ആരോഗ്യഗുണങ്ങളും, ഔഷധഗുണങ്ങളും, സൗന്ദ്യഗുണങ്ങളും, എല്ലാം അടങ്ങിയ പച്ചക്കറിയാണ് നാരങ്ങ. വിറ്റാമിൻ സിയുടെ ഉറവിടമാണിത്. സൗന്ദര്യഗുണത്തെ കുറിച്ച് പറയുകയാണെങ്കിൽ നാരങ്ങ ചര്‍മ്മത്തിലും മുടിയ്ക്കുമെല്ലാം ഉപയോഗിയ്ക്കുന്നുണ്ട്. പല ചര്‍മ്മ സൗന്ദര്യ ലോഷനുകളിലും ഇത് പ്രധാന കൂട്ടാണ്. ഇതിന്റെ ബ്ലീച്ചിംഗ് ഗുണം തന്നെയാണ് ഇതിനായി സഹായിക്കുന്നതായി കരുതുന്നതും. പലപ്പോഴും നാരങ്ങാനീര് ചേര്‍ത്ത് പല ചേരുവകളും ചര്‍മ്മത്തിലും മുടിയിലുമെല്ലാം ഉപയോഗിയ്ക്കാറുണ്ട്. എന്നാല്‍ വാസ്തവത്തില്‍ നാരങ്ങാനീര് മുഖത്തും മുടിയിലും ചര്‍മ്മത്തിലുമെല്ലാം പുരട്ടുന്നത് ആരോഗ്യകരമല്ല എന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: നാരങ്ങയുടെ നിങ്ങൾക്കറിയാത്ത 10 ആരോഗ്യാനുകൂല്യങ്ങൾ
* നാരങ്ങയ്ക്ക് ബ്ലീച്ചിംഗ് ഗുണമുണ്ട്. അതിനാലാണ് ഇത് ചര്‍മ്മ സൗന്ദര്യം നല്‍കുന്നുവെന്ന് പറയുന്നത്. എന്നാൽ നാരങ്ങനീര് നേരിട്ട് ചര്‍മ്മത്തിലോ മുടിയിലോ ഉപയോഗിയ്ക്കുന്നത് അത്ര നല്ലതല്ല. നാരങ്ങ നീര് അസിഡിക് ആയതിനാൽ, ഇത് നിങ്ങളുടെ ചർമ്മത്തിന് കേടുപാടുകൾ വരുത്തും.
പ്രത്യേകിച്ചും സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍ക്ക്. ഇത് അലര്‍ജി പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇട വരുത്തിയേക്കാം. മുഖത്ത് ഇത് ഉപയോഗിയ്ക്കണം എന്നുണ്ടെങ്കിൽ ഇത് നേരിട്ട് ഉപയോഗിയ്ക്കരുത്. നേര്‍പ്പിച്ച് ഉപയോഗിയ്ക്കുക. നാരങ്ങാക്കഷ്ണം കൊണ്ട് മുഖത്ത് മസാജ് ചെയ്യുക പോലെയുളള കാര്യങ്ങള്‍ വേണ്ടെന്നര്‍ത്ഥം.
ബന്ധപ്പെട്ട വാർത്തകൾ: സൗന്ദര്യ സംരക്ഷണത്തിൽ റോസ് വാട്ടർ എങ്ങനെ ഉപയോഗിക്കാം
* നാരങ്ങ ശിരോചര്‍മത്തില്‍ നേരിട്ട് ഉപയോഗിയ്ക്കുന്നവരുമുണ്ട്. താരന്‍ പോലുളള പ്രശ്‌നങ്ങള്‍ക്ക് മരുന്നായി, മുടിയ്ക്ക് തിളക്കം നല്‍കാന്‍, വൃത്തിയാക്കാന്‍, നാച്വറല്‍ ഡൈകള്‍ക്കുളള കൂട്ടായി, ഇങ്ങനെ പല തരത്തില്‍ നാരങ്ങ ഉപയോഗിയ്ക്കുന്നവരുണ്ട്. ചര്‍മ്മത്തില്‍ ഉപയോഗിയ്ക്കുന്നത് പോലെ തന്നെ നേരിട്ട് ഇത് ശിരോചര്‍മത്തില്‍ ഉപയോഗിയ്ക്കുന്നതും ദോഷമാണ്. ഇതിന്റെ ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്നത് കൊണ്ടു തന്നെ മുടി വല്ലാതെ വരണ്ടതാകും. ഇത് മുടി കൊഴിച്ചിലിന് ഇടയാക്കും.
* കുളിയ്ക്കുന്ന വെള്ളത്തില്‍ ഉപ്പോ നാരങ്ങാനീരോ എല്ലാം ചേര്‍ക്കുന്നത് നല്ലതാണെന്ന് കരുതുന്നവരുണ്ട്. സെന്‍സിറ്റീവായ ചര്‍മ്മത്തില്‍ ഇത് ദോഷം വരുത്തും. ഉപ്പും നാരങ്ങാനീരുമെല്ലാം ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കുന്ന ഒന്നാണ്. ഇത് ചര്‍മം വരളാന്‍ ഇടയാക്കും. ചര്‍മ്മാരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനുമെല്ലാം ഇത്തരം ചേരുവകള്‍ ചേര്‍ത്ത വെള്ളം ദോഷമേ വരുത്തുകയുള്ളൂ.
നാരങ്ങാനീര് ഉപയോഗിയ്ക്കണമെങ്കില്‍ തന്നെ ഇത് നേര്‍പ്പിച്ച ശേഷം ഉപയോഗിയ്ക്കുക. സെന്‍സീറ്റീവ് ചര്‍മമുള്ളവര്‍ പ്രത്യേകിച്ചും. ഇത് മറ്റു ചേരുവകളുടെ കൂടെ ഉപയോഗിയ്ക്കുന്നുവെങ്കില്‍ അത്ര ദോഷം വരുത്തില്ലെന്ന് വേണം, പറയുവാന്‍. മറ്റുള്ളവരുടെ ചര്‍മ്മത്തിന് ചേരുന്നത് ചിലപ്പോള്‍ നമ്മുടെ ചര്‍മത്തിന് ചേരുന്നുവെന്ന് പറയാനാകില്ല. ഇത്തരം അലര്‍ജി, സെന്‍സീറ്റീവ് സ്‌കിന്‍ പ്രശ്‌നങ്ങളുള്ളവര്‍ കയ്യില്‍ പാച്ച് ടെസ്റ്റ് നടത്തിയ ശേഷം മാത്രം ഇത് ചെയ്യുക.