1. Environment and Lifestyle

മുടിയുടെ സംരക്ഷണത്തിൽ പതിവായി വരുത്തുന്ന തെറ്റുകൾ

നിങ്ങളുടെ മുടിയെ ദോഷകരമായി ബാധിക്കുന്ന ചില മുടി സംരക്ഷണ ദിനചര്യകൾ നമ്മൾ ചെയ്യാറുണ്ട്. അത്തരം തെറ്റുകൾ ആവർത്തിക്കാതെ ഇരുന്നാൽ തന്നെ മുടി സംരക്ഷണം എളുപ്പമാകും.

Saranya Sasidharan
hair care mistakes that you did daily
hair care mistakes that you did daily

നിങ്ങളുടെ മുടി നിങ്ങളുടെ സ്വത്താണ്, സമ്പത്താണ്. നല്ല ഉള്ളും, കറുപ്പും, ആരോഗ്യവുമുള്ള മുടി ആരാണ് ഇഷ്ടപ്പെടാത്തത് അല്ലെ? പ്രകൃതി ദത്തമായ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചും അല്ലാതേയും മുടിയെ സംരക്ഷിക്കാൻ നാം എല്ലാവരും ശ്രദ്ധിക്കാറുണ്ട്. എന്നിരുന്നാലും അറിയാതെ നിങ്ങളുടെ മുടിയെ ദോഷകരമായി ബാധിക്കുന്ന ചില മുടി സംരക്ഷണ ദിനചര്യകൾ നമ്മൾ ചെയ്യാറുണ്ട്. അത്തരം തെറ്റുകൾ ആവർത്തിക്കാതെ ഇരുന്നാൽ തന്നെ മുടി സംരക്ഷണം എളുപ്പമാകും.

എന്തൊക്കെയാണ് സ്ഥിരമായി നമ്മൾ വരുത്തുന്ന തെറ്റുകൾ

ചൂടുവെള്ളം ഉപയോഗിച്ച് മുടി കഴുകുക

നിങ്ങളുടെ മുടി ഒരു സലൂണിൽ കഴുകുമ്പോൾ, അവർ ചൂട് വെള്ളമാണ് ഉപയോഗിക്കുന്നത്, എന്നാൽ വീട്ടിലായിരിക്കുമ്പോൾ നമ്മൾ ചിലപ്പോൾ ചൂടുവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നു. ഇങ്ങനെ ചെയ്യുന്നത് തെറ്റാണ്. ഇത് നിങ്ങളുടെ മുടി ഡ്രൈ ആക്കുകയും തിളക്കം കുറയ്ക്കുകയും ചെയ്യുന്നു. ചെറുചൂടുള്ള വെള്ളത്തിൽ മുടി കഴുകുന്നതും അത്ര മോശമല്ല. എന്നിരുന്നാൽ തന്നെയും തണുത്ത വെള്ളത്തിൽ തലമുടി കഴുകുന്നതാണ് എല്ലായ്പ്പോഴും നല്ലത്.

എല്ലാ ദിവസവും മുടി കഴുകുന്നത് മലയാളികളുടെ ശീലമാണ് എന്നാൽ അത് അത്ര നല്ലതല്ല, മാത്രമല്ല ദിവസവും മുടി ഷാംപൂ ചെയ്യുന്നതും അത്ര നല്ലതല്ല. വളരെ എണ്ണമയമുള്ള മുടി ഉണ്ടെങ്കിൽ മാത്രം ദിവസവും കഴുകുക.
തലയോട്ടിയിലെ അധിക എണ്ണയും അഴുക്കും ഒഴിവാക്കുന്നത് ശുചിത്വത്തിന് പ്രധാനമാണ്. നിങ്ങളുടെ മുടിയിഴകൾ ശുദ്ധവും എണ്ണമയമില്ലാത്തതുമാണെന്ന് തോന്നുന്നുവെങ്കിൽ, എല്ലാ ദിവസവും ഷാംപൂ ചെയ്യേണ്ട ആവശ്യമില്ല. ആഴ്ചയിൽ രണ്ടോ തവണയോ കഴുകുന്നത് നല്ലതാണ്.

ഇറുകിയ ഹെയർസ്റ്റൈലുകൾ

ഇടയ്ക്കിടെ ഇറുകിയ ശൈലിയിൽ മുടി കെട്ടുന്നത് നിങ്ങളുടെ മുടികൾക്ക് കേടുവരുത്തും. ചില ഹെയർസ്റ്റൈലുകൾക്ക് വേണ്ടി നിങ്ങൾ മുടി വളരെ മുറുകെ പിടിക്കുമ്പോൾ, അത് രോമകൂപങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും മുടി പിളരുകയും മുടിയിഴകളെ ദുർബലമാക്കുകയും ചെയ്യുന്നു. ഇറുകിയ ബൺ, പോണിടെയിലുകൾ, ടീസ്ഡ് പൂഫുകൾ തുടങ്ങിയ സ്റ്റൈലുകൾ നിങ്ങളുടെ മുടിയെ നശിപ്പിക്കും. തെറ്റായ ഹെയർ ടൈകൾ ഉപയോഗിക്കുന്നത് കൊണ്ടും നിങ്ങളുടെ മുടി പൊട്ടാം.

ബന്ധപ്പെട്ട വാർത്തൾ : കട്ടിയുള്ള കറുത്ത മുടിക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം ആയുർവേദ എണ്ണക്കൂട്ടുകൾ

നനഞ്ഞ മുടി ചീകുന്നത്

നനഞ്ഞിരിക്കുമ്പോൾ നിങ്ങളുടെ തലമുടി അതിലോലമാണ്, അത്കൊണ്ട് തന്നെ അത് ചീകുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കും. മാത്രമല്ല നനഞ്ഞ മുടിയിൽ കിടന്നുറങ്ങുന്നത് മുടിയെ ഒരുപോലെ നശിപ്പിക്കും. വീതിയേറിയ പല്ലുള്ള ചീപ്പ് ഉപയോഗിച്ച് ചീകുന്നതാണ് ഏറ്റവും നല്ലത്.

ഹെയർ മാസ്കുകൾ

നിങ്ങൾ എല്ലാ ആഴ്‌ചയിലും അല്ലെങ്കിൽ കുറഞ്ഞത് രണ്ടാഴ്ചയിലൊരിക്കലും ഹെയർ മാസ്‌കുകൾ പ്രയോഗിക്കണം. എന്നിരുന്നാലും, പല സ്ത്രീകളും ഈ ഹെയർകെയർ പ്രക്രിയ ഒഴിവാക്കുന്നു, അതിന് കാരണം അത് ചിലവേറിയ പ്രക്രിയയാണെന്നാണ് പറയുന്നത്.

ബന്ധപ്പെട്ട വാർത്തൾ : രാത്രിയിൽ മുടി അഴിച്ചിടുന്നതാണോ കെട്ടിവെക്കുന്നതാണോ നല്ലത്

ഇൻറർനെറ്റിൽ ധാരാളം DIY ഹെയർ മാസ്ക് കുറിപ്പുകൾ ലഭ്യമാണ്. അവ നിങ്ങളുടെ മുടിയിൽ ജലാംശം നിലനിർത്തുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. തിളങ്ങുന്നതും ആരോഗ്യമുള്ളതുമായ മുടി ലഭിക്കാൻ നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യമാണിത്.

English Summary: hair care mistakes that you did daily

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds