1. Health & Herbs

കുട്ടികളിലെ തക്കാളിപ്പനി ഭയക്കേണ്ട കാര്യമുണ്ടോ?

കേരളത്തിൽ വ്യാപകമായി പത്ത് വയസ്സിന് താഴെയുള്ള കുട്ടികളിൽ തക്കാളിപ്പനി റിപ്പോർട്ട് ചെയ്യുന്നു. ചിക്കൻപോക്സ് പോലെ ശരീരത്തിലും, വായയുടെ ഉള്ളിലും കുമിളകൾ ഉണ്ടാകുന്നതാണ് പ്രഥമ ലക്ഷണം.

Priyanka Menon
തക്കാളിപ്പനി
തക്കാളിപ്പനി

കേരളത്തിൽ വ്യാപകമായി പത്ത് വയസ്സിന് താഴെയുള്ള കുട്ടികളിൽ തക്കാളിപ്പനി റിപ്പോർട്ട് ചെയ്യുന്നു. ചിക്കൻപോക്സ് പോലെ ശരീരത്തിലും, വായയുടെ ഉള്ളിലും കുമിളകൾ ഉണ്ടാകുന്നതാണ് പ്രഥമ ലക്ഷണം. ഇതുകൂടാതെ പനി, ക്ഷീണം തുടങ്ങിയവയും കാണപ്പെടുന്നു. മഴക്കാല സമയത്താണ് കൂടുതലായും ഈ രോഗം പടർന്നു പിടിക്കുന്നത്. അപൂർവ്വമായി മുതിർന്നവരിലും രോഗം പ്രത്യക്ഷപ്പെട്ടേക്കാം. കോക്സാക്കി വൈറസ് അല്ലെങ്കിൽ എൻട്രോ വൈറസ് ഉണ്ടാക്കുന്ന ഒരു രോഗമാണ് ഇത്.

ബന്ധപ്പെട്ട വാർത്തകൾ: പനി വന്നാൽ ഉടൻ പാരസെറ്റാമോൾ: നിങ്ങളും ഈ തെറ്റുകൾ ചെയ്യാറുണ്ടോ?

ഏറ്റവും വിഷമകരമായ ഇതിൻറെ അവസ്ഥ കുട്ടികളുടെ വായയുടെ അകത്ത് കുമിളകൾ രൂപപ്പെടുന്നതും കുടിവെള്ളം പോലും ഇറക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കുന്നതും ആണ്. രോഗമുള്ള കുട്ടികൾ ഉപയോഗിച്ച കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റു കുട്ടികൾ തുടരുന്നത് മൂലം വൈറസ് പടരുന്നത് ആണ്. രോഗം മാറി ആഴ്ചകൾക്കു ശേഷം ചിലപ്പോൾ കൈകളിലെയും കാലുകളിലെയും നഖം നഷ്ടമാകാറുണ്ട്. ഇത് ഭയക്കേണ്ട കാര്യമല്ല, കുറച്ച് വൈകിയാലും പുതിയ നഖം വരും. രോഗം വന്നാൽ കുട്ടിയെ കുളിപ്പിക്കാതിരിക്കരുത്. ഈ രോഗം വന്നാൽ കുട്ടികളിൽ അനിയന്ത്രിതമായ വാശി ഉണ്ടായേക്കാം. ഇത് ക്ഷമയോടെ കൈകാര്യം ചെയ്യുക.

ബന്ധപ്പെട്ട വാർത്തകൾ: പനി മൂലം ഉള്ള കഫം പൂർണ്ണമായി മാറാൻ വീട്ടുവൈദ്യം

Hand Foot Mouth disease or Tomato fever is widely reported in children under ten years of age in Kerala.

