1. Farm Tips

വളരെയെളുപ്പം ചെയ്യാം കോവൽ കൃഷി

ഒരു പ്രമേഹരോഗി നിത്യവും ചുരുങ്ങിയത് നൂറു ഗ്രാം കോവക്ക ഉപയോഗിച്ചു വരികയാണെങ്കിൽ പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതൽ ഇന്സുലിൻ ഉല്പ്പദിപ്പിക്കുവാനും നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും കഴിയും. If a diabetic consumes at least 100 grams of cocaine daily, it can stimulate the beta cells in the pancreas to produce more insulin and It can also regenerate damaged cells.

K B Bainda
കോവൽ കൃഷി
കോവൽ കൃഷി

അധികം പേരും ഇഷ്ടപ്പെടുന്ന രുചികരമായ പച്ചക്കറികളിൽ ഒന്നാണ് കോവൽ. രുചിയുടെ കാര്യത്തിൽ മാത്രമല്ല ഗുണത്തിലും മുൻപന്തിയിൽ തന്നെ ഈ ഇത്തിരിക്കുഞ്ഞൻ കോവൽ. കൃഷിചെയ്യാനും എളുപ്പം. അതുപോലെ പിടിച്ചു കയറിക്കഴിഞ്ഞാൽ കാലങ്ങളോളം നിലനിൽക്കും. ഇടവേളകളിൽ കമ്പുകൾ മുറിച്ചു നിർത്തണം. പുതിയ തണ്ടുകൾ വന്നു അതിൽ വീണ്ടും കായ് പിടിക്കും.ഏറ്റവും എളുപ്പവും ലളിതവും ആണ് കോവൽ കൃഷി രീതിയും അതിൻ്റെ പരിപാലനവും.സ്വാദിഷ്ടമായ കോവക്ക നമുക്ക് എളുപ്പത്തിൽ കൃഷി ചെയ്യുവാൻ സാധിക്കും.നമ്മുടെ അടുക്കളത്തോട്ടത്തിൽ കോവൽ ഉൾപ്പെടുത്തി വിഷമില്ലാത്ത ആരോഗ്യകരമായ ഈ പച്ചക്കറി നമുക്ക് ഉൽപാദിപ്പിക്കാം.ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണിത്

നടുന്നത് എങ്ങനെ?

ആർക്കും വീട്ടു തൊടിയിൽ ഇത് നിഷ്പ്രയാസം വളർത്താൻ കഴിയും.കോവയ്ക്ക ഒരു പടർന്നു കയറുന്ന വള്ളിച്ചെടിയാണ്.വള്ളി മുറിച്ചു നട്ടാണ് കോവൽ കൃഷി ചെയ്യുന്നത്.തുടർച്ചയായി വലിപ്പമുള്ള കായ് ഫലം തരുന്ന തായ് വള്ളികളിൽ നിന്നാണ് വള്ളി ശേഖരിക്കേണ്ടത്.നാലു മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണു നടീലിനു നല്ലത്.കവറിൽ നട്ടുപിടിപ്പിച്ചു പിന്നീട് കുഴിയിലേക്കു നടാം.ഉണങ്ങിയ കാലിവളം,തരിമണൽ, മേൽമണ്ണ് എന്നിവ സമം കൂട്ടിയിളക്കിയത് പോളിത്തിൻ കവറിന്റെ മുക്കാൽ ഭാഗം വരെ നിറക്കുക.വള്ളിയുടെ രണ്ടു മുട്ടുകൾ മണ്ണിൽ പുതയാൻ പാകത്തിൽ വള്ളികൾ നടുക.ഇവ തണലിൽ സൂക്ഷിക്കുക.ആവശ്യത്തിനു മാത്രം നനക്കുക.ഒരു മാസത്തിനുള്ളിൽ തൈകൾ മാറ്റി നടാം.പോളിത്തിൻ കവറിന്റെ ചുവടു കീറി കുഴിയിലേക്കു വെക്കുക.അര മീറ്റർ വീതിയും താഴ്ചയും ഉള്ള കുഴികളിലാണു നടേണ്ടത്.

പന്തൽ ഇടുന്നതെങ്ങനെ?
വളപ്രയോഗവും കീടരോഗ നിയന്ത്രണവും എങ്ങനെ?

അടിവളമായി ഉണങ്ങിയ ചാണകപ്പൊടി, കുറച്ചു എല്ല് പൊടി, വെപ്പിൻ പിണ്ണാക്ക് ഇവ വേണമെങ്കിൽ ഇടാം.വള്ളി പടർന്നു തുടങ്ങിയാൽ പന്തലിട്ടു വള്ളി കയറ്റിവിടാം.മരങ്ങളിൽ കയറ്റി വിടുന്നത് ഒഴിവാക്കുകനമുക്ക് കയ്യെത്തി കായ്‌കൾ പറിക്കാൻ പാകത്തിൽ പന്തൽ ഇട്ടു അതിൽ കയറ്റുന്നതാണ് ഉചിതം.വെർമിവാഷ്,അല്ലെങ്കിൽ ഗോമൂത്രം പത്തിരട്ടി വെള്ളത്തിൽ ചേർത്തു രണ്ടാഴ്ചയിൽ ഒരിക്കൽ തടത്തിൽ ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്.രാസവളം ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമംതണുത്ത കഞ്ഞി വെള്ളം ഒഴിച്ച് കൊടുക്കുന്നതും നല്ലതാണ്.വേനൽക്കാലത്ത് ഇടയ്ക്കിടയ്ക്ക് നനയ്ക്കുന്നത് വിളവു വർദ്ധിപ്പിക്കാൻ ഇടയാക്കും.കോവൽച്ചെടിക്ക് പ്രത്യേക ശുശ്രൂഷകളൊന്നും തന്നെ വേണ്ട.സാധാരണ വളപ്രയോഗങ്ങളായ ചാണകപ്പൊടിയും ചാരവും മതിയാകും.കീടങ്ങളൊന്നും തന്നെ ഈ ചെടിയെ ആക്രമിക്കില്ല എന്നൊരു പ്രത്യേകത കൂടെയുണ്ട്.അതിനാൽ കീടനാശിനി പ്രയോഗം ആവശ്യമില്ലാത്ത ഒരു ചെടിയാണ് കോവൽ.ഈ ചെടിക്ക് രോഗങ്ങളൊന്നും തന്നെ കാര്യമായി പിടിപെടാറില്ല.അതു കൊണ്ടു തന്നെ കോവൽ ആർക്കും വീട്ടുവളപ്പിലോ ടെറസ്സിൽ വലിയ ഗ്രോ ബാഗിലോ എളുപ്പത്തിൽ കൃഷി ചെയ്യാവുന്നതാണ്.കൊമ്പുകൾ കോതി നിർത്തിയാൽ കാലങ്ങളോളം നില്കും 

കോവൽ കൃഷി
കോവൽ കൃഷി

ഉപയോഗങ്ങൾ

കോവക്ക അധികം മൂക്കുന്നതിനു മുന്പേ വിളവെടുക്കാൻ ശ്രദ്ധിക്കുക.മഴക്കാലത്തും ഒരു മടിയുമില്ലാതെ ഇഷ്ടം പോലെ വിളവു തരുന്നു

കോവക്ക ഉപയോഗിച്ചു സ്വാദിഷ്ടമായ


▪️മെഴുക്കുപുരട്ടി
▪️ഉപ്പേരി
▪️തോരൻ
▪️തീയൽ
▪️അച്ചാർ
▪️കോവക്ക പീര
▪️കോവക്ക മസാല
ഇങ്ങനെ ഒട്ടനവധി വിഭവങ്ങൾ ഉണ്ടാക്കാം.

അവിയൽ
സാമ്പാർ
തുടങ്ങിയ കറികളിൽ ഇടാനും കോവക്ക നല്ലതാണ്.തോരൻ ഉണ്ടാക്കാൻ ഇലകളും ഉപയോഗിക്കുന്നു

ഗുണങ്ങൾ

കോവക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്,വൃക്ക എന്നിവയുടെ ശരിയായ പ്രവര്ത്തനത്തിനും സഹായിക്കും. Regular use of Kovaka can boost the body's immune system and help the heart, brain and kidneys to function properly.

എന്നു മാത്രമല്ല ശരീര മാലിന്യങ്ങളെ നീക്കി ശരീരം സംരക്ഷിക്കുവാൻ കോവക്കക്കുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്.

ഏറെ പോഷകാംശങ്ങൾ നിറഞ്ഞതും ശരീരത്തിന് കുളിർമ്മ നല്കുന്നതും ആരോഗ്യദായകവുമാണ് കോവക്ക. Kovaka is rich in nutrients, cools the body and is healthy.

കോവക്ക പച്ചയായും കഴിക്കാവുന്നതാണ്.Kovaka can also be eaten raw.

പ്രമേഹരോഗികൾക്ക് രോഗാശമനത്തിന് ഏറ്റവുമധികം ഗുണം ചെയ്യുന്ന ഒരു പച്ചക്കറിയാണ് കോവക്ക.Kovaka is one of the most beneficial vegetables for diabetics.

കോവക്ക പ്രകൃതി അനുഗ്രഹിച്ചു നല്കിയ ഒരു ഇൻസുലിനാണ് Kovaka is an insulin blessed by nature

ഒരു പ്രമേഹരോഗി നിത്യവും ചുരുങ്ങിയത് നൂറു ഗ്രാം കോവക്ക ഉപയോഗിച്ചു വരികയാണെങ്കിൽ പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതൽ ഇന്സുലിൻ ഉല്പ്പദിപ്പിക്കുവാനും നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും കഴിയും. If a diabetic consumes at least 100 grams of cocaine daily, it can stimulate the beta cells in the pancreas to produce more insulin and It can also regenerate damaged cells.

