ചർമത്തിനും മുടിയ്ക്കും പോഷകങ്ങൾ നൽകാൻ വെളിച്ചെണ്ണ (Coconut oil) നല്ലതാണെന്ന് നിങ്ങൾക്കറിയാമല്ലോ? വെളിച്ചെണ്ണയിലുള്ള ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ, മോയ്സ്ചറൈസിങ് ഘടകങ്ങളാണ് ചർമസംരക്ഷണം ഉറപ്പാക്കുന്നത്. എന്നാൽ, വെളിച്ചെണ്ണ ചേർത്ത ഭക്ഷണം അധികമായി കഴിച്ചാൽ എന്നാൽ മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നും കേട്ടിട്ടുണ്ടാകും. എങ്കിലും, മുഖത്തെ കരിവാളിപ്പിനും വരണ്ട ചർമത്തിനും പരിഹാരമായി പലരും വെളിച്ചെണ്ണ പുരട്ടാറുണ്ട്. ചർമത്തിന് ഈർപ്പം നൽകാൻ ഇത് ഗുണം ചെയ്യുമെന്നാണ് പറയുന്നത്.
അതേ സമയം, മുഖത്ത് വെളിച്ചെണ്ണ (Coconut oil for face) പുരട്ടുന്നത് അധികമായാൽ ചില പ്രശ്നങ്ങളുണ്ടാകും. അതായത്, എണ്ണമയമുള്ള ചർമമാണ് നിങ്ങളുടേതെങ്കിൽ ചർമ സംരക്ഷണത്തിന് വെളിച്ചെണ്ണ ഉപയോഗിക്കുക എന്നത് അത്ര നല്ല ആശയമല്ല. കാരണം ഇങ്ങനെ ചെയ്യുന്നത് കൂടുതൽ മുഖക്കുരു രൂപപ്പെടാനും ചർമത്തിലെ സുഷിരങ്ങൾ അടയുന്നതിനും കാരണമാകും.
മുഖത്ത് വെളിച്ചെണ്ണ പുരട്ടരുത് (Do not use coconut oil for face)എന്ന് പറയാൻ വേറെയും പല കാരണങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് ചുവടെ വിശദീകരിക്കുന്നു.
അതുപോലെ, വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുള്ള പൂരിത കൊഴുപ്പുകൾ ചർമത്തിന് ഈർപ്പം നൽകാനും ചർമത്തിലെ തിണർപ്പ് ശമിപ്പിക്കാനും സഹായിക്കും. ഇത് മുഖത്ത് തേക്കുന്നത് എന്നാൽ അത്ര നല്ലതല്ല. എന്നാൽ, കൈമുട്ടുകളിലും മറ്റും ഗുണം ചെയ്യും. മുഖത്ത് വെളിച്ചെണ്ണ ഒരു മോയ്‌സ്ചുറൈസറായി പ്രവർത്തിക്കുന്നില്ല. വെളിച്ചെണ്ണ കട്ടിയുള്ള ശരീരഭാഗങ്ങൾക്കാണ് ഗുണം ചെയ്യുന്നത്. മുഖത്തെ ചർമം താരതമ്യേന മൃദുവാണ്. അതിനാൽ തന്നെ മുഖത്തെ സുഷിരങ്ങൾ അടഞ്ഞുപോകുന്നതിന് ഇത് കാരണമാകും.
വെളിച്ചെണ്ണയില്‍ കുറച്ച് ചെറുനാരങ്ങനീരും ചുണ്ണാമ്പുവെള്ളത്തിന്റെ തെളിയും ചേര്‍ത്ത് ചർമത്തിൽ തേക്കുന്നത് ചർമത്തിലെ ചുളിവുകൾ നീക്കം ചെയ്യാൻ സഹായിക്കും. എന്നാൽ ഇത് മുഖത്ത് പ്രയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
അതിനാൽ പ്രകൃതി ദത്ത മോയ്‌സ്ചുറൈസറായി വെളിച്ചെണ്ണയെ ഉപയോഗിക്കാൻ കഴിയില്ല. പകരം കറ്റാർ വാഴ ഉപയോഗിക്കുന്നത് നല്ലതാണ്. ചർമത്തിലെ സുഷിരങ്ങൾ അടയാതെ മുഖത്തെ പാടുകളും മുറിവുകളും സുഖപ്പെടുത്താൻ കറ്റാർവാഴയ്ക്ക് സാധിക്കും. ചർമത്തിലെ പ്രകോപനം ശമിപ്പിക്കാനും ഇവ അനുയോജ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: Mood offൽ സന്തോഷിപ്പിക്കാൻ ഈ 6 ഭക്ഷണങ്ങൾ
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.