1. News

കേരള ഫാം ഫ്രഷ് ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് പദ്ധതി; കര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

കാര്‍ഷിക വിളകള്‍ക്ക് അടിസ്ഥാന വില പ്രഖ്യാപിച്ചുള്ള 'കേരള ഫാം ഫ്രഷ് ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ്' പദ്ധതിയില്‍ കര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കര്‍ഷകന് വിളയുടെ ഉത്പാദനത്തില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വിലയാണ് അടിസ്ഥാന വിലയായി പ്രഖ്യാപിച്ചിരിക്കുന്നത്.

Meera Sandeep
Kerala Farm Fresh Fruits and Vegetables Scheme; Farmers can register
Kerala Farm Fresh Fruits and Vegetables Scheme; Farmers can register

കാര്‍ഷിക വിളകള്‍ക്ക് അടിസ്ഥാന വില പ്രഖ്യാപിച്ചുള്ള 'കേരള ഫാം ഫ്രഷ് ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ്' പദ്ധതിയില്‍ കര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കര്‍ഷകന് വിളയുടെ ഉത്പാദനത്തില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വിലയാണ് അടിസ്ഥാന വിലയായി പ്രഖ്യാപിച്ചിരിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കാർഷിക വിളകൾ ഹോർട്ടികോർപ്പിൽ വിൽപന നടത്താം

2020 നവംബര്‍ മുതല്‍ നടപ്പിലാക്കി വരുന്ന ഈ പദ്ധതിയില്‍  2022 ജനുവരി വരെ ജില്ലയില്‍ 2293 കര്‍ഷകര്‍ക്ക് 3,78,07310 രൂപ അനുവദിച്ചിട്ടുണ്ട്. പതിനാറ് ഇനം കാര്‍ഷിക വിളകളാണ് ഉള്‍പ്പെടുന്നത്. കര്‍ഷകര്‍ക്ക് വില സ്ഥിരതയും മികച്ച വരുമാനവും ഉറപ്പിക്കാനും ഈ പദ്ധതി സഹായകമാവും. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ വി.എഫ്.പി.സി.കെ, ഹോര്‍ട്ടി കോര്‍പ്പ്, എക്കോ ഷോപ്പ്, എഗ്രേഡ് ക്ലസ്റ്റര്‍ മാര്‍ക്കറ്റ് എന്നിവ വഴിയാണ് വിളകള്‍ ശേഖരിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: വിളകളെ വേനൽച്ചൂടിൽ നിന്ന് എങ്ങനെ സംരക്ഷിക്കാം?

ജില്ലയില്‍ നേന്ത്രന്‍, കപ്പ, വെള്ളരി, കുമ്പളം, പയര്‍, എന്നീ ഇനങ്ങള്‍ക്കാണ് പദ്ധതി ആനുകൂല്യം ലഭ്യമാവുക. അടിസ്ഥാന വില ലഭിക്കുമെന്നതിനാല്‍ കര്‍ഷകനുണ്ടാകുന്ന നഷ്ടം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ തടയാന്‍ കഴിയും.  കര്‍ഷകര്‍ക്ക് വിലസ്ഥിരതയും മികച്ച വരുമാനം ഉറപ്പാക്കാനും വിപണിവിലയില്‍ ഏറ്റക്കുറച്ചിലുകളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടണം.

Farmers can register in the 'Kerala Farm Fresh Fruits and Vegetables' scheme where basic prices for agricultural crops are declared. The base price is the minimum price that the farmer gets from the production of the crop.

Under this scheme which is being implemented from November 2020 to January 2022, an amount of `3,78,07310 has been sanctioned to 2293 farmers in the district. There are sixteen varieties of agricultural crops. The scheme will also help in ensuring price stability and better returns to the farmers. Crops will be procured through VFPCK, Horticulture Corp, Eco Shop and Grade Cluster Market under the auspices of the Department of Agriculture.

The benefit of the scheme will be available for certain vegetables in the district. Losses to the farmer can be prevented by registering with the scheme as the base price will be available. The scheme aims to ensure price stability and better returns for the farmers and to protect the farmers from fluctuations in the market price. Contact your nearest Krishi Bhavan for more information.

English Summary: Kerala Farm Fresh Fruits and Vegetables Scheme; Farmers can register

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters