സുഭാഷ് പലേക്കർ കൃഷിരീതി ഒരു മാറ്റത്തിന്റെ മുഖമായിരുന്നു

സുഭാഷ് പലേക്കർ
പലരും പറഞ്ഞു കേൾക്കുന്ന ഒരു കൃഷിരീതിയാണ് സീറോ ബഡ്ജറ്റ് അല്ലെങ്കിൽ സുഭാഷ് പാലേക്കർ കൃഷിരീതി. എന്നാൽ നമ്മളിൽ പലർക്കും സുഭാഷ് പലേക്കർ എന്ന വ്യക്തിത്വത്തിന്റെ 'ചെലവില്ലാ പ്രകൃതി കൃഷി' എന്ന നൂതനാശയത്തിൻറെ സാധ്യതകൾ ഇപ്പോഴും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. രാസകൃഷിയിൽ അധിഷ്ഠിതമായ രീതികളും ജൈവകൃഷിയും കൃഷിയിടത്തിൽ പ്രാവർത്തികമാക്കുന്നവരുണ്ട്.
എന്നാൽ ഈ രണ്ട് രീതികളെയും കുറിച്ച് ഗവേഷണങ്ങൾ നടത്തി അതിൻറെ അപകടങ്ങൾ മനസിലാക്കി കൊണ്ടാണ് 'ചെലവില്ലാ പ്രകൃതി കൃഷി' എന്ന ആശയം അദ്ദേഹം അവതരിപ്പിക്കുന്നത്. മഹാരാഷ്ട്രക്കാരനായ അദ്ദേഹം രാസവളമോ ജൈവവളമോ ചേർക്കാതെ വനത്തിൽ സസ്യങ്ങൾ വന്യമായി വളരുന്ന രഹസ്യങ്ങൾ തേടി ഒരു യാത്ര പോയി. യാത്രയിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങളും, പരമ്പരാഗത കൃഷിരീതികളും സമന്വയിപ്പിച്ച് അദ്ദേഹം സീറോ ബഡ്ജെറ്റ് നാച്ചുറൽ ഫാർമിങ് എന്ന ആശയം ആവിഷ്കരിച്ചു.
നാടൻ പശുവാണ് ഈ കൃഷിരീതിയുടെ നട്ടെല്ല്. കമ്പോളത്തിൽ ലഭ്യമാകുന്ന ഒരു വള കൂട്ടും നമ്മുടെ കൃഷിക്ക് വേണ്ട എന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു. ഇന്ന് ഇന്ത്യയിൽ കോടിക്കണക്കിനാളുകൾ അദ്ദേഹത്തിന്റെ കൃഷിരീതികൾ പ്രാവർത്തികമാക്കി വിജയം കൈവരിച്ചിരിക്കുന്നു. പ്രകൃതിയെ സ്നേഹിച്ചു കൊണ്ടുള്ള ഈ ചെലവ രഹിത കൃഷി രീതികളെക്കുറിച്ച് അദ്ദേഹം ഒരുപാട് എഴുതുകയും, ഇതിൻറെ ആശയ പ്രചാരണത്തിനായി നിരവധി ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു.
ഈ പ്രവർത്തന മേഖലയുമായി ബന്ധപ്പെട്ട് ധാരാളം പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.2016 ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. രാസകീടനാശിനികളോ, രാസവളമോ ഇല്ലാതെതന്നെ കൃഷി എങ്ങനെ ലാഭകരമാക്കാം എന്ന് അദ്ദേഹം എല്ലാവരെയും പഠിപ്പിച്ചു. കാർഷിക കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻറെ അച്ഛൻ ഒരു പഴയ സ്വാഭാവിക കൃഷിക്കാരനായിരുന്നു. തൻറെ പുതിയ ശാസ്ത്രം ഈ കൃഷിയിടത്തിലും അദ്ദേഹം യാഥാർത്ഥ്യമാക്കി കാണിച്ചു. അങ്ങനെ 1972 മുതൽ പത്രമാധ്യമങ്ങളിൽ അദ്ദേഹം ലേഖനങ്ങൾ മറ്റും എഴുതി സജീവ സാന്നിധ്യം ആയി കാർഷിക രംഗത്ത് മാറി.
