1. മുതിര- 250 ഗ്രാം
2. ഉപ്പ്, മഞ്ഞൾപ്പൊടി-പാകത്തിന്
3. പച്ചമുളക്- 4 എണ്ണം
4. ചെറിയ ഉള്ളി-12 എണ്ണം
5 വെളുത്തുള്ളി- 4 അല്ലി
6. മുളകുപൊടി- ഒരു ടീസ്പൂൺ
7. വെളിച്ചെണ്ണ- 5 സ്പൂൺ
8. കറിവേപ്പില- കുറച്ച്
9.കടുക്- ഒരു സ്പൂൺ
10. നാളികേരം ചുരണ്ടിയത്- 150 ഗ്രാo
11. കുരുമുളകുപൊടി-അര ടീസ്പൂൺ
തയാറാക്കുന്ന വിധം
മുതിര 10 മണിക്കൂർ കുതിർത്ത് ഉപ്പും, മഞ്ഞൾ പ്പൊടിയും ഇട്ട് വേവിക്കുക. 3, 4, 5 ചേരുവകൾ ഇടി കല്ലിൽ ചതച്ചെടുക്കുക.പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകു താളിച്ച് ചതച്ച ചേരുവ ഇതിലേക്ക് ഇട്ട് വഴറ്റുക. വെന്ത മുതിര ഇതിലേക്ക് ഇട്ട് നാളികേരം, കുരുമുളകുപൊടി എന്നിവ ചേർത്ത് ഇളക്കി ഉപയോഗിക്കുക.
1. ചെറുപയർ നന്നായി ചുവക്കെവറത്ത് പിളർന്നത് - 250 ഗ്രാം
2. ശർക്കര- 200 ഗ്രാം
3. നാളികേരം ചുരണ്ടിയത്- 150 ഗ്രാം
4. ഉപ്പ്- ഒരു നുള്ള്
തയാറാക്കുന്ന വിധം
ചെറുപയർ കുക്കറിൽ നന്നായി വേവിക്കുക. ഇതിലേക്ക് ശർക്കരയും,ഉപ്പും ചേർത്ത് ചെറുതീയിൽ 10 മിനിറ്റ് തിളപ്പിക്കുക, ഇറക്കിവെച്ച് നാളികേരം ചേർത്തിളക്കി ഉപയോഗിക്കുക.
3. അസ്ത്രം
1. ചേന - 100 ഗ്രാം
2. കാച്ചിൽ- 100 ഗ്രാം
3. ചേമ്പ്- 100 ഗ്രാം
4. കൂർക്ക- 100 ഗ്രാം
5. നനകിഴങ്ങ് - 100 ഗ്രാം
6.നേന്ത്ര കായ- 100 ഗ്രാം
7. നാളികേരം- ഒന്ന്
8 ജീരകം- അര ടീസ്പൂൺ,
9. പച്ചമുളക്- 8 എണ്ണം
10. പുളി പിഴിഞ്ഞത്- 2 സ്പൂൺ
11. വെളിച്ചെണ്ണ-10 മില്ലി
11. കടുക്- ഒരു സ്പൂൺ
12. കറിവേപ്പില- കുറച്ച്
1 3. മഞ്ഞൾപ്പൊടി- ഒരു ടീസ്പൂൺ
14.അധികം പുളിക്കാത്ത മോര്- 100 എംഎൽ
തയാറാക്കുന്ന വിധം
1 മുതൽ 6 വരെയുള്ള ചേരുവകൾ തോൽകളഞ്ഞ് അൽപം വലിയ കഷ്ണങ്ങളായി മുറിക്കുക.ഇവ മുങ്ങിക്കിടക്കുന്ന പാകത്തിന് വെള്ളം ഒഴിച്ച് വേവിക്കുക. വെന്തു തുടങ്ങുമ്പോൾ ഉപ്പ്, പുളി, മഞ്ഞൾപ്പൊടി എന്നിവ ചേർത്തു വേവിക്കുക. 7 മുതൽ 9 വരെയുള്ള ചേരുവകൾ അരച്ച് വെന്ത അസ്ത്രത്തിലേക്ക് ഒഴിച്ച് തിളപ്പിക്കുക. അടുപ്പിൻ നിന്നിറക്കി മോരും കടുകു താളിച്ചതും കറിവേപ്പിലയും ചേർത്തിളക്കി ഉപയോഗിക്കുക.
4. പുഴുക്ക്
1. കടല 10 മണിക്കൂർ കുതിർത്ത് ഉപ്പു ചേർത്ത് കുക്കറിൽ വേവിച്ചത് - 200 ഗ്രാം
2. കാച്ചിൽ- 200 ഗ്രാം
3. നേന്ത്രക്കായ- 150 ഗ്രാം
4. ചീവക്കിഴങ്ങ്- 150 ഗ്രാം,
5. ചേമ്പ്-200 ഗ്രാം
6. മഞ്ഞൾപ്പൊടി-അര ടീസ്പൂൺ
7. നാളികേരം ചുരണ്ടിയത്-200 ഗ്രാം
8. വെളിച്ചെണ്ണ- 5 സ്പൂൺ,
9. കറിവേപ്പില- രണ്ടു തണ്ട്
10. ഉപ്പ്-പാകത്തിന്
11. പച്ചമുളക്- 6 എണ്ണം
12. ജീരകം- അര ടീസ്പൂൺ
തയാറാക്കുന്ന വിധം
2 മുതൽ 5 വരെയുള്ള ചേരുവകൾ തോൽകളഞ്ഞ് നുറുക്കുക. ഇതിലേക്ക് വെള്ളവും, ഉപ്പും, മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കുക. നന്നായി വെന്ത ശേഷം നാളികേരം, ജീരകം, പച്ചമുളക് എന്നിവ ചതച്ചതും കറിവേപ്പിലയും വെളിച്ചെണ്ണയും വെന്ത പുഴുക്കിലേക്ക് ചേർത്തിളക്കുക.