ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള സൊസൈറ്റി ഫോര്‍ അസ്സിസ്റ്റന്‍സ് ടു ഫിഷര്‍വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത ബിരുദധാരികളായ യുവതികള്‍ക്ക് (പ്രായപരിധി 21-35 വയസ്സ് ) ഡിജിറ്റല്‍ മീഡിയ ആന്റ് മാര്‍ക്കറ്റിംഗ് എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു.
അപേക്ഷകര്‍ മത്സ്യബോര്‍ഡ് അംഗീകാരമുള്ള മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗവും ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ എഫ്.എം.എസി ല്‍ ഉള്‍പ്പെടുന്നവരും ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 3 മാസത്തെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനവും, കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് 6 മാസത്തെ പ്രായോഗിക പരിശീലനവും നല്‍കും. 4 വര്‍ഷത്തെ പ്രൊഫഷണല്‍ ഡിഗ്രി ഉള്ളവര്‍ക്കും തീരനൈപുണ്യ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും മുന്‍ഗണന.
അപേക്ഷ ഫോറം കാസര്‍ഗോഡ് സാഫിന്റെ ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ ആധാര്‍കാര്‍ഡ്, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്നതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍, ക്ഷേമനിധി പാസ്ബുക്ക്, വയസ്സ് തെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 21 (തിങ്കളാഴ്ച) ന് മുമ്പായി ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍ 9605875209, 7306662170, 9645259674