1. Health & Herbs

ഈന്തപ്പഴം ചൂട് വെള്ളത്തിൽ കുതിർത്ത് കഴിച്ചാൽ ഇരട്ടി ഗുണം

ഈന്തപ്പഴം ആരോഗ്യത്തിന് വളരെ നല്ലതാണ് എന്ന് പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ? ദിനവും ഈന്തപ്പഴം കഴിക്കുന്നത് കൊണ്ട് പല തരത്തിലുള്ള ഗുണങ്ങളാണ് ശരീരത്തിന് കിട്ടുന്നത്. ആരോഗ്യത്തിൻ്റെ കാര്യത്തിൽ ഡ്രൈ നട്ട്സും അത് പോലെ തന്നെ ഡ്രൈ ഫ്രൂട്ട്സും ഒക്കെ വളരെ പ്രാധാന്യമർഹിക്കുന്നു. ഇവയ്ക്ക് പാർശ്വ ഫലങ്ങൾ ഇല്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

Saranya Sasidharan
Health benefits of Soaked dates.
Health benefits of Soaked dates.

ഈന്തപ്പഴം ആരോഗ്യത്തിന് വളരെ നല്ലതാണ് എന്ന് പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ? ദിനവും ഈന്തപ്പഴം കഴിക്കുന്നത് കൊണ്ട് പല തരത്തിലുള്ള ഗുണങ്ങളാണ് ശരീരത്തിന് കിട്ടുന്നത്.
ആരോഗ്യത്തിൻ്റെ കാര്യത്തിൽ ഡ്രൈ നട്ട്സും അത് പോലെ തന്നെ ഡ്രൈ ഫ്രൂട്ട്സും ഒക്കെ വളരെ പ്രാധാന്യമർഹിക്കുന്നു. ഇവയ്ക്ക് പാർശ്വ ഫലങ്ങൾ ഇല്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഇതിൽ പലതരത്തിലുള്ള വൈറ്റമിനുകളും, പോഷകങ്ങളും, അയേൺ, കാൽസ്യം, മഗ്നീഷ്യം, എന്നിങ്ങനെ തുടങ്ങിയ പല തരത്തിലുള്ള പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.
ആൻ്റി ഓക്സിഡൻ്റുകളുടെ കലവറയായ ഇത് ക്യാൻസർ പോലുള്ള പല തരത്തിലുള്ള രോഗങ്ങളെ നിയന്ത്രിക്കുന്നു. ഇത് രോഗ പ്രതിരോധ ശേഷിയും നൽകുന്നു.
ഇത് ദിവസത്തിൽ 3 അല്ലെങ്കിൽ 4 എണ്ണമാണ് കഴിക്കേണ്ടത്, ആഴ്ച്ചയിൽ 12 എണ്ണമെങ്കിലും കഴിച്ചിരിക്കണം.

എന്നാൽ നമ്മൾ ഈന്തപ്പഴം സാധാരണ കഴിക്കുന്നതിന് പകരം ചൂട് വെള്ളത്തിൽ കുതിർത്ത് കഴിക്കുമ്പോൾ കിട്ടുന്ന ഗുണം വേറെയാണ്.
ഈന്തപ്പഴം സാധാരണ പോലെ കഴിക്കുന്നവർക്ക് ഇത് വയറിന് പ്രശ്നമുണ്ടാകാൻ സാധ്യത ഉണ്ട്. എന്നാൽ കുതിർത്ത ഈന്തപ്പഴത്തിന് അത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ല.
ഈന്തപ്പഴം ചൂട് വെള്ളത്തിലിടുമ്പോൾ അതിലുള്ള ആൽഹക്കോൾ അംശവും ടോക്സിനുകളും ലഭ്യമാകും. മാത്രമല്ല ഇത് പല്ലിൻ്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

എങ്ങനെയാണ് കഴിക്കേണ്ടത്?

ദിവസവും 3 ഈന്തപ്പഴം, ചൂട് വെള്ളത്തിൽ 10 അല്ലെങ്കിൽ 20 മിനിറ്റ് കുതിർക്കുക. ശേഷം നിങ്ങൾക്കിത് കഴിക്കാവുന്നതാണ്. കഴിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കുക, കൃത്യമായ ഇടവേളകളിൽ തന്നെ കഴിക്കാൻ പരമാവധി നോക്കണം കാരണം എന്നാൽ മാത്രമാണ് നിങ്ങൾക്ക് ഇതിൽ നിന്നുള്ള ആരോഗ്യപരമായ ഗുണങ്ങൾ ലഭിക്കുകയുള്ളു.

ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ;

 മലബന്ധത്തിനുള്ള പരിഹാരം

മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാണ് കുതിർത്ത ഈന്തപ്പഴം. കാരണം കുതിർക്കുമ്പോൾ ഇതിലെ ഫൈബറുകൾ പെട്ടെന്ന് തന്നെ വെള്ളം വലിച്ചെടുക്കുകയും അയയുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഫൈബറുകൾ ശരീരത്തിന് ഇത് പെട്ടെന്ന് തന്നെ വലിച്ചെടുക്കാനും, ദഹിപ്പിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല വൈറ്റമിനുകൾ, അയേൺ, മഗ്നീഷ്യം, കാൽസ്യം, സൾഫർ, എന്നിങ്ങനെ തുടങ്ങിയ പല തരത്തിലുള്ള ഗുണങ്ങളും കുതിർക്കുന്ന ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ഇത്തരത്തിലുള്ള പ്രക്രിയയിലൂടെ നല്ല ദഹനവും, വയറിൻ്റെ ആരോഗ്യവും സംരക്ഷിക്കുന്നു.

 വിളർച്ചയ്ക്ക്

അയേണിൻ്റെ സാന്നിധ്യം ഉള്ളത് കൊണ്ട് തന്നെ ഇത് വിളർച്ച പ്രശ്നങ്ങളുള്ളവർക്ക് വളരെ നല്ലതാണ്. മാത്രമല്ല ഇത് ഹീമോഗ്ലോബിൻ കൌണ്ട് വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത്തരത്തിലുള്ള ഈന്തപ്പഴങ്ങൾ കഴിക്കുന്നത് അനീമിയ പോലെയുള്ള രോഗാവസ്ഥകളെ നിയന്ത്രിക്കുന്നു.

 അലർജി- ആസ്മ പ്രശ്നങ്ങൾക്ക്

രോഗ പ്രതിരോധ ശേഷിക്കും, അത് പോലെ തന്നെ അലർജി- ആസ്മ പ്രശ്നങ്ങൾ പരിഹരിക്കുവാനും ഇത് ഉത്തമമാണ്. അതിന് കാരണം അതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകളും ധാതുക്കളുമാണ്. ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നത് വഴി ഇതൊരു ആൻ്റി അലർജിക്ക് ആയി പ്രവർത്തിക്കുന്നു.

 ബ്രെയിൻ്റെ ആരോഗ്യത്തിന്

ഇത് ബ്രെയിൻ്റെ ആരോഗ്യത്തിന് മികച്ച മരുന്നാണ് എന്ന് വേണമെങ്കിൽ പറയാം. ഇത് ഓർമ്മ ശക്തി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. നാഡീ സംബന്ധമായ തകരാറുകൾ പരിഹരിക്കുന്നതിന് വളരെ നല്ലതാണ് ഇത്.

English Summary: Health benefits of Soaked dates.

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds