Updated on: 12 July, 2023 12:25 AM IST
Blackheads and dark spots can be removed by using Green gram

ധാരാളം ആരോഗ്യഗുണങ്ങളുള്ള ചെറുപയർ സൗന്ദര്യസംരക്ഷണത്തിനും നല്ലതാണ്. വിറ്റമിൻ എ, സി എന്നിവ ധാരാളമടങ്ങിയ ചെറുപയർ ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം നൽകാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും അതിന്റെ ഘടന മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു. 

ചർമ്മത്തിൻറെ തിളക്കത്തിനായി ചെറുപയർ എങ്ങനെയെല്ലാം ഉപയോഗിക്കാം?

രണ്ട് ടീസ്പൂൺ ചെറുപയർ പൊടിയിലേക്ക് അൽപം തൈര് ചേർക്കുക. നന്നായി മിക്സ് ചെയ്ത ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ചെറുപയർ ഫേസ് പായ്ക്ക് ചർമ്മത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനു പുറമേ സുഷിരങ്ങൾ എണ്ണയും അഴുക്കും അടയുന്നത് തടയുന്നു. ചെറുപയറിന് സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്.

തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ്  ചർമ്മത്തിന് പ്രകൃതിദത്തമായ ക്ലെൻസർ കൂടിയാണ്. മാത്രമല്ല, തൈരിൽ നേരിയ ബ്ലീച്ചിംഗ് ഇഫക്റ്റുകൾ ഉണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകാനും പാടുകൾ ഇല്ലാതാക്കാനും സഹായിക്കും. തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാനും ചുളിവുകൾക്കെതിരെയും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

രണ്ട് ടീസ്പൂൺ ചെറുപയർ പൊടിയും ഒരു ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതും അൽപം പാലും മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

English Summary: Blackheads and dark spots can be removed by using Green gram
Published on: 12 July 2023, 12:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now