Updated on: 22 July, 2022 2:48 PM IST
Ayurveda is best for hair care

മുടിയിൽ പൊതുവേ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് മുടി കൊഴിച്ചിൽ, താരൻ, മുടിയറ്റം പിളരുക, ഡ്രൈ ഹെയർ തുടങ്ങിയവ.   ഈ പ്രശ്‌നങ്ങൾ നേരിടുന്നവർ നിരവധിയാണ്.  പരിഹാരത്തിനായി പലരും പല രീതികളും കൈകൊള്ളുന്നുണ്ട്.  മുടി സംരക്ഷണത്തിന് പാർശ്വഫലങ്ങളൊന്നും ഇല്ലാത്ത ആയുര്‍വേദ ചികിത്സ പരീക്ഷിച്ചു നോക്കാം. ഇതിനെ കുറിച്ചാണ് വിശദീകരിക്കുന്നത്.

മുടിയുടെ സംരക്ഷണത്തിനായി ആയുര്‍വേദത്തില്‍ നിരവധി ചികിത്സാരീതികളുണ്ട്. എന്നാൽ മുടിയുടെ തരങ്ങൾ അനുസരിച്ചാണ് ചികിത്സകള്‍ ചെയ്യുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: മുടിയുടെ സർവ്വ പ്രശ്നങ്ങൾക്കും മഞ്ഞൾ പേസ്റ്റ്; കൂട്ട് തയ്യാറാക്കാനും എളുപ്പം

വാത ടൈപ്പ് ഹെയര്‍:  ഈ മുടിയുള്ളവക്ക് പൊതുവേ വളരെ നേരിയതും പരുക്കന്‍ മുടിയുമായിരിക്കും. ഇത് വളരെ വേഗത്തില്‍ വളരുന്നവയും അതുപോലെ ചുരുണ്ട് കിടക്കുന്നവയുമായിരിക്കാം.  ഒട്ടും മൃദുലമല്ലാത്തതിനാല്‍  ഇഷ്ടത്തിനൊത്ത് സ്റ്റൈല്‍ ചെയ്യുവാന്‍ സാധിക്കാറില്ല

പിത ടൈപ്പ് ഹെയര്‍: മുടി വളരെ കട്ടിയുള്ളതും മൃദുലമായതും അതുപോലെ കോലന്‍ മുടിയുമായിരിക്കും. ഇത് എല്ലാവര്‍ക്കും വളരെ എളുപ്പത്തില്‍ തന്നെ ഹാന്റില്‍ ചെയ്യുവാന്‍ സാധിക്കുന്നവയാണ്.

കഫ ടൈപ്പ് ഹെയര്‍: ഇത്തരം മുടി പരുപരുത്തതാണെങ്കിലും നല്ല ഉള്ള് ഉള്ളതുപോലെ തോന്നിക്കും. ഇത്തരത്തിലുള്ള മുടി ലഭിക്കുവാനാണ് മിക്കവരും ആഗ്രഹിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: മുടിയുടെ സംരക്ഷണത്തിൽ പതിവായി വരുത്തുന്ന തെറ്റുകൾ

മുടിയുടെ ആരോഗ്യത്തിനെ ബാധിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. അതില്‍ ഒന്നാണ് അമിതമായ സ്‌ട്രെസ്സ്. തലയിലെ താരന്‍, പോഷകക്കുറവ് എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നവയാണ്.

ചൊറിച്ചില്‍ മാറ്റുവാൻ, ആഴ്ച്ചയില്‍ രണ്ടോ അല്ലെങ്കില്‍ മൂന്നോ ദിവസം തലകുളിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തില്‍ ചെയ്താല്‍ തന്നെ തലയില്‍ ചെളി ഇരിക്കാതിരിക്കുവാനും ചൊറിച്ചില്‍ ഇല്ലാതിരിക്കുവാനും സഹായിക്കുന്നുണ്ട്.  ഇതുമാത്രമല്ല, വീട്ടില്‍ തന്നെ ചെയ്യാവുന്ന മറ്റൊരു വിദ്യകൂടിയുണ്ട്. വെളിച്ചെണ്ണയും നാരങ്ങാ നീരും മിക്‌സ് ചെയ്ത് എടുക്കുക, ഇത് തലയോട്ടിയില്‍ സാവധാനത്തില്‍ പുരട്ടാവുന്നതാണ്. ചെമ്പരത്തിയുടെ പൂവും അതിൻറെ ഇലയും ഒരേ അളവിൽ എടുത്ത് അതിലേയ്ക്ക് തൈരും നാരങ്ങാ നീരും ചേര്‍ത്ത് പുരട്ടാവുന്നതാണ്. ഇതും സ്‌കാള്‍പ്പ് ക്ലീന്‍ ആക്കുവാന്‍ നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: പല തരത്തിലുള്ള താരനെ തിരിച്ചറിഞ്ഞ്, എങ്ങനെ നിയന്ത്രണ വിധേയമാക്കാം

മുടി നേര്‍ത്തതാകുന്നതും കൊഴിയുന്നതും വേഗം നരയ്ക്കുന്നതുമെല്ലാം പിത ഇംബാലന്‍സിന്റെ ലക്ഷണങ്ങളാണ്. ഇത് കുറയ്ക്കുവാന്‍ നന്നായി വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്.  ഇത് കുറയ്ക്കുവാന്‍ നെല്ലിക്ക അരച്ച് തലയില്‍ തേയ്ക്കുന്നത് നല്ലതാണ്. നെല്ലിക്ക പേയ്സ്റ്റിലേക്ക് തൈരും ചേര്‍ത്ത് അരച്ചെടുക്കാവുന്നതാണ്. ഇത് തലയില്‍ തേച്ച് പിടിപ്പിച്ചതിനുശേഷം നന്നായി കഴുകി കളയാവുന്നതാണ്.

വളരെ കട്ടിയുള്ളതും ഓയ്‌ലിയുമായിട്ടുള്ള മുടി കഫ ഇംബാലന്‍സ് ഉള്ളവയാണ്. ശരീരത്തില്‍ അമിതമായി കഫത്തിന്റെ പ്രശ്‌നമുള്ളവരില്‍ തലയില്‍ അമിതമായി എണ്ണമയം കണ്ടുവരാറുണ്ട്. ഇത്തരം പ്രകൃതക്കാര്‍ക്ക് മുടിയ്ക്ക് കുറച്ച് മെയ്ന്റനന്‍സ് മാത്രമാണ് അത്യാവശ്യമായി വരുന്നത്. ഇവരില്‍ മുടി പൊട്ടിപോകുന്നത്, വളരെ നേരത്തെ മുടി നരയ്ക്കുന്നത് പോലുള്ള പ്രശ്‌നങ്ങള്‍ കാണാറില്ലെങ്കിലും തലയില്‍ വേഗത്തില്‍ ചെളി അടിഞ്ഞുകൂടുവാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു ഇത്തരം പ്രകൃതക്കാര്‍ ഇടയ്ക്ക് നന്നായി തല മസാജ് ചെയ്യുന്നതും, ത്രിഫല ഉപയോഗിച്ച് തലമുടി ക്ലെന്‍സ് ചെയ്യുന്നതുമെല്ലാം നല്ലതാണ്. ഇത് തലയിലെ താരന്‍ കുറയ്ക്കുവാനും സഹായിക്കും.

മുടി പൊട്ടിപോകുന്നത്, തുമ്പ് രണ്ടായിപോകുന്നത് എല്ലാം തന്നെ വാത ദോഷത്തിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്. ഇത് കുറയ്ക്കുവാന്‍ ഹെയര്‍ ഓയില്‍ ഉപയോഗിച്ച്  മസാജ് ചെയ്യണം. മസാജ് ചെയ്ത ശേഷം ചെറുചൂടുവെള്ളത്തില്‍ തല കഴുകി എടുക്കുക. തലകഴുകുമ്പോള്‍ വീര്യം കുറഞ്ഞ ഷാംപൂ വേണം ഉപയോഗിക്കാൻ.  ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ചായ കാപ്പി എന്നിവയെല്ലാം ഉപേക്ഷിക്കേണ്ടതാണ് അനിവാര്യമായ കാര്യമാണ്.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Ayurveda is best for hair care
Published on: 22 July 2022, 11:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now