ഗുണത്തിന്റെ കാര്യത്തിൽ ബീൻസിനേക്കാൾ ഏറെ മുൻപന്തിയിലാണ് കൊത്തമര. 100 ഗ്രാമിൽ 40 കലോറി ഊർജം അടങ്ങിയിരിക്കുന്ന ഇവ ജീവിതശൈലി രോഗങ്ങളെ അകറ്റുവാൻ മികച്ചതാണ്. പ്രമേഹം നിയന്ത്രണവിധേയമാക്കാൻ ആയുർവേദവിധിപ്രകാരം കൊത്തമര ഏറ്റവും ഫലവത്തായ ഒന്നാണ്. കൂടാതെ കാൽസ്യം, ഫോസ്ഫറസ്, പ്രോട്ടീൻ, ജീവകം ബി കോംപ്ലക്സ്, ഇരുമ്പ് തുടങ്ങിയവ നല്ല തോതിൽ അടങ്ങിയിരിക്കുന്നു. ഇത് കൊളസ്ട്രോൾ ഉള്ളവർ ഉപയോഗിച്ചാൽ കൊളസ്ട്രോൾ ലെവൽ ശരിയായ നിലയിലേക്ക് എത്തിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ദിവസവും ഒരു കപ്പ് തക്കാളി സൂപ്പ് കുടിക്കുന്നത് ഹൃദ്രരോഗം, കരൾ സംബന്ധമായ അസുഖങ്ങള്ളുവർക്ക് ഏറെ നല്ലതാണ്
അമര സൂപ്പ്
ചേരുവകൾ
-
അമരയ്ക്ക അരിഞ്ഞത്-25 ഗ്രാം
-
കോവൽ - 15 ഗ്രാം
-
കുമ്പളം - 100 ഗ്രാം
-
ഉലുവ രണ്ട് ടീസ്പൂൺ തലേന്ന് ഇട്ടുവച്ച വെള്ളം ഒരു ഗ്ലാസ്
-
തക്കാളി - 50ഗ്രാം
-
ബദാം അരിഞ്ഞത് -ഒരു ടീസ്പൂൺ മുരിങ്ങയില- ഒരു പിടി
-
ഉപ്പ് ആവശ്യത്തിന്
-
വിർജിൻ കോക്കനട്ട് ഓയിൽ- 10 മീ. ലി
തയ്യാറാക്കുന്ന വിധം
ഒന്നുമുതൽ അഞ്ചുവരെയുള്ള ചേരുവകൾ കുക്കറിലിട്ട് വേവിച്ച ശേഷം കുക്കർ തുറന്ന് ബാക്കി ചേരുവകൾ ചേർത്ത് ഇളക്കി ഒന്ന് തിളപ്പിച്ച ശേഷം ചൂടോടെ ഒരുനേരത്തെ ഭക്ഷണമായി കഴിക്കുക.
According to Ayurveda, cluster bean is one of the most effective in controlling diabetes. It is also rich in calcium, phosphorus, protein, vitamin B complex and iron.
കൊത്തമര ഉണക്ക കൊഞ്ച് തോരൻ
-
കൊത്തമര ചെറുതായരിഞ്ഞത് -ഒരു കപ്പ്
-
വാഴപ്പിണ്ടി ചെറുതായി അരിഞ്ഞത് - അര കപ്പ്
-
ഉണക്ക കൊഞ്ച് -അരക്കപ്പ്
-
ചുവന്നുള്ളി അരിഞ്ഞത് - കാൽ കപ്പ്
ബന്ധപ്പെട്ട വാർത്തകൾ: പോഷകസമ്പുഷ്ടം ഈ മത്തങ്ങാ സൂപ്പ്
അരപ്പിന്
-
തേങ്ങ -കാൽ കപ്പ്
-
ചുവന്നുള്ളി -നാലെണ്ണം
-
ജീരകം -അര ടീസ്പൂൺ
-
വെളുത്തുള്ളി അല്ലി -മൂന്നെണ്ണം
-
വെളിച്ചെണ്ണ - മൂന്ന് ഗ്രാം
-
മഞ്ഞൾപൊടി - ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പാത്രത്തിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചശേഷം അരപ്പും ഒന്നു മുതൽ നാലു വരെയുള്ള ചേരുവകളും ചേർത്ത് ഇളക്കി പാത്രം ചെറുതീയിൽ അടച്ചു വെച്ചു വേവിച്ചെടുക്കുക
ബന്ധപ്പെട്ട വാർത്തകൾ: കഞ്ഞിവെള്ളം സൂപ്പ് തയാറാക്കാം