വേദം,ഉപനിഷത്ത്, ഇതിഹാസം തുടങ്ങി ഭാരതീയ ദർശനങ്ങളിലും, ഗാന്ധിയുടെ പ്രകൃതിയോടിണങ്ങുന്ന ദർശനങ്ങളും തൻറെ ജീവിതത്തെ വല്ലാതെ ആകർഷിച്ചു എന്ന് ഈ കൃഷി ശാസ്ത്രജ്ഞൻ തൻറെ ലേഖനങ്ങളിൽ കുറിക്കുകയുണ്ടായി. പ്രകൃതിയുടെ ശക്തി അറിയാതെയാണ് ഞാൻ പ്രകൃതിയിൽ ഇടപെട്ടതെന്നും മണ്ണിലെ കുറവ് നികത്താൻ ഉള്ള കഴിവ് പ്രകൃതിക്ക് ഉണ്ടെന്നും ഉള്ള തിരിച്ചറിവാണ് എന്നെ പ്രകൃതി കൃഷിയിലേക്ക് നയിച്ചത് എന്ന് അദ്ദേഹം പറയുകയുണ്ടായി. അദ്ദേഹം നടത്തിയ പരീക്ഷണങ്ങളും, നിഗമനങ്ങളും 154 ഗവേഷണപ്രബന്ധങ്ങൾ ആയി അദ്ദേഹം പ്രസിദ്ധീകരിച്ചു.
ഇന്ന് എല്ലാ ഭാഷകളിലും ഈ പുസ്തകങ്ങൾ ലഭ്യമാണ്. രാജ്യത്തിൻറെ പല ഭാഗങ്ങളിലുള്ള മാതൃക തോട്ടങ്ങളിൽ അദ്ദേഹത്തിൻറെ ആശയങ്ങൾ ഇന്ന് നടപ്പിലാക്കുന്നു.
English Summary: Subhash Palekar Farming
Subscribe to newsletter
Sign up with your email to get updates about the most important stories directly into your inboxJust in
-
Cash Crops
കൂവക്കിഴങ്ങ് എളുപ്പത്തിൽ കൃഷി ചെയ്യാം
-
Health & Herbs
പാലൊഴിച്ച ചായയിൽ ശർക്കര പാടില്ല! ആരോഗ്യത്തിന് ഹാനികരമോ? അറിയാം
-
Vegetables
ദിവസവും ഇവർ കുക്കുമ്പർ കഴിച്ചാൽ പ്രശ്നമായേക്കാം!
-
News
PAN, Aadhaar നിർബന്ധമാക്കി: പണം പിൻവലിക്കാനും നിക്ഷേപിക്കുന്നതിനുമുള്ള പുതിയ നിബന്ധനകൾ
-
News
EPFO Latest: ഇനിമുതൽ എപ്പോൾ വേണമെങ്കിലും ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാം, പുതിയ മാറ്റത്തെ കുറിച്ച് കൂടുതൽ അറിയാം
Farm Tips
-
സീറോബജറ്റ് കൃഷിരീതിയിലെ പ്രധാന രണ്ട് കീടനിയന്ത്രണ മാർഗങ്ങൾ
-
PKVY: ഈ കൃഷിയ്ക്ക് നിങ്ങൾക്ക് 5000 രൂപയുടെ ആനുകൂല്യം, കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയെ കുറിച്ച് ഇനിയും അറിയില്ലെങ്കിൽ...
-
റബറിൽ ടാപ്പിംഗ് ചെയ്യുവാൻ വെട്ടുപട്ട അടയാളപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം ഇതാണ്...
-
Farming Tips: ഇലതീനിപുഴുക്കളുടെ ആക്രമണം? ഈ ജൈവപ്രയോഗം പരീക്ഷിക്കാം…
-
ആഴ്ചയിലൊരിക്കൽ റബർ ടാപ്പിംഗ് ചെയ്യുമ്പോൾ അറിയേണ്ട കാര്യങ്ങൾ
-
ചെടിക്ക് കൂടുതൽ പൊട്ടാസ്യം ആവശ്യമാണൊ? എങ്ങനെ തിരിച്ചറിയാം...
-
Turtle Vine തഴച്ചുവളരാൻ ഇങ്ങനെ വളർത്താം, പരിപാലിക്കാം…
Share your comments