Updated on: 5 June, 2022 6:55 PM IST
Avoid these habits to control acne

ഹോർമോണുകൾ,  ബാക്ടീരിയ, അധികമായ സെബം ഉൽപ്പാദനം എന്നിവയാണ് സാധാരണയായി മുഖക്കുരുവിന് കാരണമാകുന്നത്.  കൗമാരക്കാരെയും യുവാക്കളെയും ബാധിക്കുന്ന ഏറ്റവും സാധാരണമായ ചർമ്മപ്രശ്നങ്ങളിലൊന്നാണിത്. രണ്ടു തരത്തിലുള്ള മുഖക്കുരുവുണ്ട് - വൈറ്റ്‌ഹെഡ്‌സും ബ്ലാക്ക്‌ഹെഡ്‌സും മുഖക്കുരുവും പാടുകളും ഉണ്ടാകുന്നത് മുഖസൗന്ദര്യത്തെ മാത്രമല്ല, ആത്മവിശ്വാസത്തിനും കോട്ടം വരുത്തുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മുഖക്കുരു മാറി മുഖകാന്തി വർധിക്കാൻ ആയുർവേദ മാർഗങ്ങൾ

ചില ഭക്ഷണങ്ങൾ കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകുന്നു എന്നതിന് ശാസ്ത്രീയ തെളിവുകളില്ലെങ്കിലും മുഖക്കുരുവിന് സാധ്യതയുള്ള എണ്ണമയമുള്ള ചർമ്മം ഉണ്ടെങ്കിൽ അവ പ്രശ്നം കൂടുതൽ വഷളാക്കും. അതിനാൽ, നിങ്ങളുടെ ഭക്ഷണ ശീലങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതും അവ നിങ്ങളുടെ ചർമ്മത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ശ്രദ്ധിക്കുന്നതും എല്ലായ്പ്പോഴും നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ ചർമം തിളങ്ങുന്നതിനും, മുഖക്കുരു മാറുന്നതിനും ഇനി ഇത് പ്രയോഗിക്കൂ...

* എണ്ണമയമുളള ചർമ്മക്കാരിൽ മാത്രമല്ല, വരണ്ട ചർമ്മക്കാർക്കും മുഖക്കുരു ഉണ്ടായേക്കാം. ചർമ്മം വളരെയധികം വരണ്ടാൽ ചർമ്മം പൊട്ടുന്നതിന് ഇടയാക്കും. മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകൾ ഈ വിള്ളലുകളിൽ പെരുകുകയും അങ്ങനെ മുഖക്കുരു ഉണ്ടാകുകയും ചെയ്യും.

* ചില ഹെയർകെയർ ഉൽപ്പന്നങ്ങൾ മുഖക്കുരുവിന് കാരണമാകാം. അവ ‘പോമേഡ് മുഖക്കുരുഎന്ന് അറിയപ്പെടുന്നു. ഈ ഉൽ‌പ്പന്നങ്ങൾ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചർമ്മത്തിന്റെ പാളികളിൽ തടഞ്ഞുനിർത്തുകയും മുഖക്കുരു വർധിപ്പിക്കുകയും ചെയ്യും. സുഷിരങ്ങൾ അടഞ്ഞ് നെറ്റിയിലും മുടിയിഴകൾക്കിടയിലും കുരുക്കൾ ഉണ്ടാകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കറ്റാർവാഴ മുടിയെ സംരക്ഷിക്കാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും നല്ലതാണ് .

*  സ്കിൻകെയർ ഉൽപ്പന്നങ്ങൾ അമിതമായി ഉപയോഗിക്കുന്നതും മുഖക്കുരുവിന് കാരണമാകും. ഉൽപ്പന്നങ്ങൾ മാറി മാറി ഉപയോഗിക്കാതെ നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്ത് സ്ഥിരമായി അവ ഉപയോഗിക്കുക. മറിച്ചായാൽ, ചർമ്മത്തിൽ ചൊറിച്ചിൽ, റെഡ്നെസ് എന്നിവയിലേക്ക് നയിച്ചേക്കാം, അങ്ങനെ മുഖക്കുരു പൊട്ടിപ്പുറപ്പെടുന്നു. മുഖക്കുരു മാറാനായി ഉപയോഗിക്കുന്ന നിരവധി ഉൽപ്പന്നങ്ങൾ, ക്രീമുകൾ എന്നിവയും മുഖക്കുരുവിന് കാരണമാകാം.

* മുഖത്തെ രോമം നീക്കം ചെയ്യുന്നത് ചിലപ്പോൾ മുഖക്കുരുവിന് കാരണമാകും. രോമം നീക്കം ചെയ്തതിനുശേഷമുണ്ടാകുന്ന ചൊറിച്ചിലിലൂടെ മുഖത്ത് തടിപ്പുണ്ടാകും. എന്നാൽ എല്ലാവരിലും ഈ പ്രശ്നങ്ങൾ ഉണ്ടാകില്ല. ചർമ്മത്തിൻറെ തരം അനുസരിച്ച് പ്രശ്നങ്ങളുണ്ടാകാം.

* സംസ്കരിച്ച ഭക്ഷണം അമിതമായി കഴിക്കുന്നത് ചർമ്മത്തിന് നല്ലതല്ല. ഇത് ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുകയും മെറ്റബോളിസം താറുമാറാക്കുകയും ചെയ്യും. മുഖക്കുരുവിന് ഇത് കാരണമാകും. ആരോഗ്യകരമായ ചർമ്മം നിലനിർത്താൻ പച്ചക്കറികൾ, പോഷക സമൃദ്ധമായ ഭക്ഷണം എന്നിവ വേണം. ചിപ്സ്, ചോക്ലേറ്റ്, സ്നാക്സ്, ജങ്ക് ഫുഡ് എന്നിവ അമിതമായി കഴിക്കുന്നതാകാം ചിലരിലെ മുഖക്കുരുവിന്റെ കാരണം.

English Summary: Avoid these habits to control acne
Published on: 05 June 2022, 06:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now