1. Organic Farming

വീട്ടിലിരുന്ന് ഒരു ലക്ഷം വരെ വരുമാനം, ഓൺലൈൻ വിപണിയിലെ പുതു സംരംഭ സാധ്യത

ആരോഗ്യദായകവുമായ ചില ഇലകൾ ഉണക്കി വേണ്ടവിധത്തിൽ മാർക്കറ്റിങ് ചെയ്തു വിപണിയിൽ എത്തിച്ചാൽ നല്ല വില തന്നെ ലഭ്യമാകും.

Priyanka Menon
മുരിങ്ങയില പൊടി
മുരിങ്ങയില പൊടി

വീട്ടിലിരുന്ന് മികച്ച വരുമാനം നേടുന്ന അനവധി പേർ നമുക്ക് ചുറ്റിലുമുണ്ട്. അതിൽ മിക്കവരും ഓൺലൈൻ വിപണിയിൽ നിന്നാണ് നേട്ടങ്ങൾ കൊയ്യുന്നത്. അത്തരത്തിൽ ലക്ഷങ്ങൾ വരുമാനം നേടാവുന്ന മികച്ച വരുമാന സാധ്യതയെക്കുറിച്ച് ആണ് ഇനി പറയുന്നത്.

ഇന്നത്തെ കാലത്ത് മിക്കവരും ഭക്ഷണം വരെ ഓൺലൈനായി ബുക്ക് ചെയ്തു വീട്ടിലെത്തിക്കുന്നവരാണ്. അതുപോലെതന്നെ ജൈവം എന്ന് കേട്ടാൽ എന്തുവിലകൊടുത്തും വാങ്ങുന്നവരും ആണ്. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടുവളപ്പിൽ ഉള്ളതും, ആരോഗ്യദായകവുമായ ചില ഇലകൾ ഉണക്കി വേണ്ടവിധത്തിൽ മാർക്കറ്റിങ് ചെയ്തു വിപണിയിൽ എത്തിച്ചാൽ നല്ല വില തന്നെ ലഭ്യമാകും. പ്രത്യേകിച്ച് ആരോഗ്യദായകമായ മുരിങ്ങയില, ചെമ്പരത്തിയില, കറിവേപ്പില തുടങ്ങിയവ. ഈ ഇലചെടികളെല്ലാം തന്നെ നിരവധി രോഗങ്ങൾക്ക് മറുമരുന്നാണ്.

ബന്ധപ്പെട്ട വാർത്തകൾ: വർഷം 5 മുതൽ 10 ലക്ഷം വരെ വരുമാനം തരും കശുമാങ്ങ

എങ്ങനെ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാം

കറിവേപ്പില

ജൈവരീതിയിൽ നിങ്ങളുടെ വീട്ടിൽ കൃഷി ചെയ്യുന്ന കറിവേപ്പില ഉപയോഗപ്പെടുത്തി ചമ്മന്തി പൊടിയും, വേപ്പില കട്ടിയും നിർമ്മിച്ചു വിപണിയിൽ എത്തിച്ചാൽ നല്ല വരുമാനം ഉറപ്പിക്കാം. കൂടാതെ ഇത് ഉപയോഗിച്ച് ഹെയർ ഓയിൽ നിർമ്മിച്ചു വിപണിയിലേക്ക് എത്തിച്ചാലും നല്ല വില ലഭ്യമാകും.

മുരിങ്ങയില പൊടി

സൂപ്പർ ഫുഡ് എന്നറിയപ്പെടുന്ന മുരിങ്ങയിലയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് നിലവിൽ നല്ല ഡിമാൻഡാണ് ലഭ്യമാകുന്നത്. ഇതിൻറെ ഉണങ്ങിയ ഇലകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഇത് ഉപയോഗിച്ച ടീ ബാഗ്, ക്യാപ്സ്യൂൾ തുടങ്ങിയവ നിർമ്മിച്ചു ഈ രംഗത്ത് നേട്ടങ്ങൾ കൊയ്യുന്ന അനവധിപേർ കേരളത്തിൽ ഉണ്ട്. ഏകദേശം 10 കിലോ മുരിങ്ങയില ഉണക്കുമ്പോൾ ഒരു കിലോയോളം മുരിങ്ങയില ലഭ്യമാക്കുന്നു. നമ്മൾ എടുക്കുന്ന കഠിനാദ്ധ്വാനത്തിന്റെ ഫലം വിപണിയിൽ എത്തുമ്പോൾ ലഭ്യമാകും എന്നത് സുനിശ്ചിതം.

അകത്തിയില

അകത്തിയുടെ പൂവും ഇലയും ഔഷധ ഗുണങ്ങളുടെ കലവറയാണ്. അതുകൊണ്ടുതന്നെ ഇതിൻറെ ഉണങ്ങിയ ഇലകൾ വാങ്ങുവാൻ ആവശ്യക്കാരുണ്ട്. പ്രത്യേക പരിചരണം വേണ്ടാത്ത ഇത് ഉണക്കി മനോഹരമായ പാക്കറ്റിൽ പായ്ക്ക് ചെയ്താൽ ലാഭം നേടാം.

Some healthy leaves can be dried, properly marketed and marketed for a good price. Especially healthy coriander leaves, saffron leaves and curry leaves.

മണി തക്കാളിയുടെ ഇല

നിരവധി രോഗങ്ങൾക്ക് ഫലപ്രദമായ ഒറ്റമൂലി എന്ന് ആയുർവേദം വിശേഷിപ്പിക്കുന്ന മണി തക്കാളിയുടെ ഇലയ്ക്കും പൂവിനും വിപണിയിൽ നല്ല വില ലഭ്യമാകും.

ബന്ധപ്പെട്ട വാർത്തകൾ: ഉപ്പ് ബിസിനസ്സ്: ഒരു ലക്ഷം രൂപയുണ്ടെങ്കിൽ രണ്ട് ലക്ഷത്തോളം വരുമാനം നേടാം

റോസാ പൂവ്

നല്ല ചുവപ്പുനിറമുള്ള റോസിന്റെ ഇതളുകൾ ഉണക്കിപ്പൊടിച്ച് ഫെയ്സ് പാക്ക് എന്ന നിലയിൽ ഉപയോഗിക്കുന്നതിനാൽ ബ്യൂട്ടിപാർലറുകളിൽ ഇതിന് ആവശ്യക്കാർ ഏറെയാണ്.

ചെമ്പരത്തി ഇല

മികച്ച പ്രകൃതിദത്ത ഷാംപൂ ആണ് ചെമ്പരത്തിയില. അതുകൊണ്ടുതന്നെ ഓൺലൈൻ സൈറ്റുകളിൽ ചെമ്പരത്തി ഇലയ്ക്ക് ആവശ്യക്കാർ ഏറെയാണ്. ഇതിൻറെ ഉപയോഗം മുടി കരുത്തോടെ വളരാനും, താരൻ നിയന്ത്രണവിധേയമാക്കാനും മികച്ചതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ലക്ഷങ്ങൾ പ്രതിമാസ വരുമാനം നേടാനായി വീട്ടിൽ തന്നെ ഈ ആശയം പരീക്ഷിച്ചുനോക്കൂ

English Summary: Up to Rs 1 lakh income from home, new entrepreneurial potential in online marketplace

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds