1. Health & Herbs

പ്രമേഹത്തിന് പേരയില പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് ഗുണം നല്‍കും

ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ചു വരുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് പ്രമേഹം. പ്രമേഹത്തിന് പേരയില പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് ഗുണം നല്‍കും. ഇതെങ്ങനെ ഉപയോഗിയ്ക്കണം എന്നതിനെ കുറിച്ച് കൂടുതലറിയൂ.

Meera Sandeep
Health benefits of Guava leaves
Health benefits of Guava leaves

ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ചു വരുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് പ്രമേഹം. പ്രമേഹത്തിന് പേരയില പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് ഗുണം നല്‍കും. ഇതെങ്ങനെ ഉപയോഗിയ്ക്കണം എന്നതിനെ കുറിച്ച് കൂടുതലറിയൂ.

പേരയ്ക്കയുടെ ഇല

നമുക്ക് പലര്‍ക്കും ഏറെ ഇഷ്ടമുള്ള ഫലമായ പേരയ്ക്കയുടെ ഇല, അതായത് പേരയിലയാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. പേരയിലയില്‍ പല പോഷകങ്ങളുമുണ്ടെന്നു മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണിത്. പേരയില ചായയിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പേരയിലകൾ പ്രകൃതിദത്താ ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങളാൽ സമ്പന്നമാണ്.

പ്രമേഹ സാധ്യത

പ്രമേഹത്തെ തടയുന്നതിനുള്ള പ്രകൃതിദത്ത മാർഗമായി ജപ്പാനിൽ അംഗീകരിച്ചിട്ടുള്ള ഒരു ചേരുവയാണ് പേരയിലകൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ചു കൊണ്ടുവരാൻ സാധിക്കും. sucrose, maltose എന്നു പേരുള്ള രണ്ട് തരം sugar പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ ഇത് ശരീരത്തെ പ്രാപ്തമാക്കുന്നു. നമ്മൾ കഴിച്ച ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന carbohydrates ദഹനനാളത്തിൽ വച്ച് ഗ്ലൂക്കോസായി മാറുന്ന പ്രവർത്തനത്തെ പ്രതിരോധിക്കാൻ പേരയില ചായ സഹായിക്കുന്നു. ഇത്തരം ഗ്ലൂക്കോസുകൾ നിങ്ങളുടെ രക്തത്തിലേക്ക് പ്രവേശിക്കുന്നത് വഴിയാണ് പ്രമേഹ സാധ്യത ഉയരുന്നത്.

പേരയില വളരെ സിംപിളായി ഈ പ്രശ്‌നത്തിന് ഉപയോഗിയ്ക്കാം. ഒരു പിടി പേരയിലകള്‍ പറിച്ച് നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒന്നര ഗ്ലാസ് വെള്ളത്തില്‍ ഇട്ടു തിളപ്പിയ്ക്കുക. ഇത് കുറഞ്ഞ തീയില്‍ വേണം, തയ്യാറാക്കുവാന്‍. പിന്നീട് ഇത് ഒരു ഗ്ലാസ് ആയി കുറയുമ്പോള്‍ വാങ്ങി വയ്ക്കാം. ഈ വെള്ളം കുടിയ്ക്കാം. ഇതല്ലെങ്കില്‍ നാം സാധാരണ കുടിയ്ക്കാന്‍ വേണ്ടി തിളപ്പിയ്ക്കുന്ന വെള്ളത്തില്‍ പേരയിലകള്‍ ഇട്ട് തിളപ്പിയ്ക്കാം. ഇത് ഇടയ്ക്കിടെയും ഓരോരോ ഭക്ഷണ ശേഷവും കുടിയ്ക്കുന്നത് പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ നല്ലതാണ്.

പേരയില വെള്ളം ദിവസവും കുടിക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യത്തിനും രക്തചംക്രമണ സംവിധാനത്തിനുമെല്ലാം ഏറ്റവും ഗുണം ചെയ്യുന്ന ഒന്നാണ്. ഹൃദയ സംബന്ധമായ രോഗ സാധ്യതകളെ അകറ്റിനിർത്താൻ ഇത് ശീലമാക്കുക. പേരയില ഇല ഇട്ടു തിളപ്പിച്ച വെള്ളം പതിവായി കുടിക്കുന്നത് വഴി കൊളസ്ട്രോൾ നില കുറയ്ക്കാൻ സാധിക്കും. ഗ്യാസ്ട്രബിൾ സംബന്ധമായ പ്രശ്നങ്ങളെ കുറയ്ക്കാനും നല്ലതാണ് പേരയിലയിട്ട പാനീയം. 

ഒരു കപ്പ് വെള്ളത്തിൽ പേരയില തിളപ്പിച്ചെടുത്ത് ശേഷം ഇളം ചൂടോടെ ഒഴിഞ്ഞ വയറ്റിൽ കുടിക്കുകയാണെങ്കിൽ വയറ്റിലെ പ്രശ്നങ്ങളോടെല്ലാം ഗുഡ്ബൈ പറയാം.

English Summary: It is beneficial to use the Guava leaf in a special way for diabetes

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds