വീട്ടിലും വളപ്പിലുമുള്ള പ്രകൃതിദത്തമായ പദാർഥങ്ങൾ ഉപയോഗിച്ച് എങ്ങനെ ചർമവും ആരോഗ്യവും സംരക്ഷിക്കാമെന്നുള്ള മാർഗങ്ങളാണ് നമ്മൾ അന്വേഷിക്കാറുള്ളത്. മുഖത്തെ പാടുകളും മുഖക്കുരുവും വരണ്ട ചർമവുമെല്ലാം അകറ്റി, മുഖം തിളങ്ങുന്നതും ആരോഗ്യമുള്ളതുമായ ചർമം ലഭിക്കുന്നതിന് ആർക്കും പരീക്ഷിച്ച് നോക്കാവുന്നതാണ് പേരയില കൊണ്ടുള്ള ഫേസ്പാക്കുകൾ. യാതൊരു പണച്ചെലവുമില്ലാതെ, അനായാസം ഉണ്ടാക്കാവുന്ന പ്രകൃതിദത്തമായ ഔഷധമാണിത്.
ബന്ധപ്പെട്ട വാർത്തകൾ: മാമ്പഴത്തിൽ ഒതുക്കേണ്ട! മാവിലയ്ക്കുമുണ്ട് ആരോഗ്യം നൽകും നേട്ടങ്ങൾ
എങ്ങനെയാണ് തിളക്കവും മിനുസവുമായ ചർമം സ്വന്തമാക്കാൻ ഫേയ്സ് പാക്ക് ഉണ്ടാക്കേണ്ടതെന്നും പേരയിലയിലൂടെ നിങ്ങളുടെ ചർമത്തിന് ലഭിക്കുന്ന ഗുണങ്ങൾ എന്തെന്നും മനസിലാക്കാം.
പേരയില ഫേസ്പാക്ക് (Guava Leaves Face pack)
കുറച്ച് ഇളം പേരയില പറിച്ചെടുത്ത് വെള്ളം ചേർത്ത് അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. വരണ്ട ചർമമുള്ളവർ തേനും എണ്ണമയമുള്ള ചർമമുള്ളവർ നാരങ്ങാ നീരും ചേർക്കുക. ഇത് ചർമത്തിനെ സുഖപ്പെടുത്തും. നിങ്ങളുടേത് സെൻസിറ്റീവ് ചര്‍മമാണെങ്കിൽ, പാച്ച് ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രം ഈ പാക്ക് മുഖത്ത് ഉപയോഗിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ.. ശരീരഭാരം കുറയ്ക്കാം..
മുഖക്കുരു പ്രശ്നമുള്ളവർ പേരയില പേസ്റ്റിലേക്ക് ഒരു നുള്ള് മഞ്ഞളും ഒരു സ്പൂൺ കറ്റാർ വാഴ ജെല്ലും ചേർത്തുള്ള ഫേയ്സ്പാക്കാണ് മുഖത്ത് പ്രയോഗിക്കേണ്ടത്. അതുപോലെ പേരയില പേസ്റ്റ് മുഖത്ത് പുരട്ടുന്നതിലും അൽപം ശ്രദ്ധ വേണം. അതായത്, മുഖം വൃത്തിയായി കഴുകി 5 മിനിറ്റ് ആവി പിടിച്ച ശേഷമാണ് ഫേസ്പാക്ക് പുരട്ടുന്നതെങ്കിൽ മുഖത്തെ സുഷിരങ്ങൾ തുറക്കാനും പേരയിലയുടെ ഗുണങ്ങൾ ഇതിലേക്ക് കടക്കാനും സഹായിക്കും.
ഈ ഫേസ്പാക്ക് 20 മിനിറ്റിന് ശേഷം കഴുകിക്കളയണം. ഇങ്ങനെ ആഴ്ചയിൽ മൂന്ന് തവണയെങ്കിലും മിനിമം ചെയ്യുകയാണെങ്കിൽ ചർമപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകും.
പേരയില മുഖത്തെ പാടുകളും മുഖക്കുരുവും നീക്കം ചെയ്യാൻ സഹായിക്കുന്നതിനായി മറ്റൊരു രീതിയിലും ഉപയോഗിക്കാനാകും. ഇതിനായി ഒരു പിടി പേരയില എടുത്ത് ഒരു കപ്പ് വെള്ളത്തിൽ ഏകദേശം 10 മിനിറ്റ് തിളപ്പിക്കുക. തീ അണച്ച ശേഷം ഇലകൾ ഈ വെള്ളത്തിൽ നിന്ന് മാറ്റി, ഒരു പാത്രത്തിൽ ഒഴിച്ച് തണുക്കാൻ അനുവദിക്കുക. തണുത്തു കഴിഞ്ഞ ശേഷം, ഈ വെള്ളം ഒരു സ്പ്രേ കുപ്പിയിലേക്ക് മാറ്റുക. ഇത് മുഖത്ത് പ്രയോഗിച്ച് കൊടുക്കുന്നത് ചർമപ്രശ്നങ്ങൾക്ക് മരുന്നാകും.
നിങ്ങൾക്ക് സെൻസിറ്റീവ് ചർമമാണ് ഉള്ളതെങ്കിൽ മുഖം കഴുകിയ ശേഷം, നന്നായി ഉണങ്ങുന്നതിന് മുന്‍പ് ഈ സ്പ്രേ ഉപയോഗിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹത്തിന് പേരയില പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് ഗുണം നല്‍കും
പേരയിലയും പാലും ചേര്‍ത്തരച്ചുള്ള പേസ്റ്റും മുഖത്തു പുരട്ടിയാൽ തിളങ്ങുന്ന ചർമം ലഭിക്കും. വരണ്ട മുഖത്തിന് ഈര്‍പ്പം നല്‍കാന്‍ ഇത് സഹായിക്കും. കൂടാതെ, ചർമത്തിൽ എന്തെങ്കിലും അസ്വസ്ഥതയോ അലർജിയോ ഉണ്ടെങ്കിൽ അതിനും പേരയില നല്ലതാണ്. അതായത്, പേരയിലയിൽ ഉള്ള അണുനാശിനി സ്വഭാവമാണ് ചർമത്തിന്റെ പ്രശ്നങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാം ഇത് കഴിച്ചാൽ