തലസ്ഥാനമായ തിംബുവിലെ കാഴ്ചകള്‍/ Exploring the capital city Thimphu
തക്തിയില്‍ പാലം പണി നടക്കുകയാണ്. ഭൂട്ടനി ഭാഷയില്‍ 'ചു' എന്നാല്‍ നദി . 'തക്തി' നദിയാകുമ്പോള്‍ അത് 'തക്തി ചു'(Takti chu).പില്ലറുകളില്ലാതെയാണ് പാലം പണിതിരിക്കുന്നത്. അതിന്റെ ബലത്തെകുറിച്ച് രാജീവ് സംശയം പ്രകടിപ്പിച്ചു. ചുക്ക ഡാമിന്റെ(Chuka dam) പണി നടക്കുകയാണ്. വാങ് ചു നദിയും(Wang chu) കടന്ന് ഞങ്ങള്‍ തിംമ്പുവിലെത്തുമ്പോള്‍(Thimphu) വൈകുന്നേരമായി. ഇരുട്ടിത്തുടങ്ങി. നഗരമാണ്.വാഹനങ്ങളുടെ സമൃദ്ധി. എവിടെയെങ്കിലും പാര്‍ക്ക് ചെയ്യാന്‍ കഴിയില്ല. പാര്‍ക്കിംഗിന് സ്ഥലുണ്ട്. നല്ല ഫീസും നല്‍കണം. വാഹനം പരമാവധി നിയന്ത്രിക്കാനാകാം ഇങ്ങിനെ. തിരക്കിനിടയിലും ആരും ഹോണടിക്കുന്നുണ്ടായിരുന്നില്ല. അതാണവരുടെ സംസ്‌ക്കാരം. നഗരത്തില്‍ പോലും സിഗ്‌നല്‍ ലൈറ്റില്ല, പോലീസ് നിയന്ത്രിക്കുകയാണ് വാഹനങ്ങളെ. പാര്‍ക്കിംഗില്‍ നിന്നും ലഗേജുമെടുത്ത് ഹോട്ടലിലേക്ക് നടന്നു. ഹോട്ടല്‍ ഫുഡ്ബാള്‍(Hotel Food Ball). റസ്റ്ററന്റും ഹോട്ടലും ബ്യൂട്ടി പാര്‍ലറുമൊക്കെയായി നാല് നിലക്കെട്ടിടം. ഞങ്ങള്‍ മൂന്നാം നിലയിലായിരുന്നു. രണ്ട് ബെഡ്ഡുണ്ട്. ബാത്ത്റൂമില്‍ ഒരു യൂറോപ്യന്‍ ക്ലോസെറ്റും ഒരിന്ത്യന്‍ ക്ലോസെറ്റും. കുഴപ്പമില്ല. നോര്‍സിന്‍ ലാമിലാണ്(Norzin Lam) ഹോട്ടല്‍ നില്‍ക്കുന്നത്. ലാം എന്നാല്‍ തെരുവ്. തിംബുവിലെ പ്രധാന തെരുവുകളില്‍ ഒന്നാണ് നോര്‍സിന്‍ ലാം. റസ്റ്ററന്റില്‍ നിന്നും ഭക്ഷണം കഴിച്ചു. ചിക്കനും ചപ്പാത്തിയും.രുചികരം. അവിടെനിന്നും സ്പെഷ്യല്‍ കൊറിയര്‍ വിസ്‌ക്കി(Special Courier Wisky) കഴിച്ചു. ജിഗ്മെ കസിന്റെ വീട്ടിലേക്ക് പോയി. സിക്കിമിലെ ഡ്രൈവറും ഇങ്ങനെയായിരുന്നു. അവര്‍ക്ക് എവിടെ എത്തിയാലും താമസിക്കാന്‍ ഒരു കസിന്റെ വീടുണ്ടാകും. രാവിലെ എത്താം എന്നു പറഞ്ഞ് അവന്‍ യാത്ര പറഞ്ഞു. യാത്ര ക്ഷീണം കാരണം നന്നായുറങ്ങി.
(We saw construction of a bridge without pillars,Rajeev expressed doubt on its strength. Development is happening in many places of Bhtan .Chuka dam work is on a fast pace. We reached capital town, Thimphu around 7.p.m. Traffic is very heavy ,but no body is horning and disturbing others,very patiently moving to their destinations. Open parking is not allowed in Thimphu,parking lots are there. One have to park and pay , not on pavements or road side. We checked in at Food ball ,our night stay. A reasonably good restaurant cum hotel. Had a special courier whisky, chicken and chappati and a good sleep. )
ശാന്തമായ ചെറുപട്ടണം
രാവിലെ ഉണര്‍ന്ന് ഒരു ചായ കുടിക്കാനായി പുറത്തിറങ്ങി. പട്ടണം ഉറക്കമാണ്. അപൂര്‍വ്വമാളുകള്‍ മാത്രമെ റോഡിലുള്ളു. മുന്നിലെ ബുദ്ധക്ഷേത്രത്തിന് ഒരു ചെറുപ്പക്കാരന്‍ വലംവയ്ക്കുന്നുണ്ട്. അയാള്‍ ചുറ്റിനുമുള്ള ചക്രങ്ങള്‍ കറക്കിയും മന്ത്രം ചൊല്ലിയുമാണ് വലംവയ്ക്കുന്നത്. തെരുവില്‍ നല്ല കട്ടിരോമമുള്ള നായ്ക്കള്‍ വിഹരിക്കുന്നു. പക്ഷെ കേരളത്തിലെപോലെ മനുഷ്യരെ കൊല്ലുന്ന പട്ടികളല്ല അവിടെയുള്ളതെന്ന് യാത്രയിലുടനീളം മനസിലാക്കാന്‍ കഴിഞ്ഞു. മനുഷ്യരുടെ സ്വഭാവത്തിനൊപ്പമാകാം വളര്‍ത്തു ജീവിയുടെ സ്വഭാവവും രൂപപ്പെടുന്നത്. തെരുവില്‍ ആര്‍ത്തലയ്ക്കുകയും പ്രതിഷേധിക്കുകയും നിയമങ്ങള്‍ പാലിക്കാതെ യാത്ര ചെയ്യുകയുമൊക്കെ ചെയ്യുന്നവരെ പോലെ വളര്‍ത്തുമൃഗങ്ങളും പെരുമാറുന്നു എന്നു കരുതാം. ഒന്ന് രണ്ട് പെട്ടിക്കടകള്‍ തുറന്നിട്ടുണ്ട്. അവരോട് ചോദിച്ച് ഒരു ചായക്കട കണ്ടുപിടിച്ചു. തീരെ ചെറുതെങ്കിലും പലവിധ ഭക്ഷണങ്ങള്‍ അവിടെ തയ്യാര്‍. രണ്ട് സ്ത്രീകളാണ് കട നടത്തുന്നത്. ഏലയ്ക്കയിട്ട ചായയാണ്.മലയാളി നാവിന് അത്ര രുചിക്കില്ലെങ്കിലും പ്രഭാതചായ ഒഴിവാക്കാന്‍ കഴിയാത്ത അനിവാര്യതയാണല്ലൊ മലയാളിക്ക്. തിരികെ വന്ന് പ്രഭാത കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച് തയ്യാറായി.ഫുഡ് ബാളില്‍ നിന്നും പൂരിയും വെജിറ്റബിള്‍ കറിയും കഴിച്ചു. ട്രാഫിക്കില്‍ നില്‍ക്കുന്ന പോലീസുകാരന്‍ നര്‍ത്തകനാണെന്നു തോന്നും. അയാള്‍ ഒരു പ്രത്യേക റിഥത്തിലാണ്(Rhythm) കൈകള്‍ ചലിപ്പിക്കുന്നത്. അതനുസരിച്ച് വാഹനങ്ങള്‍ കൃത്യമായി മുന്നോട്ടു പോകുന്നു. സീബ്ര ക്രോസിംഗിലും ട്രാഫിക് പോലീസുണ്ട്. അയാളുടെ ചലനങ്ങളില്‍ ആകൃഷ്ടനായ ഒരു കുട്ടി അവിടെ നിന്ന് ട്രാഫിക് നിയന്ത്രിക്കുന്ന കാഴ്ചയും ആളുകളെ ആകര്‍ഷിക്കുന്നുണ്ടായിരുന്നു. രാവിലെതന്നെ ജിഗ്മെ എത്തി.
