മാസാവസാനം ആകുന്നതിനു മുൻപ് തന്നെ ശമ്പള പൈസ കാലിയാക്കുകയാണ് മിക്കവരുടേയും പതിവ്. ചിലവുകൾ ചെയ്യുന്ന പണം എത്രയാണെന്ന് എഴിതിവെയ്ക്കുന്നത് ആ മാസത്തെ അധിക ചിലവ് കണ്ടുപിടിക്കുവാൻ എളുപ്പമാക്കും. ഇനി പറയുന്ന കാര്യങ്ങളിൽ കുറച്ച് ശ്രദ്ധ ചെലുത്തിയാൽ അനാവശ്യ ചിലവുകള്‍ കുറയ്‌ക്കാൻ സാധിക്കുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: വീട്ടിലിരുന്ന് ഒരു ലക്ഷം വരെ വരുമാനം, ഓൺലൈൻ വിപണിയിലെ പുതു സംരംഭ സാധ്യത
* അധികംപേരും ഇന്ന് ക്രെഡിറ്റ് കാര്‍ഡുകളും യുപിഐയും ഉപയോഗിച്ച് സാമ്പത്തിക ഇടപാട് നടത്തുന്നവരാണ്. ഇവ ഉപയോഗിക്കുമ്പോൾ ഏളുപ്പത്തില്‍ ഇടപാട് നടത്താന്‍ സാധിക്കും എന്നത് തന്നെയാണ് ഓണ്‍ലൈന്‍ ഇടപാട് തിരഞ്ഞെടുക്കാന്‍ കാരണം. എളുപ്പത്തില്‍ കാശ് കാലിയാക്കുന്നതിന് ഇത് കാരണമാകും. അതിനാല്‍ ഓണ്‍ലൈന്‍ ഇടപാടില്‍ പണം ചിലവഴിക്കുന്നത് കുറക്കുക.
ബന്ധപ്പെട്ട വാർത്തകൾ: വെറും 300 രൂപ നിക്ഷേപിച്ചാൽ ഇരട്ടി വരുമാനം : കുരുമുളക് കൃഷിയിലൂടെ വരുമാനം ഇരട്ടിപ്പിക്കാം
* ദിവസവും നടത്തുന്ന ദൂരയാത്രകള്‍ക്ക് കാറോ ബൈക്കോ എടുക്കുന്നത് കുറയ്ക്കുക. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുക. ഇത്തരത്തില്‍ ഒരു പാട് പണചിലവ് കറയ്ക്കുവാന്‍ കഴിയു
* ദിവസേന പലചരക്ക് സാധനങ്ങള്‍ വാങ്ങുന്ന ശീലമുണ്ടെങ്കില്‍ നിര്‍ത്തുക. ഗുണമേന്മയുള്ള പലചരക്ക് സാധനങ്ങള്‍ മൊത്തവിലയ്ക്ക് വില്‍ക്കുന്ന ഒരു സ്റ്റോര്‍ തിരഞ്ഞെടുത്ത് ഒരു മാസത്തേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങള്‍ വാങ്ങുകയാണെങ്കില്‍ കുറഞ്ഞ വിലയില്‍ നിങ്ങള്‍ക്ക് ധാരാളം പണം ലാഭിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: വർഷം 5 മുതൽ 10 ലക്ഷം വരെ വരുമാനം തരും കശുമാങ്ങ
* മാസത്തില്‍ ഒന്നോ രണ്ടോ തവണ പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ പലപ്പോഴും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുകയോ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയോ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യം മാത്രമല്ല സമ്പാദ്യവും അതുവഴി ഇല്ലാതാകുന്നു.
* പുകവലി, മദ്യപാനം എന്നിവ നിങ്ങളുടെ പോക്കറ്റ് പെട്ടെന്ന് കാലിയാക്കും. ശാരീരിക ആരോഗ്യത്തിന് ഹാനികരമായ ഇവയിൽ ചിലവഴിക്കുന്ന പണം ചേര്‍ത്താല്‍ പ്രതിമാസ ചെലവുകള്‍ എളുപ്പത്തില്‍ കുറക്കാം.