബ്ബര്‍ ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍ നഴ്‌സറി പരിപാലനത്തില്‍ പരിശീലനം നല്‍കും.
മികച്ച നടീല്‍വസ്തുക്കളുടെ ഉത്പാദനത്തിനുള്ള വിവിധ പ്രജനനമാര്‍ഗങ്ങള്‍, നഴ്‌സറിപരിപാലനം എന്നിവയില്‍ നവംബര്‍ 17, 18 തീയതികളില്‍ കോട്ടയത്തുള്ള എന്‍.ഐ.ആര്‍.ടി.-യിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം. ഇ മെയില്‍: training@rubberboard.org.in.
ഉണക്കി അടുക്കി വച്ചിരിക്കുന്ന റബ്ബർ ഷീറ്റ് പൂപ്പൽ പിടിച്ചോ? എങ്കിൽ അത് എളുപ്പത്തിൽ മാറ്റിയെടുക്കാം
റബ്ബർ കർഷകരുടെ അറിവിലേക്ക്, റബ്ബർ വില സ്ഥിരത: രജിസ്‌ട്രേഷൻ പുതുക്കുന്നത് ഇങ്ങനെ.