( Got up in the morning. Went out for a tea. Very few shops were opened. We asked a few people, found out a small shop run by two ladies, had elachi tea. One Budha temple is in front of our hotel, there a person is taking rounds and praying. The dogs in the street were beautiful with thick fur and very quiet,not like Kerala dogs who try to attack the pedestrians. Traffic just began and very interesting to see the traffic police who controls traffic with musical rhythm. One small boy is directing the vehicles in zebra crossing ,just imitating the police. Public were enthusiatic to see that, but he was very serious)
ബുദ്ധ പോയിന്‍റ്
നഗരത്തിലെ കന്നിയാത്ര ബുദ്ധ പോയിന്റിലേക്കാണ് (Buddha point). ലോകത്തിലെ ഏറ്റവും ഉയരമുള്ള ബുദ്ധപ്രതിമയാണ് തിംബുവിലേത്. 169 അടി ഉയരമുള്ള പ്രതിമയുടെ അടുത്തെത്താന്‍ മുന്നൂറിലേറെ പടികള്‍ ചവുട്ടണം. രാവിലെ ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടെ പൂജ നടക്കുകയായിരുന്നു. നൂറുകണക്കിനാളുകള്‍ ക്ഷേത്രത്തിലെ ദീപാരാധന കാണാന്‍ നില്‍ക്കുന്നപോലെ വരിവരിയായി നിന്നിരുന്നു. ബുദ്ധസന്ന്യാസിമാര്‍ എല്ലാവരേയും തൊട്ടനുഗ്രഹിച്ച് നീങ്ങുന്നുണ്ടായിരുന്നു. പലരും പണവും നല്‍കുന്നത് കണ്ടു. ക്ഷേത്രത്തിന് ചുറ്റിലുമായി നൂറുകണക്കിന് കുപ്പി മിനറല്‍ വാട്ടറാണ് പൂജ നിവേദ്യം പോലെ വച്ചിരിക്കുന്നത്. ജലക്കുപ്പികളുടെ ഉത്സവം. ആപ്പിളും മറ്റ് ഫലവര്‍ഗ്ഗങ്ങളുമൊക്കെയുണ്ട് പൂജാ വസ്തുക്കളായി. ചടങ്ങ് കഴിഞ്ഞപ്പോള്‍ സന്ന്യാസിമാര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടത്ത് അവര്‍ സമാധാനത്തോടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും കാണാന്‍ കഴിഞ്ഞു.ക്ഷേത്ര മണ്ഡപത്തില്‍ കിരീടം ധരിച്ച സ്ത്രീകളുടെ പ്രതിമകള്‍ ധാരാളമായുണ്ട്. എല്ലാം ഒരേ അച്ചില്‍ തീര്‍ത്തവ. ബുദ്ധനുള്‍പ്പെടെ എല്ലാ പ്രതിമകള്‍ക്കും സ്വര്‍ണ്ണ വര്‍ണ്ണമാണ്. സംസ്ഥാനത്തെ ദേശീയ റഫറല്‍ ആശുപത്രിക്ക് മുന്നിലൂടെയാണ് ഞങ്ങള്‍ ബുദ്ധക്ഷേത്രത്തിലേക്ക് പോയത്. ഭൂട്ടാനില്‍ മെഡിക്കല്‍ കോളേജുകള്‍ ഇല്ല. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കുന്നത് ഇന്ത്യയിലാണ്.
