1. Vegetables

കൊത്തമരയുടെ കൃഷിരീതി

ധാരാളം പോഷകങ്ങൾ അടങ്ങിയ കൊത്തമര ആരോഗ്യഗുണങ്ങൾ ഏറെയുള്ള പച്ചക്കറിയാണ്. വിത്തുകള്‍ പാകിയാണ് ചീനി അമരയ്ക്ക അഥവാ കൊത്തമര കൃഷി ചെയ്യുന്നത്. കൊത്തമര, കേരളത്തില്‍ അധികം കൃഷി ചെയ്യാത്ത എന്നാല്‍ വളരെയെളുപ്പത്തില്‍ ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്.

Meera Sandeep

ധാരാളം പോഷകങ്ങൾ അടങ്ങിയ കൊത്തമര ആരോഗ്യഗുണങ്ങൾ ഏറെയുള്ള പച്ചക്കറിയാണ്. വിത്തുകള്‍ പാകിയാണ് ചീനി അമരയ്ക്ക അഥവാ കൊത്തമര കൃഷി ചെയ്യുന്നത്. കൊത്തമര, കേരളത്തില്‍ അധികം കൃഷി ചെയ്യാത്ത എന്നാല്‍ വളരെയെളുപ്പത്തില്‍ ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. സീഡിംഗ് ട്രേ അല്ലെങ്കില്‍ ഗ്രോ ബാഗുകളില്‍ പാകുന്ന വിത്തുകള്‍ വളരെ പെട്ടന്ന് തന്നെ മുളപൊട്ടും. 3-4 ദിവസം കൊണ്ട് ഇവയുടെ വിത്തുകള്‍ കിളിര്‍ത്തു തുടങ്ങും, മിതമായി നനച്ചു കൊടുക്കുക. 

2 ആഴ്ച പ്രായമായ തൈകള്‍ തയ്യാറാക്കിയ ഗ്രോ ബാഗുകളില്‍ മാറ്റി നടാം. നടുമ്പോള്‍ നല്ല ആരോഗ്യമുള്ള തൈകള്‍ തിരഞ്ഞെടുക്കുക. കൊത്തമര ഗ്രോ ബാഗുകളില്‍ വളർത്തിയാല്‍ നല്ല വിളവു തരും. 

ഗ്രോ ബാഗുകളില്‍ മാറ്റി നട്ട കൊത്തമര തൈകള്‍ വളരെയെളുപ്പത്തില്‍, നല്ല ആരോഗ്യത്തോടെ വളര്‍ന്നു വരും. ഒന്നര മാസം കഴിഞ്ഞാൽ അവ പൂത്തു തുടങ്ങും, ഒരു കുലയില്‍ തന്നെ ധാരാളം കായകള്‍ ഉണ്ടാകും. 

കൊത്തമ്മര കൃഷി ചെയ്യാം - പരിചരണവും ഗുണങ്ങളും

ഫെബ്രുവരി-മാര്‍ച്ച്, ജൂണ്‍-ജൂലായ് എന്നീ മാസങ്ങള്‍ ഇവ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമാണ്. വളര്‍ന്നു വരുന്ന ചെടികള്‍ക്ക് താങ്ങ് കൊടുക്കണം. വിത്ത് മുളച്ചു ഏതാണ്ട് 45 ദിവസം കൊണ്ട് കൊത്തമര പൂവിടും. പൂവിട്ടു 10-15 ദിവസങ്ങള്‍ കൊണ്ട് കായകള്‍ മൂപ്പെത്തും. കാര്യമായ രോഗ കീട ബാധകള്‍ ഉണ്ടാകാറില്ല. ചില ചെടികളില്‍ പയര്‍ ചെടികളെ ബാധിക്കുന്ന മുഞ്ഞയുടെ ആക്രമണം കണ്ടു വരാം.  വേപ്പെണ്ണ, കാന്താരി മുളക് പ്രയോഗം കൊണ്ട് അവ നിയന്ത്രണം ചെയ്യാം.

കൃഷിമിത്ര' ജൈവ പച്ചക്കറി വിപണനത്തിൻ്റെ പര്യായം

English Summary: Cultivation method of Cluster Beans

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds