Updated on: 24 March, 2022 11:03 PM IST
തട്ടുതട്ടായി ഉള്ള പച്ചക്കറി തോട്ടങ്ങളാണ് വട്ടവടയിൽ

പ്രകൃതിയൊരുക്കിയ അതിമനോഹരമായ മലഞ്ചെരിവുകളും, ഹരിത സാന്ദ്രമായ താഴ്വരകളും, തട്ടുകളായുള്ള കൃഷിരീതികളും കൊണ്ട് സമ്പന്നമാണ് വട്ടവട എന്ന ഗ്രാമം. മൂന്നാറിൽ  നിന്ന് കിഴക്ക് മാറി, 45 കിലോമീറ്റർ ദൂരെ തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന അതിസുന്ദരമായ ഗ്രാമമാണിത്. പ്രകൃതി ലാവണ്യം ആസ്വദിച്ച് നടക്കുവാൻ കേരളത്തിൽ ഏറ്റവും മികച്ച ഇടം കൂടിയാണിത്.

അവിടത്തെ ആചാരങ്ങൾ, കലാരൂപങ്ങൾ, ജീവിതരീതികൾ, നാട്ടുവൈദ്യം തുടങ്ങിയവയെല്ലാം വട്ടവടയുടെ പെരുമയെ കാണിക്കുന്ന അടയാളങ്ങളാണ്. സമുദ്രനിരപ്പിൽ നിന്ന് 6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കൊച്ചു ഗ്രാമം വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥ സഞ്ചാരികൾക്ക് പ്രദാനം ചെയ്യുന്നു.

വട്ടവടയിലെ കൃഷിക്കാഴ്ചകൾ

തട്ടുതട്ടായി ഉള്ള പച്ചക്കറി തോട്ടങ്ങളാണ് ഈ നാടിൻറെ മനോഹാരിതയ്ക്ക് നിറപ്പകിട്ടേകുന്നത്. എല്ലാത്തരത്തിലുള്ള പച്ചക്കറികളുടെയും വിളനിലമാണ് വട്ടവട.

ബന്ധപ്പെട്ട വാർത്തകൾ: വെറും 750 രൂപയ്ക്ക് തെന്മല- പാലരുവി- റോസ്മലക്കൊരു ട്രിപ്പ്!

Vattavada is a village rich in natural beauty, slopes, lush green valleys and hilly terrains. It is a beautiful village located 45 km east of Munnar, close to Tamil Nadu.
ശീതകാല പച്ചക്കറികൾ കേരളത്തിൽ ഏറ്റവും നന്നായി വിളയുന്നത് വട്ടവടയിൽ ആണെന്നുള്ള കാര്യം എടുത്തുപറയേണ്ടതാണ്. മൂന്ന് സീസണുകളിലായി ഇവിടെ പച്ചക്കറി കൃഷി ചെയ്യുന്നു. മലയാളവും തമിഴും നന്നായി അറിയുന്ന ഇവിടത്തെ ജനതയുടെ ജീവനും ജീവിതവും കൃഷിയിൽ തന്നെയാണ്. ഓണം സീസണിലാണ് വട്ടവടയിൽ കൂടുതലായി വിളവെടുപ്പ് നടക്കുന്നത്. വീടുകളെല്ലാം ഒരിടത്ത് മാത്രം കേന്ദ്രീകരിച്ചാണ് പണിതിരിക്കുന്നത്. കൂടുതൽ സ്ഥലം കൃഷിക്ക് വേണ്ടി സജ്ജമാക്കിയിരിക്കുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: ചെലവ് കുറച്ച് ട്രിപ്പിന് പോകാൻ ആഗ്രഹിക്കുന്നുണ്ടോ? കുറച്ച് ടിപ്സുകൾ

വട്ടവടയിലെ എല്ലാ വീടുകളിലും നിന്നും സ്ട്രോബെറി ജാം, സ്ട്രോബറി ജ്യൂസ് മറ്റു മായം കലരാത്ത ഉൽപ്പന്നങ്ങൾ തുടങ്ങിയവ സഞ്ചാരികൾക്ക്  വാങ്ങാൻ സാധിക്കും.കണ്ണെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന കാനനഭംഗിയുടെ പേരിൽ മാത്രമല്ല മണ്ണിൽ പൊന്നുവിളയിക്കുന്ന ഒരു ജനതയുടെ കാർഷിക സംസ്കാരത്തിന്റെ കൂടെ പേരിലാണ് വട്ടവട ലോകത്താകമാനമുള്ള സഞ്ചാരികൾക്കിടയിൽ ശ്രദ്ധയാകർഷിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: വെറും 750 രൂപയ്ക്ക് തെന്മല- പാലരുവി- റോസ്മലക്കൊരു ട്രിപ്പ്!

English Summary: attractive agriculture activities of vattavada
Published on: 18 August 2021, 05:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now