(We visited Buddha point, the tallest Bhuddha statue of 169 ft . We have to take more than 300 steps to reach there. It was pooja time and many people were there. We also joined them to see the sanyasis who touch the head of all devotees. The main nivedyam was mineral water and fruits. Hundreds of mineral water bottles beautifully arranged there. All sculptures are painted gold )
രാജകൊട്ടാരം
മടങ്ങി വരുമ്പോള്‍ ജിഗ്മെ പറഞ്ഞു, മൂന്നാമത് രാജാവായിരുന്ന ജിഗ്മെ ദോര്‍ജി വാംഗ്ചുക്കിന്റെ(Jigme dorji wangchuk) പേരിലുള്ള സ്തൂപം കണ്ട് ചിത്രമെടുക്കാമെന്ന്.1928 ല്‍ ജനിച്ച് 1972 ല്‍ മരണപ്പെട്ട ജിഗ്മെയുടെ ഓര്‍മ്മയ്ക്കായി മാതാവ് ഗായും ആഷി ഫുന്റ്ഷോ ചോഡന്‍ വാംഗ്ചുക്കാണ് (Gayum Ashi Phuntsho Choden Wangchuk)1974 ല്‍ ഈ സ്തൂപം നിര്‍മ്മിക്കാന്‍ നേതൃത്വം കൊടുത്തത്. അവിടെ എത്തി വേഗം അകത്തേക്ക് കയറാന്‍ രാധാകൃഷ്ണന്‍ ശ്രമിക്കുമ്പോള്‍ സെക്യൂരിറ്റി വിലക്കി. വിദേശികള്‍ ടിക്കറ്റ് എടുക്കണം എന്നു പറഞ്ഞു. ടിക്കറ്റ് നിരക്ക് കണ്ടതോടെ ആ ശ്രമം ഞങ്ങള്‍ ഉപേക്ഷിച്ചു. 1974 ല്‍ ചെയ്ത ഒരു സ്തൂപം കാണാന്‍ 500 രൂപ മുടക്കേണ്ടതില്ല എന്നുതന്നെ നിശ്ചയിച്ചു. പുറത്തു നിന്ന് ചിത്രമെടുത്തു മടങ്ങി. പിന്നെ കാറില്‍ യാത്ര തുടര്‍ന്ന് രാജാവിന്റെ കൊട്ടാരം, അതിനോട് ചേര്‍ന്നുളള സെക്രട്ടേറിയറ്റ്, പാര്‍ലമെന്റ് ഒക്കെ കണ്ടു. എല്ലാം പരമ്പരാഗത ശൈലിയില്‍ ചെയ്തവ. കേരള നിയമസഭ ഒരു തൊപ്പിപോലെ നിര്‍മ്മിച്ചതും ചോര്‍ച്ച വന്നപ്പോള്‍ ഫാള്‍സ് റൂഫ് ചെയ്തതുമൊക്കെ അപ്പോള്‍ ഓര്‍ത്തുപോയി. അസംബ്ലി വര്‍ഷത്തില്‍ 2 തവണ കൂടും.കൊട്ടാരം ദൂരെകാഴ്ചയില്‍ കാണാനെ കഴിയൂ. റോഡരുകിലായി ഗ്രോസ് നാഷണല്‍ ഹാപ്പിനസ് കമ്മീഷന്റെ ഓഫീസും(Gross national Happiness Commission office) ഭൂട്ടാന്‍ വികസന ബാങ്കിന്റെ(Bhutan Development bank) ബ്രാഞ്ചും ഭൂട്ടാന്‍ നാഷണല്‍ ബാങ്കും(Bhutan National Bank) പബ്ളിക് ലൈബ്രറിയും(Public Library) കണ്ടു. അവിടത്തെ പ്രധാന മാസിക ദ്രൂക്ക് ജേര്‍ണലാണ്(Druk journal) അവിടെ മൊബൈല്‍ ലൈബ്രറിയും പ്രവര്‍ത്തിക്കുന്നുണ്ട്.ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്നത് മിനിസ്ട്രി ഓഫ് വര്‍ക്സ് ആന്റ് ഹ്യൂമന്‍ സെറ്റില്‍മെന്റിന് (Ministry of works and human settlement)കീഴിലാണ്. ഏകദേശം 90 വയസെങ്കിലും പ്രായം തോന്നുന്ന ഒരു ഭൂട്ടാനിയെ അവിടെ കണ്ടു. അദ്ദേഹത്തിന്റെ ചിത്രമെടുത്തു. ചിത്രം കാണണമെന്നു പറഞ്ഞപ്പോള്‍ ഞാന്‍ മൊബൈലിലെ ചിത്രം കാണിച്ചുകൊടുത്തു. വലിയ സന്തോഷം എന്ന് മുഖത്ത് ചിരി തെളിഞ്ഞു. രാവിലെ ബാഗെടുക്കണോ എന്നു ചോദിച്ചപ്പോള്‍ മടങ്ങി വന്നിട്ട് എടുക്കാം എന്നായിരുന്നു ജിഗ്മെ പറഞ്ഞിരുന്നത്. എന്നാല്‍ അതോര്‍ക്കാതെ അവന്‍ അടുത്ത ഡെസ്റ്റിനേഷനിലേക്ക് യാത്ര തുടര്‍ന്നു.
