1. Health & Herbs

മുഖക്കുരു മാറി മുഖകാന്തി വർധിക്കാൻ ആയുർവേദ മാർഗങ്ങൾ

പാച്ചോറ്റിത്തൊലി, കൊത്തമ്പാലയരി, വയമ്പ് ഇവയുടെ മിശ്രിതം മുഖത്ത് ലേപമായി ഉപയോഗിച്ചാൽ മുഖക്കുരുവും അതോടനുബന്ധിച്ചുള്ള കറുത്ത പാടുകളും നിശ്ശേഷം മാറും. ചണംപയറ് അരച്ച് നെയ്യും പാലും ചേർത്ത് മുഖത്ത് തേക്കുന്നത് നല്ലതാണ്.

Arun T

ഇനി പറയുന്ന ആയുർവേദ മാർഗങ്ങൾ മുഖക്കുരു മാറി മുഖകാന്തി വർധിക്കാൻ സഹായിക്കുന്നവയാണ്:

  • പാച്ചോറ്റിത്തൊലി, കൊത്തമ്പാലയരി, വയമ്പ് ഇവയുടെ മിശ്രിതം മുഖത്ത് ലേപമായി ഉപയോഗിച്ചാൽ മുഖക്കുരുവും അതോടനുബന്ധിച്ചുള്ള കറുത്ത പാടുകളും നിശ്ശേഷം മാറും.
  • ചണംപയറ് അരച്ച് നെയ്യും പാലും ചേർത്ത് മുഖത്ത് തേക്കുന്നത് നല്ലതാണ്.
  • ഉമിയില്ലാത്തതും മിനുസമുള്ളതും ആയ യവത്തിന്റെ പൊടി,ഇരട്ടിമധുരം, പാച്ചോറ്റിത്തൊലി ഇവ അരച്ചുതേച്ചാൽ മുഖത്തിന് സ്വർണതുല്യമായ തിളക്കമുണ്ടാകും.
  • പേരാലിൻ തളിര്, നാളികേരത്തിന്റെ ചിരട്ട ഇവ പച്ചവെള്ളത്തിൽ അരച്ച് പുരട്ടാം.
  • ഏലാദിഗണ ചൂർണം, നാൽപാമരാദി ചൂർണം, ലോധോദി ചൂർണം ഇവ മുഖക്കുരുവിന് നല്ലതാണ്.
  • പഞ്ചവൽക്കാദി തൈലം, ഏലാദി തൈലം ഇവ പുരട്ടുന്നത് നല്ലതാണ്. എണ്ണമയം ഉള്ള ചർമം ആണെങ്കിൽ ഇവയുടെ തന്നെ ചൂർണങ്ങൾ ഉപയോഗിക്കാം.
  • മഞ്ചട്ടിപ്പൊടി തേനിൽ ചാലിച്ച് പുരട്ടുക.
  • കുങ്കുമാദി തൈലം പുരട്ടുന്നതും അതുപയോഗിച്ചുള്ള നസ്യവും വളരെ ഫലപ്രദമാണ്.
  • ചെറുനാരങ്ങാനീരും വെളിച്ചെണ്ണയും ചേർത്ത് മുഖത്തിട്ട് ഉണങ്ങിയശേഷം കഴുകിക്കളയുക.
  • രക്തചന്ദനം പനിനീരിലോ മുലപ്പാലിലോ പശുവിൻപാലിലോ അരച്ചിടുക.
  • ആപ്പിൾ, വെള്ളരിക്ക, പപ്പായ ഇവയിലൊന്ന് അരച്ചെടുത്ത് മുഖത്ത് ലേപനം ചെയ്ത് ഒരു മണിക്കൂർ കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയുക.
  • തുളസിയില നീര് പുരട്ടുക.
  • ചെറുനാരങ്ങാനീര് ചെറുചൂടുവെള്ളത്തിൽ കുടിക്കുക.
  • ആര്യവേപ്പിലയും മഞ്ഞളും അരച്ചിടുക.
  • ചന്ദനം അരച്ച് പുരട്ടുക.
  • ചന്ദനവും കുറച്ച് കർപ്പൂരവും അരച്ച് രാത്രി മുഖത്തിടുക.
  • മഞ്ഞൾ, ചന്ദനം, പേരാലിന്റെ പഴുത്ത ഇല, കൊട്ടം, വയമ്പ്, ഗോരോചനം എന്നിവ പാലിൽ അരച്ച് പുരട്ടുക.
  • കസ്തുരിമഞ്ഞൾ പാൽപ്പാടയിൽ അരച്ച് മുഖത്ത് പുരട്ടുക.
  • ഉള്ളി അരച്ച് ചെറുനാരങ്ങാനീരും ചേർത്ത് കിടക്കാൻ നേരം മുഖത്ത് പുരട്ടുക. അതിരാവിലെ ചെറുപയർപൊടിയും വെള്ളവും ചേർത്ത് കഴുകിക്കളയുക.
  • തേങ്ങാവെള്ളം കൊണ്ട് മുഖം കഴുകുക. തേങ്ങാവെള്ളം കുടിക്കുന്നതും നല്ലതാണ്.
  • കോലരക്ക് പൊടിച്ചിട്ട് വെള്ളം തിളപ്പിച്ച് മുഖം കഴുകുക.
  • നിലപ്പനക്കിഴങ്ങ് ആട്ടിൻപാലിൽ അരച്ച് തേനും ചേർത്ത് മുഖത്ത് പുരട്ടിയാൽ മുഖകാന്തി വർധിക്കും.
  • ഈ ലേപനങ്ങൾകൊണ്ടൊന്നും മുഖക്കുരു മാറിയില്ലെങ്കിൽ ഛർദിപ്പിക്കുക, നസ്യം ചെയ്യുക, വിരേചനം (വയറിളക്കൽ) മുതലായ പഞ്ചകർമ ചികിത്സകൾ ചെയ്താൽ രോഗം പൂർണമായും ശമിക്കുന്നതാണ്.
English Summary: pimples remove by ayurveda

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds