Updated on: 2 June, 2022 9:30 AM IST
മത്തയില തോരൻ

ആരോഗ്യ സുരക്ഷയ്ക്ക് നമ്മുടെ ആഹാരത്തിൽ ഇലകൾ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. നിരവധി ജീവിതശൈലി രോഗങ്ങളെ ഇല്ലാതാക്കുവാൻ ഇലക്കറികൾ മികച്ചതാണ്. ആയുർവേദ പ്രകാരം പോഷകാംശങ്ങൾ ഏറെ നിറഞ്ഞതാണ് ദശപുഷ്പങ്ങളും പത്തിലകളും. ആയുർവേദത്തിലെ പത്തിലകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മത്തൻ ഇല. മത്തൻ ഇല മാത്രമല്ല ഇതിൻറെ പൂവും കായും തണ്ടും എല്ലാം പോഷകസമൃദ്ധമാണ്. ധാതുക്കൾ ധാരാളമായി അടങ്ങിയിരിക്കുന്ന മത്തയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ദഹനസംബന്ധമായ എല്ലാവിധ പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കർക്കിടത്തിലെ പത്തില ഇലക്കറി

It is very good to include leaves in our diet for health security. Leafy greens are great for eliminating many lifestyle diseases.

ധാതുക്കൾ മാത്രമല്ല ജീവകങ്ങളും ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു. മൂത്രാശയ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, ചർമരോഗങ്ങൾ, ആർത്തവസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങി എല്ലാവിധ പ്രശ്നങ്ങൾക്കും ഒറ്റമൂലി കൂടിയാണ് മത്തൻ ഇല. ഈ ഇലയെ കാസഹര ഔഷധമായി ആയുർവേദം അനുശാസിക്കുന്നു. ഇതിൻറെ ഇല തോരൻ ഉണ്ടാക്കി കഴിച്ചാൽ ജീവിതശൈലി രോഗങ്ങളെ ഒരുപരിധിവരെ തടഞ്ഞു നിർത്താം.

ബന്ധപ്പെട്ട വാർത്തകൾ: ഇലയറിവുകള്‍ പകര്‍ന്ന് സജീവന്‍ കാവുങ്കര

മത്തയില തോരൻ

1. ഇല, തോരൻ അരിയുന്നതുപോലെ അരിഞ്ഞത് - 3 കപ്പ്
2. ഉണക്കമുളക് - 1
3. സവാള കൊത്തിയരിഞ്ഞത് - 2 ഡിസേർട്ട് സ്പൂൺ
4. അരി - രണ്ട് ടീസ്പൂൺ
5. വെളിച്ചെണ്ണ - രണ്ട് ഡിസേർട്ട് സ്പൂൺ6. 
6. കടുക് - രണ്ട് ടീസ്പൂൺ
7. വറ്റൽമുളക് - ഒരെണ്ണം( 4 കഷണങ്ങളാക്കിയത്)
8. ജീരകം - ഒരു നുള്ള്
9. ചുവന്നുള്ളി - രണ്ടെണ്ണം
10. തിരുമ്മിയ തേങ്ങ - ഒരു കപ്പ്
11. ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാത്രത്തിൽ കാൽകപ്പ് വെള്ളം വെട്ടിത്തിളയ്ക്കുമ്പോൾ ഇല അരിഞ്ഞത് ഇട്ട് പാത്രം മൂടി വയ്ക്കുക. ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് 5 മിനിറ്റ് അപ്പചെമ്പ് മൂടി ഇല വേവിച്ചാൽ കൂടുതൽ നല്ലതാണെന്ന് പറയപ്പെടുന്നു. ഉണക്ക മുളക്, ജീരകം, ചുവന്നുള്ളി തുടങ്ങിയവ മിക്സിയിൽ ഒന്ന് ചതച്ച് എടുക്കുക. ഇതിലേക്ക് തേങ്ങയും കൂടി ചേർത്ത് വീണ്ടും ചതയ്ക്കുക. ചൂടായ എണ്ണയിൽ കടുകിട്ട് പൊട്ടിയാലുടൻ അരിയിട്ട് മൂപ്പിക്കുക. ഇതിലേക്ക് സവാളയും ഉണക്കമുളകും ക്രമപ്രകാരം ചേർത്ത് മൂത്താൽ ഉടൻ അരപ്പിട്ട് അൽപനേരം മൊരിക്കുക. ഇലയും കുടഞ്ഞിട്ട് ഉപ്പും ചേർത്ത് നന്നായി ഇളക്കി ചേർത്ത് ചൂടോടെ ഉപയോഗിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: വിവിധ തരം ഭക്ഷ്യയോഗ്യ ഇലക്കറികൾ

English Summary: 'Mathayila Thoran' is a single root for many diseases.
Published on: 02 June 2022, 08:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now