റെയിൽവേ യാത്രക്കാർക്ക് റിസർവേഷൻ ഇല്ലാതെ ട്രെയിനിൽ യാത്ര ചെയ്യാനുള്ള പുതിയ സംവിധാനത്തെ കുറിച്ച് നിങ്ങൾക്ക് അറിയാമോ? അതായത്, എന്തെങ്കിലും അടിയന്തര ആവശ്യങ്ങൾക്ക് ട്രെയിനിൽ യാത്ര ചെയ്യേണ്ടി വന്നാൽ റിസർവേഷൻ എടുക്കാൻ സാധിക്കാതെ വരും. ഇങ്ങനെയുള്ള സാഹചര്യത്തിൽ റിസർവേഷൻ ഇല്ലാതെ യാത്രക്കാർക്ക് ട്രെയിനിൽ യാത്ര ചെയ്യാനുള്ള അവസരമാണിത്.
റെയിൽവേയുടെ ഈ പുതിയ നിയമത്തിലൂടെ റെയിൽവേ യാത്രക്കാർക്ക് പെട്ടെന്ന് നടത്തേണ്ട യാത്ര വളരെ എളുപ്പമാകും. യാത്രക്കാർക്ക് റിസർവേഷൻ ഇല്ലാതെ ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയുന്ന പ്രത്യേക സൗകര്യമാണ് റെയിൽവേ ആരംഭിച്ചിരിക്കുന്നത്.
അതായത് യാത്രക്കാർക്ക് പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്ത് ട്രെയിനിൽ യാത്ര ചെയ്യാം. എന്നാൽ അതിന് ശേഷം ടിക്കറ്റ് ചെക്കറുടെ അടുത്ത് പോയി ടിക്കറ്റ് എടുക്കണം. പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്ത് യാത്ര ആരംഭിച്ച ഉടൻ തന്നെ ടിടിഇയെ ബന്ധപ്പെടണം.
റെയിൽവേയുടെ നിയമങ്ങൾ അനുസരിച്ച്, ട്രെയിനിൽ സീറ്റ് ഒഴിവില്ലെങ്കിൽ, നിങ്ങൾക്ക് റിസർവ് സീറ്റ് നൽകാൻ ടിടിഇക്ക് വിസമ്മതിക്കാം. എന്നാലും യാത്ര തുടരുന്നതിൽ നിന്ന് നിങ്ങളെ തടയാൻ കഴിയില്ല.
ഇതനുസരിച്ച്, യാത്രക്കാരന് റിസർവേഷൻ ഇല്ലെങ്കിൽ, 250 രൂപ പിഴ അടച്ച് യാത്ര ചെയ്യാവുന്നതാണ്. ഇതിനായി യാത്രക്കാരൻ എടുത്ത ടിക്കറ്റിന്റെ തുക കിഴിച്ച് ബാക്കിയുള്ള തുകയാണ് ഈടാക്കുക.
ഇന്ത്യൻ റെയിൽവേയുടെ നിയമം അനുസരിച്ച്, പ്ലാറ്റ്‌ഫോം ടിക്കറ്റ് ഉപയോഗിച്ച് ഒരാൾക്ക് പ്ലാറ്റ്‌ഫോമിൽ പ്രവേശിക്കാമെന്നത് മാത്രമല്ല, ട്രെയിനിൽ കയറാനും അനുവദിക്കുന്നു എന്നതാണ് പുതിയ നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്. യാത്രക്കാർ ഏത് ക്ലാസിൽ യാത്ര ചെയ്യുന്നുവോ അതേ ക്ലാസിലെ യാത്രാക്കൂലിയും നൽകേണ്ടി വരും എന്നതാണ് ഇതിലെ പ്രത്യേകത.
ബന്ധപ്പെട്ട വാർത്തകൾ : ഇന്ത്യൻ റെയിൽവേ നിയമങ്ങൾ 2022: ശിക്ഷ ഒഴിവാക്കാൻ ഈ നിയമങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം
ഒരുപക്ഷേ സീറ്റ് ഒഴിവില്ലെങ്കിൽ TTE നിങ്ങൾക്ക് റിസർവ്ഡ് സീറ്റ് നൽകാൻ വിസമ്മതിച്ചേക്കാം. എങ്കിലും 250 രൂപ പിഴയും യാത്രാ നിരക്കും യാത്രക്കാരിൽ നിന്ന് ഈടാക്കിയുള്ള ഈ സംവിധാനം വളരെ പ്രയോജനകരമാണ്.
പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്ത അതേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരന് ചാർജ്ജ് നൽകേണ്ടിവരും. നിരക്ക് ഈടാക്കുമ്പോൾ പുറപ്പെട്ട സ്റ്റേഷനെയാണ് കണക്കിലെടുക്കുക.
ഏതെങ്കിലും കാരണത്താൽ നിങ്ങളുടെ ട്രെയിൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അടുത്ത രണ്ട് സ്റ്റേഷനുകൾ കഴിയുന്നതുവരെ TTEക്ക് നിങ്ങളുടെ സീറ്റ് ആർക്കും അനുവദിക്കാൻ കഴിയില്ല. അതായത് അടുത്ത രണ്ട് സ്റ്റേഷനുകളിൽ ട്രെയിൻ എത്തുന്നതിന് മുൻപ് നിങ്ങൾ അവിടെയെത്തിയാൽ നിങ്ങളുടെ യാത്ര പൂർത്തിയാക്കാൻ സാധിക്കും.
യാത്രക്കാർക്ക് അനായാസകരമായ സേവനം നൽകുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റെയിൽവേ ഇത്തരത്തിൽ നിരവധി സംവിധാനങ്ങൾ നടപ്പിലാക്കുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ചെലവ് കുറച്ച് ട്രിപ്പിന് പോകാൻ ആഗ്രഹിക്കുന്നുണ്ടോ? കുറച്ച് ടിപ്സുകൾ
അനുദിനം സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തി പുരോഗമിക്കുന്ന ഇന്ത്യൻ റെയിൽവേ തൽക്കാൽ ടിക്കറ്റുകൾക്കായും ഇത്തരത്തിൽ പുതിയ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അതായത്, തൽക്കാൽ ടിക്കറ്റുകൾക്കായി ഐആർസിടിസി കൻഫേം ടിക്കറ്റ് ആപ്പ്- Confirm Ticket App എന്ന പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കിയിരുന്നു. ഇതിലൂടെ ഗുണഭോക്താക്കൾക്ക് അവരുടെ വീട്ടിലിരുന്ന് തന്നെ അടിയന്തര ആവശ്യങ്ങൾക്കായി തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.