Updated on: 20 October, 2022 11:40 AM IST
A smoothie commonly has a liquid base, such as fruit juice or milk, yogurt, ice cream or cottage cheese.

ശരീരഭാരക്കുറവ് അനുഭവപ്പെടുന്നുണ്ടോ? എന്ത് കഴിച്ചിട്ടും വണ്ണം വെക്കുന്നിലെ, മൂന്നു നേരം കഴിക്കുന്ന ഭക്ഷണത്തിനു പുറമെ ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നുണ്ടോ, എന്നാൽ തീർച്ചയായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 3 സ്മൂത്തിയെ കുറിച്ചാണ് ഇവിടെ പറയാൻ പോവുന്നത്, ഇത് തയാറാക്കാൻ വളരെ എളുപ്പവും പോഷകങ്ങളാലാൽ സമൃദ്ധവും ആണ്. ഒരു സ്മൂത്തിക്ക് സാധാരണയായി ഫ്രൂട്ട്സ് അല്ലെങ്കിൽ പഴങ്ങളുടെ ജ്യൂസ് അതിനൊപ്പം പാൽ, തൈര്, ഐസ്ക്രീം അല്ലെങ്കിൽ കോട്ടേജ് ചീസ് എന്നൊക്കെ ചേർക്കാം. പഴങ്ങൾ, പച്ചക്കറികൾ, നോൺ-ഡേറി പാൽ, ഐസ്, പ്രോട്ടീൻ പൗഡർ, പീ നട്ട് ബട്ടർ എന്നിവയുൾപ്പെടെ മറ്റ് ചേരുവകൾ ചേർക്കാം.

ആരോഗ്യത്തിനു ഏറ്റവും ഉത്തമമായ 2 സ്മൂത്തികൾ പരിചയപ്പെടാം.

അവാക്കാഡോ ബനാന സ്മൂത്തി

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടവും ആരോഗ്യകരമായ കൊഴുപ്പുകൾ നിറഞ്ഞതുമായ ഈ സ്മൂത്തി,  നിങ്ങളുടെ പ്രഭാതഭക്ഷണത്തിന് വിളമ്പാൻ അവോക്കാഡോയും വാഴപ്പഴം സ്മൂത്തിയും കഴിയുന്നതാണ്. കൂടാതെ, സാധാരണ പാലിന് പകരം ബദാം പാൽ നൽകുന്നതിലൂടെ, നിങ്ങൾക്ക് ഡയറി രഹിത ഭക്ഷണമുണ്ടെങ്കിൽ ഇത് ഒരു ഓപ്ഷനാണ്. ഏതാനും മിനിറ്റുകൾക്കുള്ളിൽ നിങ്ങൾക്കത് ഉണ്ടാക്കാം, അതിനാൽ അതിരാവിലെ തന്നെ അതിന്റെ ഉഷ്ണമേഖലാ രുചികൾ ആസ്വദിക്കൂ.

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടവും ആരോഗ്യകരമായ കൊഴുപ്പുകൾ നിറഞ്ഞതുമായ ഈ അവോക്കാഡോയും വാഴപ്പഴം സ്മൂത്തിയും നിങ്ങളുടെ പ്രഭാതഭക്ഷണത്തിന് ഒപ്പം കഴിക്കുന്നത് ഏറെ ഉത്തമമാണ്. കൂടാതെ, സാധാരണ പാലിന് പകരം ബദാം പാൽ ഈ സ്മൂത്തിയിൽ ചേർക്കാം ,

ചേരുവകൾ:

1 വാഴപ്പഴം
1 അവോക്കാഡോ
1 ടീസ്പൂൺ തേൻ
2 കപ്പ് ബദാം പാൽ അല്ലെങ്കിൽ പാൽ
1 ടീസ്പൂൺ പീ നട്ട് ബട്ടർ (ഓപ്ഷണൽ)

തയാറാക്കുന്നത് എങ്ങനെ എന്നു നോക്കാം: ചേരുവകൾ എല്ലാം ചേർത്തു ബ്ലെൻഡറിൽ അല്ലെങ്കിൽ മിക്സിയിൽ അടിച്ചെടുക്കാം. ബദാം പാൽ ഇഷ്ടമില്ലാത്തവർക്ക് സാധാരണ നോർമൽ പശുവിൻ പാൽ ഉപയോഗിക്കാം. മധുരത്തിനായി തേനുപയോഗിക്കാം. സ്മൂത്തി തയാറാക്കിയതിനു ശേഷം പീ നട്ട് ബട്ടർ മുകളിൽ ടോപ്പിംഗ് ആയി കൊടുക്കാം.

സ്ട്രോബെറി, വാഴപ്പഴം, ബ്ലൂബെറി സ്മൂത്തി

ഈ അത്ഭുതകരമായ സ്മൂത്തിയിലെ ബെറി കോംബോ നിങ്ങളുടെ ഊർജ്ജം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ പ്രകൃതിദത്ത പോഷക ആവശ്യങ്ങളും നൽകുന്നു. ഈ സ്മൂത്തിയിലെ പഴങ്ങൾ വിറ്റാമിൻ ബി, വിറ്റാമിൻ സി, ഫൈബർ, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടമാണ്. ഇത് നിങ്ങളുടെ ഭാരം വർദ്ധിപ്പിക്കുന്ന സ്മൂത്തീകളിൽ ഒന്നാണ്.

ചേരുവകൾ:

1/2 കപ്പ് പാൽ

1/2 കപ്പ് പ്ലെയിൻ തൈര്

1 മുഴുവൻ ഏത്തപ്പഴം

1/2 കപ്പ് ഫ്രോസൺ സ്ട്രോബെറി

1/2 കപ്പ് ഫ്രോസൺ ബ്ലൂബെറി

കറുവപ്പട്ട പൊടി : ആവശ്യത്തിനു

തയാറാക്കുന്നത് എങ്ങനെ എന്നു നോക്കാം: ബ്ലെൻഡറിൽ പാൽ ഒഴിക്കുക, തുടർന്ന് തൈരും തൊലികളഞ്ഞ വാഴപ്പഴവും ചേർക്കുക . നേന്ത്രപ്പഴം പൂർണ്ണമായും യോജിപ്പിക്കുന്നതുവരെ മിക്സിറിൽ അടിക്കുക. കൂടുതൽ യോജിപ്പിക്കാൻ ഒരു നുള്ള് കറുവപ്പട്ടയ്‌ക്കൊപ്പം ഫ്രോസൺ സ്ട്രോബെറിയും ബ്ലൂ ബെറികളും ചേർക്കുക. ഒന്നുകിൽ മിനുസമാർന്ന പേസ്റ്റ് പോലെ ഉള്ള സ്മൂത്തി ഉണ്ടാക്കാം അല്ലെങ്കിൽ സ്മൂത്തിയിൽ കുറച്ച് ക്രഞ്ചിനായി അധികം മിക്സിറിൽ അടിക്കാതിരിക്കുക.

ബന്ധപ്പെട്ട വാർത്തകൾ : എന്താണ് കിംച്ചി(kimchi) ?എങ്ങനെയാണ് കൊറിയൻ കിംച്ചി ഉണ്ടാക്കുന്നത് ?

English Summary: 2 best weight gain smoothies
Published on: 20 October 2022, 10:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now