കോവക്ക ഉണക്കിപ്പൊടിച്ച പൊടി പത്തുഗ്രാം വീതം ദിവസവും രണ്ട് നേരം ചൂടു വെള്ളത്തിൽചേർത്ത് കഴിച്ചാലും ഇതേ ഫലം സിദ്ധിക്കും. The same effect can be obtained by taking 10 gms of dried powder of Kovaka mixed with hot water twice a day.

കോവക്ക നിത്യവും ഉപയോഗിക്കുന്നവർക്ക് പ്രമേഹക്കുരു വരാനുള്ള സാദ്ധ്യത വളരെക്കുറവാണ്.

കോവക്കയുടെ ഈ അത്ഭുത സിദ്ധിയെക്കുറിച്ച് ശാസ്ത്ര്ജഞ്ന്മാർ ധാരാളം പഠനം നടത്തിയിട്ടുണ്ട്.

കോവക്കയുടെ ഇലയ്ക്കും ഔഷധ ഗുണമുണ്ട്.

കോവക്കയുടെ ഇല വേവിച്ച് ഉണക്കി പൊടിയാക്കി സൂക്ഷിക്കുക.

ഈ പൊടി ഒരു ടീസ്പൂൺ വീതം മൂന്നു നേരം ചൂടുവെള്ളത്തിൽ കലക്കി ദിവസവും സേവിക്കുകയാണെങ്കിൽ സോറിയാസിസ് കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികള്ക്ക് ആശ്വാസം ലഭിക്കും.

കോവൽ കൃഷി
കോവൽ കൃഷി

വയറിളക്കത്തിന് കോവലിലയുടെ നീര് ഒരു ഔഷധമായി ഉപയോഗിക്കാം.

ഒരു ടീസ്പൂൺ കോവയില നീര് ഒരു ചെറിയകപ്പ് തൈരിൽ ചേർത്ത് ദിവസവും മൂന്നു നേരം കഴിക്കുക.

മലശോധന സാധാരണ രീതിയിലാകുന്നതു വരെ ഇതു തുടരുക.

കോവയ്ക്ക കൊണ്ട് സ്വാദിഷ്ട്മായ സലാഡും, തോരനും ഉണ്ടാക്കാം.

പ്രമേഹ രോഗികൾ നിത്യവും അവരുടെ ഭക്ഷണ ക്രമത്തിൽ കോവയ്ക്കയെ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും.

കോവലിന്റെ ഇളംകായ്കൾ, ഇല, തണ്ട് എന്നിവ പച്ചക്കറിയായി ഉപയോഗിച്ചുവരുന്നു.

ഇവക്ക് പുറമെ വേര് പല ആയുർവേദ ഔഷധ നിർമാണത്തിനും ഉപയോഗിച്ചുവരുന്നു.

പച്ചക്കറിയെന്നതിലുപരി ആരോഗ്യ സംരക്ഷണത്തിലും കോവൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്.

നമ്മുടെ ശരീരത്തിനാവശ്യമായ ധാതുക്കൾ , വിറ്റാമിനുകൾ , ആന്റി ഓക്സിഡന്റുകൾ , മാംസ്യം, അന്നജം, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ് കോവൽ

ആയുർവ്വേദം, യുനാനി എന്നീ പരന്പരാഗതചികിത്സാരീതികളിൽ കോവലിന്റെ വിവിധ ഭാഗങ്ങൾ ഔഷധ നിർമാണത്തിനായി ഉപയോഗിച്ചുവരുന്നു.

പ്രമേഹ രോഗത്തിന് കൈക്കൊണ്ട ഔഷധമാണ് കോവൽ.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നതിൽ ഇവ പ്രധാനപങ്കു വഹിക്കുന്നുണ്ട്.

ഇൻസുലിൻ ചികിത്സപോലും ഫലവത്താകാത്ത സാഹചര്യത്തിൽ കോവലിന്റെ ഇലച്ചാറ്, വേരിൽ നിന്നുള്ള സത്ത് എന്നിവ നിര്ദേശിക്കാറുണ്ട്.

ഇലച്ചാറ് മുറിവുണക്കാൻ ഉത്തമ ഔഷധമാണ്.

രക്ത ശുദ്ധീകരണത്തിനും ഉദരസംബന്ധമായ രോഗങ്ങൾക്കും ചര്മരോഗങ്ങൾക്കും കോവലിന്റെ വിവിധഭഭാഗങ്ങൾ (ഇല, കായ്) വളരെ ഉപയോഗപ്രദമാണ്.


കൂടുതൽ അനുബന്ധ വാർത്തകൾക്ക്:വീട്ടു മുറ്റത്തൊരു കോവൽ പന്തൽ

#Vegetable#Agriculture#farmer#Krishi

English Summary: Ivy gourd cultivation can be done very easily

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds