1. Environment and Lifestyle

പ്രമേഹരോഗികൾ വാഴപ്പഴം കഴിയ്ക്കാമോ?

പ്രമേഹ രോഗികൾ പൊതുവെ വാഴപ്പഴം ഒഴിവാക്കാറുണ്ട്. എന്നാൽ വാഴപ്പഴം കഴിയ്ക്കുന്നതിന് ഒപ്പം ചില കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാം എന്ന് ഡയറ്റീഷ്യന്മാർ പറയുന്നു.

Darsana J

പ്രമേഹം (Diabetes) നിയന്ത്രിക്കാൻ നിരവധി ഭക്ഷണങ്ങൾ കഴിയ്ക്കണമെന്നും ഒഴിവാക്കണമെന്നും പറയുന്നുണ്ട്. നെല്ലിക്ക (Gooseberry), ബീറ്റ്റൂട്ട് (Beetroot), റാഗി (Raggi) തുടങ്ങിയവ പ്രമേഹത്തിന് ഉത്തമമാണെന്നും പറയുന്നു. എന്നാൽ പ്രമേഹ രോഗികൾ ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിയ്ക്കണമെന്നും ചിലത് അങ്ങനെ കഴിയ്ക്കാൻ പാടില്ലെന്നും നിർബന്ധമുണ്ട്. അതുപോലെ ഒന്നാണ് വാഴപ്പഴം (Banana). പഴം കഴിച്ചാൽ പഞ്ചസാരയുടെ അളവ് (Sugar level) കൂടും എന്നുള്ള പേടി കൊണ്ടാണിത്.

പ്രമേഹമുള്ളവർ വാഴപ്പഴം കഴിയ്ക്കുന്നത് നല്ലതാണോ? (Is it good for diabetes patients to eat bananas?)

പ്രമേഹ രോഗികൾ പൊതുവെ വാഴപ്പഴം ഒഴിവാക്കാറുണ്ട്. എന്നാൽ വാഴപ്പഴം കഴിയ്ക്കുന്നതിന് ഒപ്പം ചില കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാം എന്നാണ് ഡയറ്റീഷ്യന്മാർ പറയുന്നത്.

കഴിയ്ക്കാൻ ഏറ്റവും എളുപ്പമുള്ള പഴമാണ് വാഴപ്പഴം. മധുരം കുറവായത് കൊണ്ട് പച്ച വാഴപ്പഴം (Green Banana) പ്രമേഹ രോഗികൾക്ക് കഴിയ്ക്കാം. പാടുകൾ ഇല്ലാത്ത മഞ്ഞ വാഴപ്പഴവും കഴിയ്ക്കുന്നതിൽ പ്രശ്നമില്ല.

ബന്ധപ്പെട്ട വാർത്തകൾ: പാമ്പ് കടിച്ചാൽ പേടിക്കല്ലേ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

എന്നാൽ ഫൈബറും പ്രോട്ടീനും ധാരാളമായി അടങ്ങിയ ഭക്ഷണത്തോടൊപ്പം പഴം കഴിക്കണം. ഒരു ദിവസം ഒരു വാഴപ്പഴം കഴിയ്ക്കുന്നതിൽ കുഴപ്പമില്ല. പഴത്തിൽ 18.3 ഗ്രാം ഷുഗറാണ് അടങ്ങിയിട്ടുള്ളത്.

ഏത്തപ്പഴത്തിൽ വലിയ തോതിൽ മധുരവും കാർബണും അടങ്ങിയിട്ടുണ്ട്. പ്രകൃതിദത്തമായ മധുരമാണെങ്കിലും ഇത് പ്രമേഹം കൂട്ടാൻ സാധ്യതയുണ്ട്. എന്നാൽ പഴത്തിൽ അടങ്ങിയിരിക്കുന്ന ഫൈബർ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ നല്ലതാണ്. പൊട്ടാസ്യം ധാരാളമായി ലഭിക്കാനും വാഴപ്പഴം കഴിയ്ക്കാം. രക്തസമ്മർദം നിയന്ത്രിക്കാൻ പൊട്ടാസ്യം സഹായിക്കുന്നു.

മുൻകരുതലുകൾ (Be careful when eating bananas)

  • ഗ്ലൈസിമിക് ഇൻഡക്സ് കൂടുതലായി അടങ്ങിയിരിക്കുന്നത് കൊണ്ട് വാഴപ്പഴം ലഘുവായി കഴിയ്ക്കാം. ചെറുപഴവും ഇതുപോലെ ലഘുഭക്ഷണമായി കഴിയ്ക്കാം.

 

  • ഭക്ഷണക്രമത്തിന് അനുസരിച്ച് പഴം കഴിയ്ക്കാൻ ശ്രമിക്കാം. അതായത്, എട്ട് മണിയ്ക്ക് പ്രഭാതഭക്ഷണം കഴിച്ചാൽ ഏകദേശം പതിനൊന്ന് മണിക്ക് ഒരു പഴം കഴിയ്ക്കാം.
  • എന്നാൽ പ്രമേഹമുള്ളവർ പുട്ടിന്റെയും ഉപ്പുമാവിന്റെയും കൂടെ പഴം കഴിയ്ക്കാൻ പാടില്ല.
  • അതേസമയം ഉച്ചഭക്ഷണത്തിനോ, അത്താഴത്തിനോ ശേഷം പഴം കഴിച്ചാൽ ഇതിലും ഭക്ഷണത്തിലും അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് ഘടകങ്ങൾ ഗ്ലൂക്കോസിന്റെ അളവ് ഉയർത്തും.
  • പഴുക്കാത്ത പഴം കറിയിൽ ചേർക്കുകയോ തോരൻ ഉണ്ടാക്കുകയോ ചെയ്ത് കഴിയ്ക്കാമെന്നും ഡയറ്റീഷ്യന്മാർ പറയുന്നു.

 

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Diabetics patients should be careful while eating bananas

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds