വീട്ടിലിരുന്ന് എന്തെങ്കിലും മാസവരുമാനം സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ മിക്കവരും. ഇതിനായി കൂടുതൽ മുതൽമുടക്കി സംരംഭം തുടങ്ങിയ ശേഷം വിജയകരമായി മുന്നോട്ട് പോകാൻ പറ്റാതെ നഷ്‌ടം സംഭവിച്ചവരും ഏറെയുണ്ട്. അതിനാൽ നോക്കിയും കണ്ടും മാത്രമേ കൂടുതൽ മുതൽമുടക്ക് ബിസിനസ്സിൽ ഇറക്കാവൂ. വിപണിയാണ് ഏതൊരു ബിസിനസ്സിൻറെയും വിജയത്തിന് അല്ലെങ്കിൽ പരാജയത്തിന് പ്രധാന കാരണങ്ങളിൽ ഒന്നാകുന്നത്.
കൂടുതൽ മുതൽമുടക്കൊന്നും ഇല്ലാതെ നല്ല മാസവരുമാനം നേടാവുന്ന ഒരു ബിസിനസ്സാണ് ഉണക്കമുന്തിരി അഥവാ കിസ്മിസ്. ഡ്രൈ ഫ്രൂട്ടിസിനു എല്ലായ്‌പ്പോഴും വിപണിയുള്ളതുകൊണ്ട്, അതിനെ കുറിച്ച് വേവലാതി വേണ്ട. ഇന്ത്യന്‍ മധുരപലഹാരങ്ങളിൽ ഒഴിവാക്കാനാവാത്ത ഒരു ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി. വീട്ടില്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാവുന്ന ഉണക്കമുന്തിരി വലിയ വില കൊടുത്താണ് മിക്ക ഉപയോക്താക്കളും വാങ്ങുന്നത്. എന്നാല്‍ വാങ്ങുന്ന മുന്തിരിക്കു ഗുണമേന്‍മ പലപ്പോഴും ഉണ്ടാകാറില്ല.
ബന്ധപ്പെട്ട വാർത്തകൾ: ഏറ്റവും മികച്ച ലാഭകരമായ ഈ ഭക്ഷ്യ ബിസിനസ്സ് ആരംഭിച്ച് എല്ലാ ദിവസവും 8 മണിക്കൂറിനുള്ളിൽ 8000 രൂപ സമ്പാദിക്കുക
ബിസിനസ് തുടങ്ങുന്നതിനു മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ വിശദമാക്കുന്നത്.
* ഏത് ബിസിനസ്സ് തുടങ്ങുകയാണെങ്കിലും, പ്രധാന പ്രശ്‌നമായി വരുന്നത് വിപണിയാണ്. എന്നാല്‍ ഇവിടെ നിങ്ങള്‍ക്ക് വിപണിയെ കുറിച്ച് ടെൻഷൻ വേണ്ട. കാരണം ചെറിയ പെട്ടിക്കട മുതല്‍ വന്‍കിട ഷോപ്പിങ് മാളുകള്‍ വരെ നീളുന്നു സംരംഭകന്റെ സാധ്യതകള്‍. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവർ വരെ, എന്തിന് ആരോഗ്യ കാര്യങ്ങള്‍ക്കു വലിയ മുന്‍ഗണന നല്‍കുന്നവര്‍ വരെ നിങ്ങളുടെ ഉപയോക്താവാണ്. ഡിജിറ്റല്‍ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗിച്ചാല്‍ രാജ്യാന്തര വിപണി പോലും ലഭ്യമാക്കാവുന്നതാണ്. ഇന്ത്യന്‍ ഡ്രൈ ഫ്രൂട്ടുകള്‍ക്കു വിദേശ വിപണികളില്‍ ആരാധകര്‍ ഏറെയാണ്. ലാഭം കണക്കിലെടുക്കുമ്പോള്‍ നിങ്ങളുടെ മുതല്‍ മുടക്ക് നാമമാത്രമാകും. കാരണം വന്‍കിട മെഷീനുകള്‍ ഒന്നും തന്നെ ആവശ്യമില്ല. പായ്ക്കിങ് മെഷീനും, വെയിങ് മെഷീനും മാത്രമേ ഒഴിവാക്കാനാവാത്തതുള്ളു. ഇത് ഒറ്റത്തവണ നിക്ഷേപമായതുകൊണ്ടു തന്നെ പേടിക്കേണ്ടതുമില്ല.
