1. Health & Herbs

നിർജ്ജീവ കോശങ്ങളെ നീക്കി തിളങ്ങുന്ന ചർമത്തിന് ഔഷധഗുണങ്ങളുള്ള ഈ ഏലയ്ക്ക

രാസവസ്തുക്കൾ അടങ്ങിയിട്ടുള്ള എക്സ്ഫോളിയേറ്ററാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ അലർജിക്കും ചൊറിച്ചിലിനും കാരണമാകും. അതിനാൽ തന്നെ അടുക്കളയിലുള്ള പ്രകൃതിദത്തമായ ഉപാധികളാണ് തെരഞ്ഞെടുക്കേണ്ടത്.

Anju M U
cardamom
നിർജ്ജീവ കോശങ്ങളെ നീക്കി തിളങ്ങുന്ന ചർമത്തിന്

ചർമത്തിലെ കോശങ്ങൾ നശിക്കുന്നതിനാലാണ് മുഖത്തിൽ വെളുത്ത പാടുകളും മറ്റും ഉണ്ടാകുന്നത്. ചർമത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്താൽ മാത്രമേ ആരോഗ്യമുള്ള ചർമം ലഭിക്കുകയുള്ളൂ. അതിനാൽ തിളക്കമുള്ള ചർമത്തിന് ഉറപ്പായും മുഖത്തിലെ മൃതകോശങ്ങളെ ഒഴിവാക്കേണ്ടതുണ്ട്. ഇങ്ങനെയുള്ള പ്രശ്നങ്ങളെ ഒഴിവാക്കാനായി എക്സ്ഫോളിയേറ്ററോ സ്ക്രബ്ബോ ഉപയോഗിക്കേണ്ടതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ത്രിഫലയ്ക്കൊപ്പം തേനും ചേർത്ത് കഴിക്കാറുണ്ടോ? ആയുർവേദചികിത്സയിൽ ഉത്തമം

എന്നാൽ രാസവസ്തുക്കൾ അടങ്ങിയിട്ടുള്ള എക്സ്ഫോളിയേറ്ററാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ അലർജിക്കും ചൊറിച്ചിലിനും കാരണമാകും. അതിനാൽ തന്നെ അടുക്കളയിലുള്ള പ്രകൃതിദത്തമായ ഉപാധികളാണ് തെരഞ്ഞെടുക്കേണ്ടത്. ഇതിന് നമ്മൾക്ക് പരിചിതമായ ഏലയ്ക്കയാണ് പ്രതിവിധി. എന്നാൽ ഈ ഏലയ്ക്ക സാധാരണ നമ്മൾ ഉപയോഗിക്കുന്ന ഏലയ്ക്ക അല്ലെന്ന പ്രത്യേകതയുമുണ്ട്.

ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് മുഖത്തിന് തിളക്കം തിരികെ ലഭിക്കാൻ കറുത്ത ഏലയ്ക്ക ഉപയോഗിക്കാം. കറുത്ത ഏലയ്ക്കയിലെ ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അലർജി പോലുള്ള പ്രശ്‌നങ്ങളിൽ നിന്ന് ചർമത്തെ അകറ്റി നിർത്തുന്നു. ഇത് കഴിച്ചാൽ, ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കും.

കറുത്ത ഏലയ്ക്ക സ്ക്രബ്ബർ

വലിയ കറുത്ത ഏലക്ക സ്‌ക്രബ്ബായി ഉപയോഗിച്ചാൽ മുഖത്തെ മൃതകോശങ്ങൾ നീക്കം ചെയ്യാം. ഈ സ്‌ക്രബ് ഉണ്ടാക്കാനായി ഏലയ്ക്ക പൊടിച്ച് അതിൽ ചെറുപയർപ്പൊടിയും പാലും കലർത്തുക. ഇനി ഈ സ്‌ക്രബ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. മുഖത്ത് അധികം തടവാതിരിക്കാൻ ശ്രദ്ധിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഇക്കാരണങ്ങൾ അറിഞ്ഞാൽ നിങ്ങൾ മധുരക്കിഴങ്ങ് വേണ്ട എന്ന് വെക്കില്ല

ഈ സ്‌ക്രബ് മുഖത്ത് ഒന്നോ ഒന്നര മിനിറ്റ് വരെ മാത്രമേ ഉപയോഗിക്കാവൂ. മുഖത്ത് ഈ കൂട്ട് പ്രയോഗിക്കുമ്പോൾ വളരെ മൃദുവായി തടവുക. കണ്ണുകൾക്ക് സമീപത്ത് ഈ സ്ക്രബ് ഉപയോഗിക്കരുത് എന്നതും ശ്രദ്ധിക്കുക.

ഏലയ്ക്ക ഫേസ് പാക്ക്

സ്‌ക്രബിന് പുറമെ ഏലയ്ക്ക ഫേസ് പാക്കും പുരട്ടാവുന്നതാണ്. ഈ ഫേസ് പാക്ക് ഉണ്ടാക്കാൻ, വലിയ കറുത്ത ഏലയ്ക്ക പൊടിച്ച് അതിൽ രണ്ടോ മൂന്നോ തുള്ളി ടീ ട്രീ ഓയിൽ ചേർത്ത് വെള്ളം കലർത്തി പേസ്റ്റ് ഉണ്ടാക്കുക. 10-15 മിനിറ്റ് മുഖത്ത് പുരട്ടിയ ശേഷം ഈ പേസ്റ്റ് കഴുകിക്കളയാം.
ഈ ഫേസ് പാക്ക് ആന്റി ഏജിങ് ആയി പ്രവർത്തിക്കുന്നതിനാൽ നിങ്ങളുടെ മുഖം തിളങ്ങും. മൃതകോശങ്ങളെ നീക്കം ചെയ്ത് ചർമം തിളങ്ങാനും ഇത് സഹായിക്കും.

പൊതുവെ രണ്ട് ഇനങ്ങളിലാണ് ഏലയ്ക്ക കാണപ്പെടുന്നത് - പച്ച ഏലം, കറുത്ത ഏലം. എലെറ്റേറിയ കാർഡമമം എന്ന സസ്യജാലങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന പച്ച ഏലം ഇന്ത്യയിൽ നിന്ന് മലേഷ്യ വഴി വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു.

ബന്ധപ്പെട്ട വാർത്തകൾ: Face Care Tips: ഉറങ്ങുന്നതിന് മുൻപ് ഈ 5 നുറുങ്ങുകൾ ചെയ്താൽ ഒരു ചർമപ്രശ്നവും ഉണ്ടാകില്ല

ഹിമാലയത്തിന്റെ താഴ്‌വാരങ്ങളിൽ വളരെ സാധാരണമായി കാണപ്പെടുന്നതാണ് കറുത്ത ഏലയ്ക്ക. അമോമം സുബുലാറ്റം എന്ന സസ്യത്തിൽ നിന്നാണ് ഇത് ലഭിക്കുന്നത്. രണ്ട് മുതൽ അഞ്ച് സെന്റീമീറ്റർ വരെ വലിപ്പമുള്ളതാണ് കറുത്ത ഏലയ്ക്ക.

English Summary: This Cardamom Is Best Remedy For Glowing Skin By Removing Dead Cells

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters