Updated on: 5 July, 2022 7:32 PM IST
ജലദോഷം മാറാൻ ആയുർവേദ വിധികൾ

മഴക്കാലം രോഗങ്ങളുടെ കൂടെ കാലമാണ്.പനി, ജലദോഷം, തൊണ്ടവേദന, ചുമ തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾ പലരേയും അലട്ടുന്നു. എന്നാൽ ഈ രോഗങ്ങളിൽ വെച്ച് എല്ലാവരിലും അതിവേഗം പടർന്നു പിടിക്കുന്ന രോഗസാധ്യതയാണ് ജലദോഷം. ഇതൊരു വൈറസ് രോഗമാണ്. ഈ രോഗസാധ്യത പൂർണ്ണമായും അകറ്റുവാൻ സാധിക്കുന്ന ആയുർവേദവിധിപ്രകാരം ഉള്ള ചില ഔഷധക്കൂട്ടുകൾ താഴെ നൽകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: പനി വന്നാൽ ഉടൻ പാരസെറ്റാമോൾ: നിങ്ങളും ഈ തെറ്റുകൾ ചെയ്യാറുണ്ടോ?

ജലദോഷം മാറാൻ ആയുർവേദ വിധികൾ

1. ചുവന്നുള്ളി ചതച്ച് നെറ്റിയിൽ പുരട്ടുകയും കൂടെക്കൂടെ മണക്കുകയും ചെയ്യുക.

2. വാളൻപുളിയുടെ ഇലയുടെ ഞരമ്പ് എടുത്തു കഷായം വെച്ച് അതിൽ തിപ്പലിപ്പൊടി മേമ്പൊടി ചേർത്ത്       സേവിച്ചാൽ നല്ല ആശ്വാസം കിട്ടും.

3. തുമ്പയില പിഴിഞ്ഞ നീര് നസ്യം ചെയ്യുക .

4. കൊത്തമ്പാലരി കഷായംവച്ച് സേവിക്കുക.

5. കൂവളത്തില പിഴിഞ്ഞ നീരിൽ വെള്ളം ചേർത്തു നസ്യം ചെയ്യുക.

ബന്ധപ്പെട്ട വാർത്തകൾ: പനി മൂലം ഉള്ള കഫം പൂർണ്ണമായി മാറാൻ വീട്ടുവൈദ്യം

6. ഒന്നോ രണ്ടോ ചെറുനാരങ്ങയുടെ നീര് ഒരു ഗ്ലാസ് തിളക്കുന്ന വെള്ളത്തിൽ ഒഴിച്ച് പഞ്ചസാരയും ചേർത്ത് രാത്രി ഉറങ്ങുന്നതിനു മുമ്പ് കഴിക്കുക

7. കുരുമുളക് പൊടിച്ച് നെയ്യ്, പഞ്ചസാര ഇവയോട് ചേർത്തു കഷായം വച്ചോ പാലോ ചേർത്തോ സേവിക്കാം.

8. ദേവതാരു വേര് അരച്ച് പാലിൽ സേവിക്കുക.

9. തുളസിയില കഷായം കുടിക്കുക.

10. ചീരുളി കഷായം സേവിക്കുക.

11. സാമ്പ്രാണിയുടെ പുക ശ്വസിക്കുക.

12. പനിക്കൂർക്കയില ചുട്ട് ചാമ്പലാക്കി അത് തലയിൽ തിരുമ്മിയാൽ കുഞ്ഞുങ്ങളുടെ ജലദോഷം ഇല്ലാതാകും.

13. പനിക്കൂർക്ക ഇല വാട്ടിപ്പിഴിഞ്ഞ നീരിൽ പഞ്ചസാര ചേർത്ത് കൊടുത്താൽ മതി.

14. നാഗ ചെമ്പകത്തിന്റെ ഇല അരച്ച് നെറ്റിയിൽ പുരട്ടുക.

15. കരിഞ്ചീരകം കിഴികെട്ടി തുടർച്ചയായി മണത്തു കൊണ്ടിരിക്കുക.

Rainy season is the season with diseases. Many health problems like fever, cold, sore throat, cough etc. are bothering many.

16. കുരുമുളക് കഷായം സേവിക്കുക.

17. ഇഞ്ചി ചതച്ച് അതിൻറെ ഊറൽ മാറ്റി നീരെടുത്ത് ചുവന്നുള്ളി ചതച്ച് നീരും ചേർത്ത് തേനും ചേർത്ത് ഒന്നോ രണ്ടോ ടീസ്പൂൺ വീതം സേവിക്കുക.

18. ചുക്ക്, തിപ്പലി, കുരുമുളക് തുടങ്ങിയവ കഷായംവെച്ച് തേൻ ചേർത്ത് കഴിക്കുക.

19. ഇഞ്ചിപുല്ല്, കൽക്കണ്ടം, കുരുമുളക് ചുക്ക് ഇവ അരച്ച് സേവിക്കുക.

20. ഇഞ്ചിപുല്ല്, കുരുമുളക്, ചുക്ക് ഇവ കഷായം വെച്ച് കൽക്കണ്ടം മേമ്പൊടിയായി ചേർത്ത് സേവിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: കുട്ടികളിലെ തക്കാളിപ്പനി ഭയക്കേണ്ട കാര്യമുണ്ടോ?

English Summary: Ayurvedic techniques to cure cold within an hour
Published on: 05 July 2022, 05:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now