Updated on: 14 September, 2022 3:58 PM IST
Healthy shake that is loved by kids and adults

കുട്ടികൾക്ക് അവർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി കൊടുക്കുക എന്ന് പറയുന്നത് വളരെ വിഷമം പിടിച്ച കാര്യമാണ് അല്ലെ? പലപ്പോഴും ഭക്ഷണങ്ങൾ ഇഷ്ടപ്പെടാത്തതിൻ്റെ പേരിൽ അവർ കഴിക്കാതെ ഇരിക്കുന്നു. എന്നാൽ ഇനി ആ വിഷമം വേണ്ട.

അവർക്ക് ഇഷ്ടപ്പെട്ട ഷേയ്ക്ക് ഉണ്ടാക്കി കൊടുക്കാം. വിവിധ രുചിയിലുള്ള ഷേയ്ക്കുകൾ ഇന്ന് ലഭ്യമാണ്. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഈ ഹെൽത്തി ഷേയ്ക്ക്.
ഇതിന് കാരറ്റും ഈന്തപ്പഴവും കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. എങ്ങനെയാണ് ഈ ഹെൽത്തി ഷെയ്ക്ക് ഉണ്ടാക്കുന്നതെന്ന് നോക്കാം...

ആവശ്യമായ സാധനങ്ങൾ

കാരറ്റ് – 2 എണ്ണം
ചൂട് പാൽ - 1 കപ്പ്
ഈന്തപ്പഴം
അണ്ടിപ്പരിപ്പ്
ഏലയ്ക്ക
വെള്ളം ( ആവശ്യത്തിന് )
നട്സ്

ഷേയ്ക്ക് ഉണ്ടാക്കുന്ന വിധം

ഇത് ഉണ്ടാക്കുന്നതിനായി ആദ്യം ഈന്തപ്പഴം  കുരു കളഞ്ഞ് എടുക്കണം. ശേഷം പാലിൽ ഈന്തപ്പഴവും അണ്ടിപ്പരിപ്പും ഇട്ട് കുറഞ്ഞത് 15 മിനിറ്റ് എങ്കിലും കുതിർക്കുക. ഈ സമയം കുക്കറിൽ അരിഞ്ഞെടുത്ത കാരറ്റ് ആവശ്യത്തിന് വെള്ളം ചേർത്ത് 2 വിസിൽ വരുന്നത് വരെ വേവിച്ച് എടുക്കുക. ഇത് തണുക്കാൻ വെക്കുക. ശേഷം ഇതിലെ ഏലയ്ക്ക എടുത്ത് മാറ്റുക. മുൻപ് കുതിർക്കാൻ വെച്ച ഈന്തപ്പഴവും അണ്ടിപ്പരിപ്പും, അതിൻ്റെ കൂടെ കാരറ്റും ഇട്ട് ജാറിൽ അരച്ചെടുക്കുക, കട്ടിയായ പാൽ ചേർത്ത് ഒന്ന് കൂടി അരച്ച് എടുക്കുക. ഇത് ഗ്ലാസിലേക്ക് ഒഴിച്ച് നിങ്ങൾക്ക് ആസ്വദിക്കാവുന്നതാണ്.

ഈന്തപ്പഴത്തിൻ്റെ ഗുണങ്ങൾ

പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം. ഇത് ഹീമോഗ്ലോബിൻ്റെ അളവ് കൂട്ടുന്നതിന് സഹായിക്കുന്നു. മാത്രമല്ല മികച്ച ഉറക്കം കിട്ടുന്നതിന് വളരെ നല്ലതാണ് ഈന്തപ്പഴം. അണുബാധകളെ അകറ്റി നിർത്താൻ ഇത് സഹായിക്കുന്നു. മലബന്ധം അസിഡിറ്റി എന്നിവ ചികിത്സിക്കാൻ ഇത് നല്ലതാണ്. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. കണ്ണുകളുടേയും എല്ലുകളുടേയും ആരോഗ്യത്തിന് വളരെ നല്ലതാണ്.

കശുവണ്ടി ഗുണങ്ങൾ

കുട്ടികൾക്ക് ഇത് കൊടുക്കുന്നത് ബുദ്ധി വികാസത്തിന് വളരെ നല്ലതാണ്. ഇത് പൊണ്ണത്തടി കുറയ്ക്കുന്നതിന് സഹായിക്കുന്നു. പ്രമേഹ സാധ്യത കുറയ്ക്കുന്നതിനും ഇത് വളരെ നല്ലതാണ്. ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ് അണ്ടിപ്പരിപ്പ്. പുരുഷൻമാർക്ക് മസിലുകൾ വളർത്താൻ ഇത് സഹായിക്കുന്നു. മാത്രമല്ല പ്രതിരോധ ശേഷി വളർത്താനും ഇത് സഹായിക്കുന്നു. ദിവസേന ഒരു പിടി കശുവണ്ടി കഴിക്കുന്നത് ഹൃദ്രോഗം, അർബുദം എന്നിവയിൽ നിന്ന് രക്ഷിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: നാരങ്ങാ മാത്രമല്ല ഇലകളും ചർമ്മത്തിന് ഗുണകരമാണ്

English Summary: Healthy shake that is loved by kids and adults
Published on: 14 September 2022, 03:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now