ഇന്നത്തെ ജനങ്ങളുടെ ജീവിതശൈലിയും ഭക്ഷണശൈലിയും ശാരീരിക മാനസിക ആരോഗ്യത്തെ മാത്രമല്ല, ഇത് മുടിയുടെ വളർച്ച, മുടികൊഴിച്ചിൽ, എന്നിവയേയും സാരമായി ബാധിക്കുന്നു. മുടിയിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്‌നങ്ങളാണ് മുടികൊഴിച്ചിൽ, താരൻ, മുടിയുടെ അറ്റം പിളരുക തുടങ്ങിയവ. മുടിയുടെ ആരോഗ്യം വീണ്ടെടുക്കാൻ പാവയ്ക്കയ്ക്ക് (bitter gourd) സാധിക്കും. അതിശയം തോന്നുന്നുണ്ടോ?
* മുടിയുടെ തിളക്കം വീണ്ടെടുക്കാൻ പാവയ്ക്ക നീര് ഉപയോഗിക്കാം. കെമിക്കലുകൾ അടങ്ങിയ വിവിധ ഷാംപൂകളും മറ്റും ഉപയോഗിച്ച് നിങ്ങളുടെ മുടിയുടെ സ്വാഭാവിക തിളക്കം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അവ വീണ്ടെടുക്കാനുള്ള ഒരു വഴിയാണ് പാവയ്ക്ക നീര് ഉപയോഗിക്കുന്നത്. വരണ്ട മുടിയിഴകൾ മാറ്റി തിളക്കമേറിയ മുടികൾ ലഭിക്കാൻ പവായ്ക്ക സഹായിക്കുന്നു. പാവയ്ക്ക നീര് ആഴ്ചയിൽ ഒരിക്കൽ എങ്കിലും മുടിയിൽ പുരട്ടി കഴുകി കളയുക. ഇങ്ങനെ ആവർത്തിക്കുമ്പോൾ നിങ്ങളുടെ മുടിയുടെ നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാൻ സാധിക്കും.
ബന്ധപ്പെട്ട വാർത്തകൾ; പാവയ്ക്കാ ജ്യൂസ് കുടിച്ചാൽ ആരോഗ്യത്തോടെ ഇരിക്കാം.
* മുടികൊഴിച്ചിൽ സംബന്ധമായ പ്രശ്‌നങ്ങൾക്ക് പാവയ്ക്ക മികച്ച ഒരു പരിഹാര മാർഗമാണ്. പാവയ്ക്ക നീര് മുടിയിലും തലയോട്ടിയിലും തേച്ചു പിടിപ്പിക്കുക. ഇത് അൽപനേരം തലയിൽ വയ്ക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. മുടി കൊഴിച്ചിലിൽ നിന്നും ഒരു പരിധി വരെ ആശ്വാസം ലഭിക്കും. കാരണം കയ്പേറിയ പാവയ്ക്കയുടെ നീര് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നു.
* താരൻ പ്രശ്‌നം ഉണ്ടെങ്കിൽ ഒരു കഷ്ണം പാവയ്ക്ക എടുത്ത് മുടിയുടെ വേരുകളിൽ അല്ലെങ്കിൽ തലയോട്ടിയിൽ പുരട്ടുക. ഇത് താരനെ അകറ്റാൻ സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: മുടികൊഴിച്ചിൽ പൂർണമായും മാറ്റുന്നതിന് ഉള്ളി നീര് മതി: എങ്ങനെ ഉപയോഗിക്കാം
* മുടി കൊഴിച്ചിൽ തടഞ്ഞ് മുടിയുടെ വളർച്ചയെ പരിപോഷിപ്പിക്കാൻ പാവയ്ക്കയ്ക്ക് കഴിയും. തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും പാവയ്ക്ക ഉപയോഗിക്കാം.
* പാവക്കയുടെ നീര് അകാലനരയിൽ നിന്നും മുടിയിഴകളെ സംരക്ഷിക്കും. മുടി നരക്കയ്ക്കുന്നത് മന്ദഗതിയിലാക്കാനും പാവയ്ക്കയ്ക്ക് കഴിയും. പാവക്കയുടെ നീര് പിഴിഞ്ഞ് മുടിയിൽ തേച്ചാൽ മുടി നരയ്ക്കുന്നത് തടയാം. ആഴ്ചയിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് മികച്ച ഫലം നൽകും.
ബന്ധപ്പെട്ട വാർത്തകൾ: നല്ല കട്ടിയും ഉള്ളുമുള്ള മുടി വളരാൻ