( We saw the castle and assembly from a long distance . Saw offices and financial centers on the main road . Had a view of Jigme dorji wangchuk stupa, the stupa in the name of third king, Jigme who is known as the father of modern Bhutan. Gross happiness index has much value there. Gross National Happiness (GNH) is a philosophy that guides the government of Bhutan. It includes an index which is used to measure the collective happiness and well-being of a population. Gross National Happiness is instituted as the goal of the government of Bhutan in the Constitution of Bhutan, enacted on 18 July 2008.)
ഹാപ്പിനസ് ഇന്‍ഡക്സ്
ജിഗ്മെ കെസാര്‍ നംഗേല്‍ വാങ്ങ് ചുക്ക് (Jigme Khesar Namgyel Wangchuk) 2008ലാണ് അധികാരമേറ്റത്. 1972 ലാണ് ഗ്രോസ് നാഷണല്‍ ഹാപ്പിനസ് (gross national happiness)എന്ന ആശയം അന്നത്തെ രാജാവ് മുന്നോട്ടു വച്ചത്. സുസ്ഥിരവും തുല്യവുമായ സാമൂഹിക സാമ്പത്തിക വികസനം,പരിസ്ഥിതി സംരക്ഷണം,സംസ്‌ക്കാരത്തിന്റെ സംരക്ഷണവും പ്രൊമോഷനും,നല്ല ഭരണം എന്നിവയാണ് ഇതിന്റെ അലകുകളായി നിശ്ചയിച്ചത്. 9 പ്രവര്‍ത്തന മേഖലകള്‍ക്കാണ് ഇതില്‍ പ്രാധാന്യം കൊടുത്തത്. മാനസിക സ്വസ്ഥത,ആരോഗ്യം, സമയത്തിന്റെ കൃത്യമായ ഉപയോഗം,വിദ്യാഭ്യാസം,സാംസ്‌ക്കാരിക വൈവിധ്യം, ഉന്മേഷം,നല്ല ഭരണം,സമൂഹ്യ ചൈതന്യം,പരിസ്ഥിതിയുടെ വൈവിധ്യവും ചൈതന്യവും,ജീവിത നിലവാരം എന്നിവയായിരുന്നു ആ മേഖലകള്‍.1972 ല്‍ ആദ്യ സര്‍വ്വെ നടത്തി. കൂടുതല്‍ സമയം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ചിലവഴിക്കുന്നവരാണ് അധികമായി സന്തോഷിക്കുന്നവരെന്ന് സര്‍വ്വെ കണ്ടെത്തി. ജോലിയില്‍ കൂടുതലായി വ്യാപൃതരായിരിക്കുന്നവരുടെ സന്തോഷനിലവാരം താഴെയായിരുന്നു. ചെറിയ കാര്യങ്ങളില്‍ ഇടപെടുന്നവരാണ് കൂടുതല്‍ ആനന്ദിക്കുന്നതെന്നതായിരുന്നു മറ്റൊരു കണ്ടെത്തല്‍. ബുദ്ധിസത്തെ അടിസ്ഥാനപ്പെടുത്തി എത്തിയ നിഗമനം ഇങ്ങിനെയായിരുന്നു. സന്തോഷത്തിന്റേത് മധ്യവഴിയാണ്. തൊഴിലും വ്യക്തിജീവിതവും ബാലന്‍സ് ചെയ്തുപോകണം, രണ്ടും അതിവൈകാരികമാകരുത്. 2008ലും 2010 ലും 2015ലും സര്‍വ്വെ നടന്നു. ഇരുപത് ജില്ലകളിലേയും ഗ്രോസ് ഹാപ്പിനസ് ഇന്‍ഡക്സ്(gross happiness index) തയ്യാറാക്കിയത് സെന്റര്‍ ഫോര്‍ ഭൂട്ടാന്‍ സ്റ്റഡീസും (center for Bhutan studies)ലണ്ടനിലെ ഓക്സ്ഫഡ് സര്‍വ്വകലാശാലയും(Oxford University) ചേര്‍ന്നാണ്. ഇതിനെ വിമര്‍ശിക്കുന്നവരും ഏറെയുണ്ട്. 2008ന് മുന്‍പ് ആകെ ജനസംഖ്യയുടെ ആറിലൊന്നു വരുന്ന ഏകദേശം ഒരു ലക്ഷം നേപ്പാളികളെ ആട്ടിയോടിച്ചവരാണ് ഹാപ്പിനസ് ഇന്‍ഡക്സിനെ കുറിച്ച് സംസാരിക്കുന്നത് എന്നൊക്കെയാണ് വിമര്‍ശനം.
(Happiness index try to ensure certain minimum services and facilities to the citizens. The four pillars of GNH are sustainable and equitable socio-economic development, environmental conservation, preservation and promotion of culture and good governance.)
ലളിത ജീവിതമാണ് ഹാപ്പിനസ്
യാത്രയില്‍ ഒരു കാര്യം മനസിലായി. വികസനം ഉണ്ടാകുന്നിടത്ത് സന്തോഷം കുറയുന്നുണ്ട്. അധികം യാത്ര ചെയ്യാന്‍ കഴിയാത്ത ദുര്‍ഘടങ്ങളുളള ഗ്രാമങ്ങളിലെ ജനത അവരുടെ ചെറിയ ലോകത്താണ് ജീവിക്കുന്നത്. ബുദ്ധനെ പ്രാര്‍ത്ഥിച്ചും അന്നന്നത്തെ വക കണ്ടും തൊഴിലെടുത്തും ഉണ്ടും ഉറങ്ങിയും കഴിയുന്ന അവര്‍ പത്രം വായിക്കുകയോ ടെലിവിഷന്‍ കാണുകയോ ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ അവര്‍ ചെറിയ ജീവിതത്തിന്റെ സുഖങ്ങളില്‍ സന്തോഷത്തോടെ ജീവിക്കുന്നു. എന്നാല്‍ ഫെന്‍സുലിംഗിലും തിംബുവിലും പാറോയിലുമൊക്കെ ചിത്രം വ്യത്യസ്തമാണ്. വിദ്യാഭ്യാസം നേടിയവര്‍ക്ക് തൊഴില്‍ ലഭിക്കാത്തതിന്റെ അസ്വസ്ഥത. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ ഉയര്‍ന്ന ഫീസ് വേണം എന്ന ആകാംഷ, അമിത മദ്യപാനം കൊണ്ടുളള പ്രശ്നങ്ങള്‍ അങ്ങിനെ ഏതൊരു സമൂഹവും നേരിടുന്ന പ്രശ്നങ്ങള്‍ അവരെയും അലട്ടുന്നു.
( When we travel extensievely , one thing that we identify is that simple life makes happiness. The villagers of Bhutan have no access or knowldge about the modern world and life style,so they are happy with doing small things for daily life and doing prayers. But, the people living in Thimphu, Paro, Phenshuling are worried about job prospects, education of children, accomodation and many other issues that city dwellers facing world over . Happiness index will not work for them)
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
ഭൂട്ടാന്‍ - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -1
ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -2
ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -3