1. Environment and Lifestyle

നാരങ്ങാ മാത്രമല്ല ഇലകളും ചർമ്മത്തിന് ഗുണകരമാണ്

നാരങ്ങാ പഴത്തിന്റെ വിവിധ ഗുണങ്ങൾ നിങ്ങൾക്ക് അറിയാവുന്നതാണ്. എന്നാൽ രസകരമെന്നു പറയട്ടെ, നാരങ്ങ ചെടിയുടെ ഇലകൾ പോലും വളരെ ഉപയോഗപ്രദവും ഔഷധഗുണമുള്ളതുമാണ്. വാസ്തവത്തിൽ, നാരങ്ങ ഇലകൾ നിങ്ങളുടെ ചർമ്മത്തിനും നിരവധി ഗുണങ്ങൾ നൽകുന്നു.

Saranya Sasidharan
wonderful lemon leaves benefits for skin and health
wonderful lemon leaves benefits for skin and health

നമ്മുടെ മിക്ക വീടുകളിലും സാധാരണയായി ഉപയോഗിക്കുന്ന ഒരു പാചക ഘടകമാണ് നാരങ്ങ. നാരങ്ങാ ഉപയോഗിച്ച് നിങ്ങൾക്ക് പാചകവും അത് പോലെ തന്നെ വെള്ളവും ഉണ്ടാക്കാം.

ഈ സിട്രസ് പഴത്തിന്റെ വിവിധ ഗുണങ്ങൾ നിങ്ങൾക്ക് അറിയാവുന്നതാണ്. എന്നാൽ രസകരമെന്നു പറയട്ടെ, നാരങ്ങ ചെടിയുടെ ഇലകൾ പോലും വളരെ ഉപയോഗപ്രദവും ഔഷധഗുണമുള്ളതുമാണ്. വാസ്തവത്തിൽ, നാരങ്ങ ഇലകൾ നിങ്ങളുടെ ചർമ്മത്തിനും നിരവധി ഗുണങ്ങൾ നൽകുന്നു.

വാസ്തവത്തിൽ, ഈ ഇലകളുടെ ഔഷധ ഗുണങ്ങൾ നോക്കുകയാണെങ്കിൽ, ലോകമെമ്പാടുമുള്ള വിവിധ പാചകങ്ങളിൽ നാരങ്ങ ഇലകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

വിവിധ പാചകങ്ങളിൽ ഉന്മേഷദായകമായ, സ്വാദുള്ള ഒരു ഏജന്റായി ഉപയോഗിക്കാൻ നാരങ്ങായുടെ ഇലകൾ അല്ലെങ്കിൽ നാരങ്ങയുടെ ഇലകളിൽ നിന്നുള്ള നീര് പ്രധാനമായും ഉപയോഗിക്കുന്നു.

മനുഷ്യന്റെ ചർമ്മത്തിന് നല്ലതാണെന്നതിന് പുറമേ, നാരങ്ങ ഇലകളിൽ ചില അധിക ആരോഗ്യ ഗുണങ്ങൾ, സെഡേറ്റീവ്, ആന്റിസ്പാസ്മോഡിക് ഗുണങ്ങൾ എന്നിവ ഉൾപ്പെടുന്നു, അത് ഉറക്കമില്ലായ്മ, നാഡീവ്യൂഹം, ഹൃദയമിടിപ്പ് തുടങ്ങിയ വൈകല്യങ്ങളുടെ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാൻ സഹായിക്കുന്നു. ചെറുനാരങ്ങയുടെ ഇലകൾ ചൂടുവെള്ളത്തോടൊപ്പം കഴിക്കുന്നത് മൈഗ്രേൻ തലവേദന, ആസ്ത്മ എന്നിവയുടെ ഫലവും കുറയ്ക്കും. നിങ്ങളുടെ ശരീരത്തിലെ വിരകളെ ഇല്ലാതാക്കുന്നതിനും നാരങ്ങയുടെ ഇല ഫലപ്രദമാണ്.

എന്തൊക്കെയാണ് നാരാങ്ങാ ഇലയുടെ ഗുണങ്ങൾ?

