Updated on: 10 June, 2021 11:06 AM IST
അരളി

പൂന്തോട്ടങ്ങളും ചെടികളും വെച്ചു പിടിപ്പിക്കുമ്പോൾ ആരും വിഷ സസ്യങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. ഭക്ഷിച്ചാൽ മരണം വരെ സംഭവിക്കുന്ന സസ്യവർഗ്ഗങ്ങളുണ്ട്. നല്ല തണലും തണുപ്പും തരുന്ന മരങ്ങളും ചെടികളും ഇഷ്ട്ടമില്ലാത്തവരായി ആരും തന്നെ കാണില്ല. പക്ഷെ ചിന്തിക്കേണ്ടതുണ്ട്, അതിൽ നമുക്ക് ഹാനികരമായ പല സസ്യവർഗ്ഗങ്ങളുമുണ്ട്.  ഇത്തരത്തിൽ മനുഷ്യന് ഹാനികരമാകുന്ന അനേക സസ്യ വർഗ്ഗങ്ങളിൽ ചിലയിനങ്ങളെ കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത് :

കാസ്റ്റർപ്ലാന്റ്

കാസ്റ്റർപ്ലാന്റ് ഒരു വിഷ സസ്യമാണ്. ഇതിൽ രണ്ട് അപകടകരമായ വസ്തുക്കൾ അടങ്ങിയിരിക്കുന്നു: റിസിൻ, റിക്കിനിൻ.  ഇവയുടെ വിത്തുകളുടെ ഉപയോഗം വിഷബാധയ്ക്ക് കാരണമാകും, ഇത് മിക്ക കേസുകളിലും മരണത്തിൽ അവസാനിക്കുന്നു. വിഷത്തിന്റെ ലക്ഷണങ്ങൾ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നില്ല എന്നതാണ് ഈ ചെടിയുടെ വഞ്ചന. രോഗലക്ഷണങ്ങൾ കാണിക്കാൻ ആരംഭിക്കുന്നതിന് കുറഞ്ഞത് ഒരു ദിവസമെങ്കിലും കടന്നുപോകണം

കമ്യുണിസ്റ്റ് പച്ച

വൈറ്റ് സ്നേക്ക് റൂട്ട് എന്നാണ് കമ്യുണിസ്റ് പച്ച അറിയപ്പെടുന്നത് തന്നെ. ട്രമറ്റോൾ എന്ന വിഷ ഘടകം ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഇത് ഭക്ഷിക്കുന്ന ജീവികളിലെ വിഷാംശം മറ്റൊരു ജീവിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഉദാഹരണത്തിന് കമ്യുണിസ്റ് പച്ച കഴിക്കുന്ന ഒരു പശുവിന്റെ പാൽ സ്ഥിരമായി കുടിക്കുകയാനെങ്കിൽ മിൽക്ക് സിക്‌നസ്സ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്.

അരളി

അരളി കാണാൻ വളരെ സൗന്ദര്യമുള്ള പൂക്കളാണ്. എന്നാൽ ഈ സസ്യത്തിന്റെ എല്ലാ ഭാഗങ്ങളിളിലും വിഷം അടങ്ങിയിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. കമ്യുണിസ്റ് പച്ചയിൽ ഉള്ളത് പോലെ തന്നെ മൃഗങ്ങൾ ഭക്ഷിക്കുകയാനെങ്കിൽ മറ്റു ജീജാലങ്ങളിലേക്ക് വിഷം പകരാൻ ശേഷി ഉള്ള ഒന്നാണിത്.

ഹോഗ്‌വീഡ്

ഹോഗ്‌വീഡിന് ദ്വിവത്സര സസ്യങ്ങളാണ്.  വ്യത്യസ്ത ഉയരങ്ങളിലുള്ള കാണ്ഡങ്ങളുണ്ട്.  ഇതിൻറെ ഇലകൾ നീളമുള്ളതും വലുപ്പമേറിയതുമാണ്. പൂക്കൾ ചെറുതും വെളുത്തതുമാണ്. ഇതിൻറെ ഇലകളിലും കാണ്ഡങ്ങളിലും പഴങ്ങളിലും ചർമ്മത്തെ ബാധിക്കാൻ കഴിവുള്ള ഫോട്ടോഡൈനാമിക് ആക്റ്റീവ് ഫ്യൂറോകൗമാറിനുകൾ അടങ്ങിയിരിക്കുന്നു. വേനൽ കാലങ്ങളിൽ  അവ പ്രത്യേകിച്ച് അപകടകരമാണ്.  ഈ കാലങ്ങളിലാണ് ഈ  ചെടിയിൽ നിന്ന്  സ്രവം ചർമ്മത്തിൽ വീഴാനും  പൊള്ളലേൽക്കാനും സാധ്യതയുണ്ട്.

ഡെൽഫിനിയം

വളരെ  മനോഹരമായ പുഷ്‌പങ്ങളുള്ള സസ്യമാണിത്.  ഇരുണ്ട നീല നിറത്തിലുള്ള ഈ പൂക്കൾ ആരെയും ആകർഷിക്കാൻ കഴിവുള്ളവയാണ്. പൊള്ളയായ തണ്ടുകളാണുള്ളത്.  ചെടികളുടെ ഉയരം 50 മുതൽ 200 സെന്റീമീറ്റർ വരെയാകാം. 

വർഷങ്ങൾക്കുമുമ്പ്, പ്രാണികളെ നേരിടാൻ ഉപയോഗിച്ചിരുന്നു. തെക്കേ അമേരിക്കൻ ക്യൂറേ വിഷത്തിന് സമാനമായ ആൽക്കലോയിഡുകൾ ഡെൽഫിനിയങ്ങളിൽ അടങ്ങിയിട്ടുണ്ട്.

English Summary: Beware of these poisonous plants
Published on: 10 June 2021, 10:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now