* ഉണക്കമുന്തിരി വീട്ടില്‍ ഉണ്ടാക്കാന്‍, നിങ്ങള്‍ക്ക് ഒരു ചേരുവ മാത്രമേ ആവശ്യമുള്ളൂ - മുന്തിരി. കുരുവില്ലാതെ പച്ചനിറത്തില്‍ വരുന്ന മുന്തിരിയാണ് കിസ്മിസിന് ഉപയോഗിക്കുന്നത്. ഗുണമേന്‍മ ഉറപ്പാക്കാന്‍ നല്ല മുന്തിരികള്‍ നോക്കി വാങ്ങുക. കര്‍ഷകരുമായി നേരിട്ടു ബന്ധപ്പെട്ടാല്‍ കുറഞ്ഞ വിലയിൽ ലഭ്യമാക്കാം. കര്‍ഷകരെ നേരിട്ട് ബന്ധപ്പെട്ടാല്‍ മികച്ച വിലയ്ക്കു കിട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ഥിരം ഉപയോക്താവെന്ന നിലയ്ക്കും ഇളവുകള്‍ ലഭിക്കും. 100 രൂപയില്‍ താഴെ ലഭിക്കുന്ന മുന്തിരി കിസ്മിസ് ആകുമ്പോള്‍ കിലോയ്ക്ക് 1000 രൂപയ്ക്കു മുകളില്‍ വരെ വില ലഭിക്കും. അതേസമയം ഉണങ്ങുമ്പോള്‍ തൂക്കം കുറയുമെന്ന കാര്യവും, ഗുണമേന്‍മ ഉറപ്പുവരുത്തണമെന്ന കാര്യവും മറക്കരുത്.
* ഉണക്കമുന്തിരി തയ്യാറാക്കേണ്ട വിധം: നന്നായി പഴുത്തതും മധുരമുള്ളതുമായ മുന്തിരി തെരഞ്ഞെടുക്കുക. ഇവ നന്നായി വൃത്തിയാക്കിയശേഷം അഞ്ചു മിനിറ്റോളം ആവിയില്‍ വേവിക്കണം. തുടര്‍ന്ന് ഈ മുന്തിരി വൃത്തിയുള്ള തുണിയിലോ കട്ടിയുള്ള പ്ലാസ്റ്റിക് ഷീറ്റിലോ ട്രേയിലോ പരത്തുക. ഇതിനുശേഷം സൂര്യപ്രകാശത്തില്‍ നന്നായി ഉണക്കിയെടുക്കണം. 2- 3 ദിവസത്തിനുള്ളില്‍ മുന്തിരി നന്നായി ചുരുങ്ങുകയും പൂര്‍ണമായും ഉണങ്ങുകയും ചെയ്യും. തുടര്‍ന്നു വിവിധ തൂക്കത്തില്‍ പായ്ക്ക് ചെയ്തു വിതരണം ചെയ്യാം. കയറ്റുമതി അടക്കം ലക്ഷ്യമിടുന്നെങ്കില്‍ ബന്ധപ്പെട്ട രജിസ്‌ട്രേഷനുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബിസിനസ് വിപുലീകരിക്കുന്നതിനു മുമ്പ് ചെറിയ രീതിയില്‍ തുടങ്ങി കാര്യങ്ങള്‍ മനസിലാക്കുന്നതാണ് എപ്പോഴും അഭികാമ്യം.