Updated on: 15 February, 2022 4:15 PM IST

വരണ്ട ചർമം തണുപ്പ് കാലത്ത് നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. എണ്ണമയമില്ലാത്ത ചർമമുള്ളവരുടെ ഉപ്പൂറ്റിയും വിണ്ടുകീറുന്നത് കൂടുതലായി കണ്ടുവരുന്നു. ഇത് ചർമത്തിന്റെ ആരോഗ്യത്തിന് ഹാനീകരമാണ്. കാലുകൾ മനോഹരമായിരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു.

എന്നാൽ, ഉപ്പൂറ്റി വിണ്ടുകീറുന്നത് കാലുകളുടെ സ്വാഭാവിക സൗന്ദര്യത്തെ വരെ കാര്യമായി ബാധിക്കും. ഇങ്ങനെ ഉപ്പൂറ്റി വിണ്ടുകീറുന്നത് എന്തുകൊണ്ടാണ് എന്ന് മനസിലാക്കിയാൽ അതനുസരിച്ച് പ്രതിവിധി കണ്ടെത്താം.

സോറിയാസിസ്, എക്സിമ എന്നീ ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് ഉപ്പൂറ്റി വിണ്ടു കീറുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇത് കൂടാതെ, തുറന്ന പാദരക്ഷകൾ മാത്രം ധരിക്കുന്നവരിലും അമിതവണ്ണമുള്ളവർക്കും ഉപ്പൂറ്റിയിൽ ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാവാൻ സാധ്യത കൂടുതലാണ്. ദീർഘനേരം നിൽക്കുന്നത്, അരിമ്പാറയും ഉപ്പൂറ്റിയ്ക്ക് പ്രശ്നമാണ്.

ബന്ധപ്പെട്ട വാർത്തകൾ: നിസ്സാരമാക്കരുത്! Omicronന് ശേഷം ഭക്ഷണത്തിൽ ശ്രദ്ധിക്കുക

ഉപ്പൂറ്റി വിണ്ടു കീറുന്നത് പാദങ്ങളുടെ ഭംഗി നഷ്ടപ്പെടുത്തുക മാത്രമല്ല, ചിലർക്ക് ഇത് മൂലം വേദനയുണ്ടാകും. ഇത് ഗുരുതരമാകുന്നതിന് മുൻപ് കുറച്ച് വീട്ടുവൈദ്യങ്ങളിലൂടെ, യാതൊരു രാസവസ്തുക്കളും ഉപയോഗിക്കാതെ മാറ്റിയെടുക്കാം.

ഉപ്പൂറ്റിയുടെ സുരക്ഷ വീട്ടിലിരുന്ന് ചെയ്യാം

  • വെള്ളം കുടിയ്ക്കാം

ഉപ്പൂറ്റിയുടെ ആരോഗ്യത്തിന് ശരീരത്തിൽ ശരിയായ അളവിൽ ജലാംശം നിലനിർത്തുന്നതിന് ശ്രദ്ധിക്കുക. അതിനാൽ ധാരാളം വെള്ളം കുടിയ്ക്കണം. ദിവസവും 3-4 ലിറ്റർ വെള്ളം കുടിക്കുക.

  • മോയ്സ്ചറൈസിങ്

ദിവസവും പാദങ്ങൾ മോയ്സ്ചറൈസ് ചെയ്യുന്നത് നല്ലതാണ്. ഒരു ദിവസം മൂന്ന് തവണയെങ്കിലും ഇങ്ങനെ ചെയ്താൽ ഫലപ്രദമായി ഉപ്പൂറ്റി വിണ്ടുകീറുന്നതിനെ തടയാം. ചർമത്തിന് യുവത്വം നൽകി, ചർമം പൊട്ടാതെ നിലനിർത്തുന്നതിന് ഇത് സഹായിക്കും.

  • വെളിച്ചണ്ണ

പാദങ്ങളിൽ വെളിച്ചണ്ണ തേക്കുന്നത് പതിവാക്കുക. പാദങ്ങൾ നനച്ച ശേഷം വേണം വെളിച്ചെണ്ണ പുരട്ടേണ്ടത്. ഇതിലെ വിറ്റാമിൻ ഇ ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയുന്നു. വെളിച്ചണ്ണയ്ക്ക് പകരം ഷിയ ബട്ടർ ഉപയോഗിച്ചാലും സമാനഫലം ലഭിക്കും.

  • നാരങ്ങ

പാദസംരക്ഷണത്തിന് ഏറ്റവും മികച്ച ഫലം തരുന്നതാണ് നാരങ്ങ. ചെറുചൂടുള്ള വെള്ളത്തിൽ കുറച്ച് നാരങ്ങ തുള്ളികൾ ചേർക്കുക. ഇതിലേക്ക് ഏകദേശം 15 മിനിറ്റ് പാദങ്ങൾ മുക്കിവയ്ക്കുക. കുറച്ച് കഴിഞ്ഞ് ബ്രഷ് ഉപയോഗിച്ച് പാദങ്ങൾ സ്‌ക്രബ് ചെയ്യുക. കേടായ ചർമത്തെ ഒഴിവാക്കി, പുതിയ കോശങ്ങൾ വളരുന്നതിന് ഈ രീതി സഹായകരമാണ്.

  • വാഴപ്പഴവും അവോക്കാഡോയും

ത്വക്കിന് അവോക്കാഡോ നല്ലതാണ്. ഇത് വരണ്ട ചർമത്തിനെ പ്രതിരോധിക്കുന്നു.
വാഴപ്പഴത്തിലെ പോഷക ഘടകങ്ങളും അവോക്കാഡോയിലെ വിറ്റാമിൻ എ, ഇ തുടങ്ങിയ പോഷകങ്ങളും ചർമത്തിന്റെ ഇലാസ്തികത നിലനിർത്തുന്നതിന് സഹായകരമാണ്. ഇവ രണ്ടും ചർമത്തിന് ജലാംശം നൽകുന്നു. ഇത് ഉപ്പൂറ്റിയിലെയും കേടുപാട് സംഭവിച്ച കോശങ്ങളെ നീക്കി, പുതിയ കോശങ്ങളുടെ വളർച്ചയ്ക്കായി പ്രവർത്തിക്കുന്നു.
ഇതിനായി വാഴപ്പഴവും അവോക്കോഡോയും ചേർത്ത മിശ്രിതം ഉപ്പൂറ്റിയിൽ പുരട്ടുക. അര മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം.

English Summary: 5 Home Remedies For Cracked Heels
Published on: 01 February 2022, 11:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now