ഈ സമയത്ത് അല്പം തണുപ്പ് ഉള്ള ഭക്ഷണങ്ങൾ കൊടുത്താൽ കുഴപ്പമില്ല. നന്നായി വേവിച്ച കഞ്ഞിയോ, പാലൊഴിച്ച ബ്രഡോ, പഴമോ, ബിസ്ക്കറ്റോ കുട്ടികൾക്ക് നൽകാം. കുട്ടികൾ ക്ഷീണം കൊണ്ട് അധികനേരം ഉറങ്ങുന്നത് കണ്ട് ഭയപ്പെടേണ്ട കാര്യമില്ല. കൂടാതെ ഈ സമയങ്ങളിൽ മൂത്രമൊഴിക്കൽ കുറവായിരിക്കും. കാരണം ഈ സമയങ്ങളിൽ ജലാംശം അധികം ഉള്ളിൽ പോകുന്നില്ല എന്നതുകൊണ്ട്. അതുകൊണ്ടുതന്നെ പരമാവധി കഞ്ഞിവെള്ളം ഏതെങ്കിലും വിധത്തിൽ കുഞ്ഞുങ്ങളുടെ ഉള്ളിൽ ആക്കുവാൻ ശ്രമിക്കുക. മുലയൂട്ടുന്ന കുഞ്ഞാണെങ്കിൽ പാൽ വലിച്ചു കുടിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുന്നു. അതുകൊണ്ട് അണുനശീകരണം ചെയ്ത പാത്രത്തിൽ പാൽ എടുത്തു സ്പൂൺ ഉപയോഗിച്ച് കുട്ടിക്ക് കൊടുക്കാൻ ശ്രമിക്കുക. ആൻറിബയോട്ടിക് ഡോക്ടർ നിർദ്ദേശിക്കുകയാണെങ്കിൽ കൊടുക്കാം. ഇത് ഫ്രിഡ്ജിൽ വയ്ക്കുവാൻ മറക്കരുത്. ഇത് നൽകുന്നതിന് അരമണിക്കൂർ മുൻപ് പുറത്ത് വച്ചാൽ മതി. ഒരിക്കൽ വന്നാൽ വീണ്ടും വരുവാൻ സാധ്യതയുള്ള രോഗം ആണെന്ന് മനസ്സിലാക്കുക. ഒരാഴ്ച മുതൽ പത്തു ദിവസം വരെ രോഗം നിൽക്കുന്നു.

എങ്ങനെ പ്രതിരോധിക്കാം

പനി കാണുമ്പോൾ തന്നെ ഡോക്ടറുടെ സഹായം തേടുക. അല്ലാതെ മെഡിക്കൽ ഷോപ്പിൽ നിന്ന് ലഭ്യമാകുന്ന ആൻറിബയോട്ടിക് കുട്ടികൾക്ക് നൽകരുത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്ന് കുട്ടികൾക്ക് നൽകുക.

നിർജലീകരണ സാധ്യത ഈ രോഗത്തിന് കൂടുതലായതിനാൽ ഏതെങ്കിലും വിധത്തിൽ വെള്ളം ഉള്ളിൽ ആക്കണം. പഴച്ചാറുകൾ കൊടുക്കുവാൻ സാധിച്ചാൽ നല്ലതാണ്. വ്യക്തി ശുചിത്വം ഉറപ്പുവരുത്തുക. ശരീരത്തിലുള്ള കുമിളകൾ പൊട്ടാതെ പ്രത്യേകം ശ്രദ്ധിക്കണം. രോഗ ലക്ഷണങ്ങൾ പൂർണമായും ഭേദമായെങ്കിൽ മാത്രം സ്കൂളുകളിൽ വിടുക. കുട്ടികൾ മലവിസർജനം നടത്തിയ ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. ഭക്ഷണം പാകം ചെയ്യുന്ന രീതി എപ്പോഴും കൈകൾ വൃത്തിയായി സൂക്ഷിക്കണം. കുളിപ്പിക്കുമ്പോൾ ഇളം ചൂടുവെള്ളം ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാൻ ടിപ്പുകൾ

English Summary: Is there anything to be afraid of tomato fever or hand foot mouth disease in children

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds