പണ്ട് കാലത്ത് എണ്ണ തേച്ച് കുളിക്കുക എന്നത് ഒരു ദൈനം ദിന ശീലമായിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം മാറിയിരിക്കുന്നു. അതിൻ്റെ കാരണം ഇപ്പോൾ നമുക്ക് ആവശ്യത്തിന് സമയം കിട്ടാറില്ല എന്നതാണ്. എണ്ണ തേച്ച് കുളിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നതിൽ ആർക്കും സംശയം ഉണ്ടാകില്ല, കാരണം സൌന്ദര്യസംരക്ഷണത്തിൽ വെളിച്ചെണ്ണ വിവിധ രീതികളിൽ ഉപയോഗിക്കാറുണ്ട്. ഇത് ആരോഗ്യത്തിനും സൌന്ദര്യത്തിനും ഒരുപോലെ ഗുണപ്രദമാണ്.
ഒരുപാട് ഗുണങ്ങളുള്ള പ്രകൃതിദത്ത ഉത്പ്പന്നമാണ് ആട്ടിയെടുത്ത വെളിച്ചെണ്ണ. ചെറിയ കുട്ടികളെ കുളിപ്പിക്കാൻ എപ്പോഴും വെളിച്ചെണ്ണ അല്ലെങ്കിൽ ഉരുക്കെണ്ണ ഉപയോഗിക്കാറുണ്ട്. വെളിച്ചെണ്ണ രണ്ടുവിധത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ്, നാളികേരത്തിൻ്റെ പാൽ തിളപ്പിച്ച് എണ്ണ വേർതിരിച്ച് എടുക്കുന്നതാണ് ഒരു രീതി. അല്ലെങ്കിൽ കൊപ്ര ആട്ടി എടുക്കാം. കടകളിൽ നിന്ന് വാങ്ങിക്കുന്ന എണ്ണകളേക്കഴിഞ്ഞും നല്ലത് ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയാണ്. നിങ്ങൾക്ക് മില്ലുകളിൽ നിന്ന് വാങ്ങിക്കാവുന്നതാണ്.
ആയുർവേദത്തിൽ വളരെയധികം ഔഷധങ്ങളിൽ വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്. ശരീരത്തിനെ പോഷിപ്പിക്കുന്നതിനോടൊപ്പം ക്ഷീണത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കും. വാതപിത്ത രോഗങ്ങളെ ഇല്ലാതാക്കുന്നതിനും വളരെ നല്ലതാണ് ഇത്. ശരീരത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും വളരെ നല്ലതാണ് വെളിച്ചെണ്ണ.
എണ്ണതേച്ച് കുളിക്കുന്നതിൻ്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ എന്ന് നിങ്ങൾക്കറിയാമോ? ശരീരത്തിൽ എണ്ണ തേച്ച് കുളിക്കുന്നത് അപ്പനപ്പൂപ്പൻമാർ ചെയ്യുന്ന കാര്യമായിരുന്നു, എന്നാൽ ഇപ്പോഴത്തെ ജീവിത രീതികളും സമയപ്രശ്നവും എല്ലാം കൊണ്ടും ആരും ഇത് ചെയ്യാറില്ല എന്നതാണ് വാസ്തവം.
എണ്ണ തേച്ച് കുളിക്കുന്നതിൻ്റെ ഗുണങ്ങൾ?
ശരീര ബലത്തിന്
ശരീരബലം ഉണ്ടാകുന്നതിന് വളരെ നല്ലതാണ് എണ്ണ തേച്ചുള്ള കുളി.
ശരീരത്തിൻ്റെ വളർച്ചയ്ക്ക്
ശരീരത്തിൻ്റെ വളർച്ചയ്ക്ക് വളരെ നല്ലതാണ് എണ്ണ തേച്ച് കുളിക്കുന്നത്. ഇത് കൊണ്ടാണ് കുട്ടികളെ കുളിപ്പിക്കുമ്പോൾ എണ്ണ തേച്ച് കുളിക്കുന്നത്.
ചർമ്മത്തിലെ പ്രശ്നങ്ങൾക്ക്
ചർമ്മത്തിലെ വിവിധ തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഒരു ഉത്തമ വൈദ്യമാണ് വെളിച്ചെണ്ണ, ചർമ്മത്തിലെ പാടുകളും മറ്റും ഇല്ലാതാക്കാൻ സഹായിക്കുന്നു.
മോയ്സ്ചുറൈസർ
വെളിച്ചെണ്ണ നല്ലൊരു മോയ്സ്ചുറൈസറാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ തേച്ച് കുളിക്കുന്നതോ അല്ലെങ്കിൽ വെളിച്ചെണ്ണ മുഖത്തോ കൈകാലുകളിലും തേച്ച് കുളിക്കുന്നത് ആരോഗ്യത്തിന് വളരെ ഫലപ്രദമാണ്. ഇത് ചർമ്മത്തിലെ പല പ്രശ്നങ്ങളും ഇല്ലാതാക്കുന്നു.
അഴുക്കിനെ ഇല്ലാതാക്കുന്നതിന്
ശരീരത്തിൻ്റെ അഴുക്കിനെ പൂർണമായും നീക്കുന്നതിന് വളരെ നല്ലതാണ് വെളിച്ചെണ്ണ. മാത്രമല്ല അപകടകരമായ ടോക്സിക്കിനെ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു.
ചൂടുകുരുവിനെ ഇല്ലാതാക്കുന്നതിന്
വെനൽക്കാലത്താണ് നമ്മുടെ ശരീരത്ത് ചുടുകുരു ഉണ്ടാകുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിന് വെളിച്ചെണ്ണ തേച്ച് കുളിക്കുന്നത് സഹായിക്കും.
വരൾച്ചയെ പ്രതിരോധിക്കുത്തിന്
വരൾച്ചയെ പ്രതിരോധിക്കുന്നതിന് വളരെ നല്ലതാണ് വെളിച്ചെണ്ണ. ഇത് ചർമ്മത്തിന് മൃദുത്വം നൽകുന്നു. സുന്ദരമായ ചർമ്മത്തിനും മേനിക്കും വെളിച്ചെണ്ണ കുളിക്കുന്നത് ശീലമാക്കാം.
എണ്ണ തേച്ച് എങ്ങനെ കുളിക്കാം?
വെളിച്ചെണ്ണ തേച്ച് ഉടനെ കുളിക്കുന്നതിൽ കാര്യമില്ല. കുറഞ്ഞത് 20 മിനിറ്റ് എങ്കിലും എണ്ണ തേച്ച് കുളിക്കണം. അല്ലെങ്കിൽ വെളിച്ചെണ്ണയുടെ ഗുണങ്ങൾ ശരീരത്തിന് കിട്ടില്ല. എണ്ണ തേച്ചതിന് ശേഷം നന്നായി മസാജ് ചെയ്യാം. ഇതിന് ശേഷം മാത്രം കുളിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
ബന്ധപ്പെട്ട വാർത്തകൾ: ആത്മവിശ്വാസത്തോടെ ചിരിക്കാൻ പല്ലിലെ മഞ്ഞക്കളർ എങ്ങനെ ഇല്ലാതാക്കാം