Updated on: 25 February, 2024 7:53 PM IST
ഹരിത കർമ്മ സേനയുമായി കൈകോർത്ത് യുവജനങ്ങൾ

തിരുവനന്തപുരം: ജില്ലയിൽ മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളെ കുറിച്ച് യുവജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ‘യൂത്ത് മീറ്റ്സ് ഹരിത കർമ്മ സേന‘ ക്യാമ്പയിൻ നടന്നു.

യുവജനങ്ങൾക്ക് ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കാനും, ഹരിത കർമ്മ സേനയ്ക്കൊപ്പം ഒരു ദിവസം പ്രവർത്തിക്കാനുള്ള അവസരം ഒരുക്കുകയുമായിരുന്നു ക്യാമ്പയിന്റെ ലക്ഷ്യം.

മാനവീയം വീഥിയിൽ നിന്നാണ് ക്യാമ്പയിൻ ആരംഭിച്ചത്. ക്യാമ്പയിന്റെ ഭാഗമായി യുവ ജനങ്ങൾ ഹരിത കർമ്മ സേനയോടൊപ്പം വാതിൽപടി ശേഖരണം, തരം തിരിക്കൽ, പാഴ് വസ്തുക്കൾ കൈമാറൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

മാനവീയം വീഥിയിൽ നിന്നും കനക നഗറിലെ വീടുകളിൽ സന്ദർശനം നടത്തിയാണ് മാലിന്യം ശേഖരിച്ചത്. തുടർന്ന് ശേഖരിച്ച മാലിന്യങ്ങൾ തരം തിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നതിനായി മാറ്റി. എഴുപതോളം പേരാണ് ക്യാമ്പയിനിൽ പങ്കെടുത്തത്. തിരുവനന്തപുരം കോർപറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

English Summary: Youth join hands with Harita Karma Sena
Published on: 25 February 2024, 07:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now