• മാത്രമല്ല വിവിധ ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിൽ നാരങ്ങയുടെ ഇലകളും നാരങ്ങാ സത്തകളും വ്യക്തമായി ഉപയോഗിച്ചിട്ടുണ്ട്.

• പാരിസ്ഥിതിക പ്രശ്നങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ നാരങ്ങ ഇലകളുടെ സത്ത് ഉപയോഗിക്കുക. അല്ലെങ്കിൽ നാരാങ്ങാ ബാം ഉപയോഗിക്കുക.

• ഈ നാരങ്ങ ബാം അല്ലെങ്കിൽ നാരങ്ങ മരത്തിന്റെ സത്ത് പ്രകൃതിദത്തമായ ശുദ്ധീകരണമായി ഉപയോഗിക്കുന്നതാണ്, അതിനാൽ പ്രകൃതിദത്തമായ ശുദ്ധീകരണവും ഉന്മേഷദായകവുമായ അനുഭവം നൽകുന്നതിന് കറ്റാർ വാഴ, പുതിന തുടങ്ങിയ മറ്റ് ചേരുവകൾക്കൊപ്പം വിവിധ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും ഇത് ഉപയോഗിക്കാം.

• ഇന്ദ്രിയങ്ങളെ ശാന്തമാക്കാൻ നാരങ്ങയുടെ ഇല സത്ത് ഉപയോഗിക്കുന്നു, അതിനാൽ ചർമ്മ ക്രീമുകൾ പോലുള്ള വിവിധ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിൽ ഇത് ഉപയോഗിക്കുന്നു.

• തേനീച്ച, ചിത്രശലഭങ്ങൾ, കൊതുകുകൾ തുടങ്ങിയ ബഗുകളിൽ നിന്ന് സംരക്ഷിക്കാൻ മനുഷ്യ ചർമ്മത്തിൽ ഉപയോഗിക്കുന്ന ബഗ് റിപ്പല്ലന്റ് ക്രീമുകളിലും നാരങ്ങ മരത്തിന്റെ സത്ത് ഉപയോഗിക്കുന്നു.

• കുളിക്ക് ശേഷം ഉന്മേഷദായകമായ പുത്തൻ അനുഭവം നൽകുന്നതിന് കുളിക്കാനുള്ള ബാറുകളിലും ടോയ്‌ലറ്ററികളിലും നാരങ്ങയുടെ സത്ത് അല്ലെങ്കിൽ നാരങ്ങ ബാം ഉപയോഗിക്കാറുണ്ട്.

• നാരങ്ങയുടെ സത്ത്, പ്രത്യേകിച്ച് നാരങ്ങ ഇലയിലെ സത്ത്, മുഖക്കുരു തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾക്ക് ഗുണം ചെയ്യും.

• ശരീരത്തിലെ പാടുകളും മറ്റ് അടയാളങ്ങളും കുറയ്ക്കുന്നതിന് നാരങ്ങ ഇലകളുടെ സത്ത് ഉപയോഗിക്കാം.

• മുള്ട്ടാണി മിട്ടി പോലെയുള്ള ഫേസ് പായ്ക്കുകളിൽ നാരങ്ങാ സത്ത് ഉപയോഗിക്കുന്നത് തിളക്കമാർന്ന ചർമ്മം ലഭിക്കുന്നു.

• ചെറുനാരങ്ങാ സത്ത് ഐസ് ക്യൂബുകളാക്കി ചർമ്മത്തിൽ വെക്കുന്നത് ചർമ്മത്തിൽ സ്വാഭാവിക ജലാംശം ആയി പ്രവർത്തിക്കുന്നു, ഇത് ചർമ്മത്തിന് നവോന്മേഷം നൽകുന്നതിന് മാത്രമല്ല, ചർമ്മത്തിൻ്റെ നിറം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: സ്ട്രോബറി കഴിക്കാം; ആരോഗ്യത്തിനെ അലട്ടുന്ന പ്രശ്നങ്ങളെ ഒഴിവാക്കാം

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: wonderful lemon leaves benefits for skin and health

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds