എസ്ബിഐ എടിഎമ്മുകളിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനങ്ങൾ ബാങ്ക് ആരംഭിച്ചിട്ടുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു. ഈ സംവിധാനത്തോടെ എസ്ബിഐ എടിഎമ്മുകൾ വഴി നടക്കുന്ന അനധികൃത ഇടപാടുകൾ തടയാനാകും.
എസ്ബിഐ എടിഎമ്മുകളിൽ നിന്ന് ഒടിപി വഴി പണം പിൻവലിക്കൽ സംവിധാനത്തെക്കുറിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വായ്പാ ദാതാവ് ആയ SBI ഈ അടുത്ത് ട്വീറ്റ് ചെയ്‌തത് ഇപ്രകാരമായിരുന്നു, "എസ്ബിഐ എടിഎമ്മുകളിലെ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനം തട്ടിപ്പുകാർക്കെതിരെയുള്ള വാക്സിനേഷനാണ്. തട്ടിപ്പുകളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ഏറ്റവും മുൻഗണന" Our OTP based cash withdrawal system for transactions at SBI ATMs is vaccination against fraudsters. Protecting you from frauds will always be our topmost priority.
OTP അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനം എങ്ങനെ ?
-
ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് OTP അയയ്‌ക്കും, ഉപഭോക്താവിന് OTP നമ്പർ നൽകി എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം.
-
ഒറ്റ പ്രവിശ്യ ഇടപാടിനായി ഉപയോക്താവിനെ പ്രാമാണീകരിക്കുന്ന നാലക്ക നമ്പറാണ് OTP.
-
ഇത് എസ്ബിഐ കാർഡ് ഉടമകളെ അനധികൃത എടിഎം പണം പിൻവലിക്കലിൽ നിന്ന് സംരക്ഷിക്കും.
-
എസ്ബിഐ എടിഎമ്മുകളിൽ നിന്ന് 10,000 രൂപയും അതിൽ കൂടുതലും പിൻവലിക്കുന്ന കാര്യത്തിൽ ഇത് ബാധകമാണ്. കഴിഞ്ഞ വർഷം ജനുവരി മുതൽ ഈ സൗകര്യം സജീവമാണ്.
എസ്ബിഐയുടെ ഈ സൗകര്യം എടിഎമ്മുകളിൽ നിന്ന് അനധികൃതമായി പണം പിൻവലിക്കുന്നതും ATM വഴിയുള്ള തട്ടിപ്പുകൾ സംരക്ഷിക്കുമെന്നും പ്രതീക്ഷിക്കുന്നു. എസ്ബിഐയുമായി ബന്ധപ്പെട്ട എന്തെങ്കിലും ചോദ്യങ്ങളും സംശയങ്ങളും ഉണ്ടെങ്കിൽ, ഉപഭോക്താക്കൾക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in-ലേക്ക് ലോഗിൻ ചെയ്‌ത് പരിശോധിക്കാവുന്നതാണ്.
എസ്ബിഐയുടെ വെബ്സൈറ്റ് കണക്ക് അനുസരിച്ച്, നാലിലൊന്ന് വിപണി വിഹിതമുള്ള രാജ്യത്തെ ഏറ്റവും വലിയ ബാങ്കാണിത്. എസ്ബിഐ അതിന്റെ 11 അനുബന്ധ സ്ഥാപനങ്ങളിലൂടെ, അതായത് എസ്ബിഐ ജനറൽ ഇൻഷുറൻസ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എസ്ബിഐ മ്യൂച്വൽ ഫണ്ട്, എസ്ബിഐ കാർഡ് മുതലായവയിലൂടെ ബിസിനസുകൾ വിജയകരമായി പൂർത്തീകരിച്ചു വരുന്നു.
ബന്ധപ്പെട്ട വാർത്തകൾ
എസ്ബിഐ ആന്വുറ്റി സ്കീം : പ്രതിമാസം 10,000 രൂപ നേടാം
എസ്‌ബിഐ സേവിംഗ്സ് പ്ലസ് അക്കൗണ്ട്: എസ്ബിഐയിൽനിന്ന് ഉയർന്ന പലിശയും വായ്പയും നേടാം